ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടർ അടഞ്ഞു; വെള്ളക്കെട്ടും കൃഷിനാശവും
1484395
Wednesday, December 4, 2024 6:45 AM IST
ചേർപ്പ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ എട്ടുമന ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടർ അടഞ്ഞുകിടന്നതിനാൽ ജലനിരപ്പിൽനിന്ന് വെള്ളം കവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാവുകയും പാടശേഖരങ്ങളിലെ നെൽകൃഷിക്ക് നാശം സംഭവിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഇന്നലെ ഷട്ടർ പൊക്കി തുറന്നതിനാൽ വെള്ളക്കെട്ടിന് താത്കാലികശമനമാവുകയും ചെയ്തു. ഷട്ടറുകൾ തുറന്ന് മുന്നൊരുക്കം നടത്തിയെങ്കിൽ വെള്ളക്കെട്ടും കൃഷിനാശവും സംഭവിക്കുകയില്ലായിരുന്നുവെന്ന് ഇല്ലിക്കൽ റെഗുലേറ്റർ സംരക്ഷണസമിതി അംഗങ്ങൾ പറഞ്ഞു.