സെന്റ്് ജോസഫ് കോളജില്‍ ദ്വദിന ഇന്റര്‍നാഷണല്‍ സെമിനാര്‍ നടന്നു
1497661
Thursday, January 23, 2025 2:02 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജ്, സാമൂഹ്യ പ്രവര്‍ത്തന വകുപ്പിന്റെ നേതൃത്വത്തില്‍ ബാല്യകാലസംരക്ഷണവും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഇന്റര്‍നാഷണല്‍ സെമിനാര്‍ യൂണിസെഫ് ഫോര്മര് റീജിയണല്‍ അഡ്വൈസര്‍ ഡോ. സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് മുന്‍ ചാന്‍സലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ ഡോ. എംകെസി നായര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാമിംഗ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ഡോ. ടി.വി. ബിനു, കാനഡ സ്കാര്‍ബോറോ വുമണ്‍സ് സെന്റര്‍ കൗണ്‍സിലര്‍ സജി ജോസ് നെല്ലിശേരി, വകുപ്പ് മേധാവി സിസ്റ്റര്‍ ഡോ. ജെസിന്, യുനിസെഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസ് റിട്ട. ചീഫ് ഗോപിനാഥ് ടി. മേനോന്, ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. സേതുവാര്യര്, യുഎന്‍എഫ്പിഎ ഫോര്മര് ഡെപ്യൂട്ടി റീജിയണല്‍ ഡയറക്ടറും അഡൈ്വസറുമായ ഡോ. പീറ്റര്‍ എഫ്. ചെന്‍, എറണാകുളം സെന്റ്് തെരേസാസ് കോളജ് അസോസിയേറ്റ് പ്രഫസറും ഹോം സയന്‍സ് ആന്‍ഡ് സെന്റര്‍ ഫോര്‍ റിസര്‍ച്ചിന്റെ റിട്ടയേഡ് ഹെഡുമായ ഡോ. താര സെബാസ്റ്റ്യന്‍, കല്ലേറ്റുംകര എന്‍ഐപിഎംആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.