കായിക ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ
1497648
Thursday, January 23, 2025 2:01 AM IST
തൃശൂർ: വിദ്യാർഥികളെ കായികമേഖലയിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാന്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക ഉപകരണങ്ങൾ നൽകി മണപ്പുറം ഫൗണ്ടേഷൻ. ഡീൻ കുര്യാക്കോസ് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കായിക ഉപകരണങ്ങൾ കൈമാറി. 50,000 രൂപയോളം വരുന്ന കായിക ഉപകരണങ്ങളാണ് നൽകിയത്.
ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സണ് മേരിക്കുട്ടി ജോയ്, ഐഎംഎ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, വൈസ് പ്രസിഡന്റ് ഡോ. പവൻ മധുസൂദനൻ, 19ാം വാർഡ് മെന്പർ ഫെനി എബിൻ വെള്ളാനിക്കാരൻ, ഇരിങ്ങാലക്കുട മേഖല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പാന്പാടി ഗവണ്മെന്റ് എച്ച് എസ്എസ് അധ്യാപകൻ പി.പി. മധുസൂദനൻ, മാ കെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ജെറിയാട്രിക് വെൽനസ് ക്ലിനിക്ക് ബിസിനസ് ഹെഡ് ഐ. ജെറോം, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സിഎസ്ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.