തിരുമുടിക്കുന്നിൽ രക്തദാന ക്യാമ്പ്
1460602
Friday, October 11, 2024 7:16 AM IST
കൊരട്ടി: തിരുമുടിക്കുന്ന് പിഎസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റേയും റോവർ റേഞ്ചറിന്റെയും ആഭിമുഖ്യത്തിൽ ജില്ല ഐഎംഎ ബ്ലഡ് ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സഹകരണത്തോടെ തിരുമുടിക്കുന്ന് എൽഎഫ് കമ്യൂണിറ്റി സെന്റർ ഹാളിൽവച്ച് ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മാടശേരി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിജോ ജോസ്, ബിജോയ് പെരേപ്പാടൻ, പ്രിൻസിപ്പൽ ബെന്നി വർഗീസ്, പള്ളി ട്രസ്റ്റി ജോയ് ജോൺ, പിടിഎ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, രശ്മി വിനോദ്, ജിജി ലൂവിസ്, കെ.സി. പോൾ എന്നിവർ പ്രസംഗിച്ചു. റോവേഴ്സ് തോംസൺ ബിനു, കെ.എ. അഭിനവ്, റേഞ്ചേഴ്സ് തസ്നി ഭാസ്കർ, ലക്ഷ്മി അനിൽ എൻഎസ്എസ് ലീഡർമാരായ ഷനിൽ ഷൈജു, അന്ന റോസ് ജോബി എന്നിവർ നേതൃത്വം നൽകി.