ഇരിങ്ങാലക്കുടയില്‍ ആക്രി ഗോഡൗണിൽ തീപിടിത്തം
1460599
Friday, October 11, 2024 7:16 AM IST
ഇരിങ്ങാലക്കുട: കോളജ് ജംഗ്ഷനു സമീപമുള്ള ആക്രി ഗോഡൗണ്‍ തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു.
അസിസ്റ്റന്റ്് സ്റ്റേഷന് ഓഫീസര്‍ അജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അരുണ്‍ മോഹന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ദിലീപ്, സുമേഷ്, സതീഷ്, സുജിത്, റെനോ പോള്‍, കെവിന്, രാധാകൃഷ്ണന്, അജീഷ്, ലിസന്‍ എന്നിവരാണ് തീ കെടുത്തിയത്.