ഉത്രാളിക്കാവിനുസമീപം കാർ മതിലിലിടിച്ച് കാനയിലേക്കു വീണു; മൂന്നു യുവാക്കൾക്കു പരിക്ക്
1460580
Friday, October 11, 2024 7:01 AM IST
വടക്കാഞ്ചേരി: തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിനുസമീപം കാർ നിയന്ത്രണംവിട്ട് അപകടമുണ്ടായത്. ഇന്നലെ പുല ർച്ചയോടെയായിരുന്നു സംഭവം.
പള്ളം സ്വദേശികളായ നസീബ് (19), മുഹിയുദ്ദീൻ(21 ) മീദ്ലാജ് (21 )എന്നിവർക്കാണു പരിക്കേറ്റത്. പരിക്കേറ്റ യുവാക്കളെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം ഇറക്കത്തിൽവച്ച് നിയന്ത്രണംവിട്ട കാർ സമീപത്തെ അങ്കണവാടിയുടെ മതിൽ ഇടിച്ചുതകർത്ത് കാനയിലേക്കു പതിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശത്തെ ടയർ പൊട്ടി.