ADVERTISEMENT
ADVERTISEMENT
16
Thursday
October 2025
7:25 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യുവതി മരിച്ച നിലയിൽ
1460339
Thursday, October 10, 2024 11:20 PM IST
X
തൃശൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി സ്വദേശിനി റിയ ഷെഹാനെയാണ് (20) മരിച്ചത്.
ADVERTISEMENT
ഇന്നസെന്റ്് സ്മാരക ഓഡിറ്റോറിയം നിര്മാണപ്രവര്ത്തനങ്ങള്ക്കു തുടക്കമായി
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നസെന്റ് സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനവും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ക്രിയേറ്റീവ് കോര്ണറിന്റെ ഉദ്ഘാടനവും എച്ച്എസ്എസ് വിഭാഗം സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആരംഭവും ഇരിങ്ങാലക്കുട പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിമേഷ് പുഷ്പന് ഓഡിറ്റോറിയത്തിന്റെ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, ബിആര്‍സി ബിപിസി സത്യപാലന്, പിടിഎ പ്രസിഡ ന്റ് ഭക്തവത്സലന്, എസ്എംസി ചെയര്മാന് അഹമ്മദ് ഫസലുളള, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സൂരജ് ശങ്കര്‍, ഹെഡ്മിസ്ട്രസ് ടി.കെ. ലത, സ്കൗട്ട് ഡിഒസി കെ.ഡി. ജയപ്രകാശ്, ഗൈഡ്സ് ഡിടിസി പി.എം. ഐഷാബി എന്നിവര്‍ പങ്കെടുത്തു. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള 99 ലക്ഷം രൂപ ചെലവഴിച്ചാണു കെട്ടിടം നിര്‍മിക്കുന്നത്.
കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം
ഇരിങ്ങാലക്കുട: കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. "ഉണ്ണിക്കൃഷ്ണക്കുറുപ്പും ആധുനികസംഗീതവും' എന്ന വിഷയത്തെ അധികരിച്ച് സി.കെ. ദിനേശ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തി. രുഗ്മിണീസ്വയംവരം കഥകളിയില്‍ കലാമണ്ഡലം സാജന് രുക്മിണിയായും കലാമണ്ഡലം ശ്രീകുമാര്‍ സുന്ദരബ്രാഹ്മണനായും കോട്ടയ്ക്കല്‍ സുധീര്‍ ശ്രീകൃഷ്ണനായും വേഷമിട്ടു. കോട്ടയ്ക്കല്‍ നാരായണന്, അഭിജിത് വാരിയര്‍ എന്നിവര്‍ സംഗീതത്തിലും കോട്ടയ്ക്കല്‍ പ്രസാദ് ചെണ്ടയിലും കലാമണ്ഡലം വരവൂര്‍ ഹരിദാസന് മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാനിലയം ദേവദാസ് ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, ഇരിങ്ങാലക്കുട നാരായണന്‍കുട്ടി എന്നിവരുടെ അണിയറ സഹായത്തോടെ ശ്രീപാര്‍വതി കലാകേന്ദ്രം, ഇരിങ്ങാലക്കുട ചമയമൊരുക്കി. കുറുപ്പാശാന്റെ ഛായാചിത്രത്തിനുമുമ്പില്‍ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരിയും പാലനാട് ദിവാകരനും ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. കഥകളിസംഗീതത്തിന് ആദ്യമായി ചെന്നൈ മ്യൂസിക് അക്കാദമിയുടെ പുരസ്കാരം ലഭിച്ച ശതാഭിഷിക്തനായ മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരിയെ അനുസ്മരണസമിതി അധ്യക്ഷന്‍ സി.പി. കൃഷ്ണന് പൊന്നാടചാര്‍ത്തി ആദരിച്ചു.
വയലിൻ ഫ്യൂഷനിൽ "ഗംഗാതരംഗം'
കൊടുങ്ങല്ലൂർ: സോപാനം സംഗീതസഭയുടെ ആഭിമുഖ്യത്തിൽ വയലിൻ പ്രതിഭ ഗംഗ ശശിധരന്റെ വയലിൻ ഫ്യൂഷൻ "ഗംഗാതരംഗം' കൊടുങ്ങല്ലൂർ ദർബാർ ഹാളിൽ അരങ്ങേറി. ശാസ്ത്രീയസംഗീതവും വിവിധ ഭാഷകളിലെ സിനിമാഗാനങ്ങളും ഭക്തിഗാനശകലങ്ങളും കോർത്തിണക്കിയ ഫ്യൂഷൻ ഹൃദ്യാനുഭവമായി. ശ്രീശങ്കരാചാര്യവിരചിതമായ "അയിഗിരിനന്ദിനി' എന്ന ദേവീസ്തുതിയിൽ തുടങ്ങി "മഹാഗണപതിം', "നഗുമോമുഗനലേനി', "എന്തൊരു മഹാനുഭാവലു' തുടങ്ങിയ പ്രശസ്ത കീർത്തനങ്ങളും മലയാളം, തമിഴ് സിനിമാഗാനങ്ങളും കോർത്തിണക്കിയ സംഗീത വിരുന്ന് വേറിട്ട അനുഭവമായി. ബാബുരാജ്, ഇളയരാജ, ദക്ഷിണാമൂർത്തി, ജയവിജയ തുടങ്ങി നിരവധി മഹാപ്രതിഭകളുടെ ഗാനങ്ങൾ ഗംഗയുടെ മാന്ത്രിക വിരലുകളിലൂടെ തേന്മഴയായി പെയ്തിറങ്ങി. "ഹരിവരാസനം' മീട്ടി ഗംഗാതരംഗം അവസാനിക്കെ നിറഞ്ഞ സദസ് എഴുന്നേറ്റു നിന്ന് നീണ്ട കരഘോഷം മുഴക്കി. വയലിൻ ഫ്യൂഷന്‍ തൃപ്പൂണിത്തുറ ശ്രീകാന്ത് (മൃദംഗം), തൃപ്പൂണിത്തുറ ശ്രീകുമാർ (തവിൽ ), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം), ചേർത്തല സുനിൽകുമാർ (കീബോർഡ്), വൈക്കം വിജയകുമാർ (റിഥം പാഡ് ) എന്നിവർ അകമ്പടിചേർന്നു. സോപാനം രക്ഷാധികാരികളായ വി.ഐ. അഷറഫ്, ഡോ. കെ. കേശവൻനമ്പൂതിരി എന്നിവർ കലാകാരന്മാരെ സ്വാഗതം ചെയ്തു. സോപാനം ഉണ്ണികൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് വി. വിനിതകുമാരി ഗംഗയെ പൊന്നാട ചാർത്തി ആദരിച്ചു.
പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: കർണാടക ബോട്ടുകൾക്ക് 15 ലക്ഷംരൂപ പിഴ
അഴീക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ ലംഘിച്ച് നിരോധിത പെലാ ജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങൾപിടിച്ച കർണാടകയിലെ രണ്ടു ബോട്ടുകൾ പിടികൂടി. സ്പെഷൽ പെർമിറ്റ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടുകളെയാണ് അഴീക്കോട് ലൈറ്റ് ഹൗസിനു പടിഞ്ഞാറുഭാഗത്തുവച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തടഞ്ഞുവച്ച് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിനെയും കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരെയും വിവര മറിച്ചത്. തുടർന്ന് ഉദ്യോഗസ്ഥസംഘം രണ്ടു പട്രോളിംഗ് ബോട്ടുകളിലെത്തി ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ കേരള തീരത്ത് അന്യസംസ്ഥാന മത്സ്യബന്ധന യാനങ്ങൾക്ക് 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്തുന്നതിനുവേണ്ട സ്പെഷൽ പെർമിറ്റ് ഇല്ലാതെയാണ് മത്സ്യബന്ധനം നടത്തിയതെന്ന് കണ്ടെത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിയമം മൂലം നിരോധിച്ച മൂന്നു പെലാജിക് വലകൾ രണ്ടുബോട്ടുകളിൽ നിന്നായി പിടിച്ചെടുത്തു. 16 സെന്റ്്ിമീറ്ററിൽ താഴെ വലിപ്പമുളള 5000 കിലോ അരണ മത്സ്യം ബോട്ടുകളിൽ നിന്നും പിടിച്ചെ ടുത്തു. ഈ ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. മംഗലാപുരം ജില്ലയിലെ മുഹമ്മദ് ഇഫ്ത്തിക്കർ, റിസാന മുഹമ്മദ് ഫിറോസ് എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടു ബോട്ടുകളാണ് പിടിച്ചെടുത്തത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ.പി. ഗ്രേസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് 15 ലക്ഷം രൂപ പിഴ ഈടാക്കി. കൂടാതെ പിടിച്ചെടുത്ത ബോട്ടുകളിൽനിന്നും കണ്ടുകെട്ടിയ ഉപയോഗയോഗ്യമായ മത്സ്യങ്ങൾ അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽവച്ച് പരസ്യലേലം ചെയ്തുകിട്ടിയ 6,60, 450 രൂപ ട്രഷറിയിൽ ഒടുക്കി. ആകെ 21,60,450 രൂപയാണ് ഇരു ബോട്ടിൽനിന്നും പിഴയിനത്തിൽ ലഭിച്ചത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം 1980ൽ നിലവിൽ വന്നശേഷം ആദ്യമായാണ് ഇത്രയും വലിയ തുക പിഴയിനത്തിൽ ഫിഷറീസ് വകുപ്പ് ഇടാക്കുന്നത്. അഴീക്കോട് അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംന ഗോപൻ, മെക്കാനിക്കു മാരായ പി.എസ്. കൃഷ്ണകുമാർ, ടി.യു. മനോജ്, മറൈൻ എൻഫോഴ്സ് മെന്റ്് ആൻഡ് വിജിലൻസ് ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, സുധീഷ്, ഷിഹാബ്, വർഗീസ്, ജിഫിൻ, ശ്രേയസ് എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂർ ഉപജില്ല ശാസ്ത്രോത്സവം: മതിലകം സെന്റ് ജോസഫ്സിനു കിരീടം
കൊടുങ്ങല്ലൂർ: ഉപജില്ല ശാസ്ത്രോ ത്സവം സമാപിച്ചു. 117 പോയിന്റോ ടെ മതിലകം സെന്റ്് ജോസഫ്സ് കിരീടംചൂടി. 87 പോയിന്റോടെ പനങ്ങാട് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 80 പോയിന്റോടെ പി. ഭാസ്കരൻ മെമ്മോറിയൽ എച്ച് എസ്എസ് മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, ഫൗസിയ ഷാജഹാൻ, നജ്മൽ ഷഗീർ, സാറബി ഉമ്മർ, എഇഒ മൊയ്തീൻകുട്ടി, ടി.വി. സമീന, ജനറൽ കൺവീനർ സി.ജെ. ദാമു, കെ.എ. റുബീന, പി.എ. അനീസ, കെ.ബി. ജാസ്മിൻ, കെ. വി. കമറുദ്ധീൻ, പി.എ. മനാഫ്, എം. അഖിലേഷ് എന്നിവർ പ്രസംഗിച്ചു.
ദേവാലയങ്ങളിൽ തിരുനാൾ
മറ്റത്തൂർ നിത്യസഹായമാതാ മറ്റത്തൂർ: നിത്യസഹായമാതാ പള്ളിയിലെ ഊട്ടുതിരുനാളിനു കൊടകര ഫൊറോന വികാരി ഫാ. ജെയ്സൺ കരിപ്പായി കൊടിയേറ്റി. ഇതോടനുബന്ധിച്ച് ലദീഞ്ഞ്, നൊവേന, പാട്ടുകുർബാന, പരിശുദ്ധകുർബാനയുടെ വാഴ്വ് എന്നീ തിരുക്കർമങ്ങൾ നടന്നു. തിരുനാൾദിനമായ 26ന് രാവിലെ 6.30നുള്ള വിശുദ്ധ കുർബാനയ്ക്കും തുടർന്നുള്ള നേർച്ച ഭക്ഷണം ആശീർവദിക്കലിനും വികാരി ഫാ. തോമസ് കൂട്ടാല നേതൃത്വം നൽകും. 9.30നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ടോണി പാറേക്കാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. സജി വലിയവീട്ടിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. കോട്ടയ്ക്കൽ സെന്റ് തെരേസാസ് മാള: കോട്ടയ്ക്കൽ സെന്റ്് തെരേസാസ് ആശ്രമ ഇടവക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിനു രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കൊടിയേറ്റി. തിരുനാൾ പ്രസുദേന്തി വടക്കൻ ജിനേഷ് സണ്ണി, കൈക്കാരന്മാരായ ഷിജോ പള്ളിപ്പാട്ട്, വിനോദ് വിതയത്തിൽ, ജനറൽ കൺവീനർ ബിജു വടക്കിനിയേടത്ത്, വികാരി ഫാ. ജേക്കബ് ഞെരിഞ്ഞാം പിള്ളി, അസി.വികാരി ഫാ. ഷിജോ തറയിൽ എന്നിവർ നേതൃത്വം നൽകി. 18,19 തീയതികളിലാണു തിരുനാൾ.
ആലയിൽ ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
ശ്രീനാരായണപുരം: മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം ആലയിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തു റന്ന് മോഷണം. ഇന്നലെ പുലർച്ചെ ക്ഷേത്രം ജീവനക്കാർ നട തുറക്കാനെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ആല ക്ഷേത്രത്തിന് കിഴക്ക് ശ്രീകോവിൽപ്പറമ്പിൽ മുത്തപ്പൻചാൽ ശിവക്ഷേത്രം, തൊട്ടടുത്ത പനന്തറ മുത്തപ്പൻ ക്ഷേത്രം, സമീപത്തുളള കോരുആശാൻ സ്മാരക വൈദിക പാഠശാല എന്നിവിടങ്ങളിലാണു മോഷണം നടന്നിട്ടുള്ളത്. ശിവക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്. ക്ഷേത്രം തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലാണ്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പനന്തറ മുത്തപ്പൻ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്. ഇവിട നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാഠശാലയിലെ സേവാനിധി ഭണ്ഡാരമാണു കവർന്നിട്ടുളളത്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിപക്ഷ ആരോപണം വസ്തുതാവിരുദ്ധം: ചാലക്കുടി നഗരസഭ ചെയർപേഴ്സൺ
ചാലക്കുടി: പാലിയേറ്റീവ് പ്രവർത്തനത്തിനു വാഹനം വാങ്ങുന്നതുസംബന്ധിച്ച് പ്രതിപക്ഷം വസ്തുതകൾ മനസിലാക്കാതെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് നഗരസഭ ചെയർപേഴ്സൺ ഷിബുവാലപ്പൻ. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള വാഹനം, കാലപ്പഴക്കം വന്നതിനെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികൾ എല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി ഇവരുടെ ഭർത്താവിന്റെ സ്മരണാർഥം നഗരസഭയ്ക്ക് നൽകിയിട്ടുള്ള തുക ഉപയോഗിച്ചാണ് പുതിയ വാഹനം വാങ്ങുന്നതിന് നടപടി സ്വീകരിച്ചത്. നഗരസഭയ്ക്ക് വൈസ് ചെയർപേഴ്സൺ ഇതിനാവശ്യമായ പണം കൈമാറിയത് ജൂലൈ എട്ടിനാണ്. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ സർക്കാർ സംവിധാനമായ ജെം വഴി വാഹനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് മാരുതി കമ്പനിയിൽനിന്നും നഗരസഭയ്ക്ക് ഇൻവോയ്സ് ലഭിച്ചിരിക്കുന്നത് സെപ്റ്റംബർ 29 നാണ്. ഇതുപ്രകാരം 4.87 ലക്ഷം രൂപ ഒക്ടോബർ മൂന്നിന് നഗരസഭ കമ്പനിക്ക് അടച്ചിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെത്തന്നെ വാഹനം ലഭ്യമാക്കുമെന്ന് കമ്പനി നഗരസഭയെ അറിയിച്ചിട്ടുണ്ട്. നിലവിൽ പാലിയേറ്റീവ് പ്രവർത്തനത്തിനു തടസമില്ലാതെ മറ്റു വാഹനത്തിൽത്തന്നെ ഫീൽഡ് തല പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കൾക്കു മർദനം; പ്രതിഷേധസമരം ഇന്ന്
തൃശൂർ: കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്യു സ്ഥാനാർഥികളെ അഭിനന്ദിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇന്നു ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. ഹഫ്സൽ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എവിൻ സിന്റോ, കെഎസ്യു ജില്ലാ സെക്രട്ടറി സൗരവ് സുന്ദർ എന്നിവർക്കാണ് മർദനമേറ്റത്.
ടിപ്പുസുൽത്താന്റെ സ്വപ്നങ്ങൾ, "ഖ്വാബ്- നാമ' നാടകാവതരണം സ്കൂൾ ഓഫ് ഡ്രാമയിൽ
തൃശൂർ: ടിപ്പുസുല്‍ത്താന്റെ സ്വപ്നങ്ങളെ അധികരിച്ച് അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ രൂപപ്പെടുത്തിയ ഖ്വാബ്- നാമ നാടകാവതരണം 17 മുതൽ 19 വരെ വൈകീട്ട് 6.30ന് കാന്പസിലെ പ്രഫ. രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ അരങ്ങേറുമെന്ന് ഡയറക്ടര്‍ അഭിലാഷ് പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവസംവിധായകന് അലിയാര് അലിയുടെ ആവിഷ്കാരത്തിൽ രണ്ടാംവര്‍ഷ നാടകവിദ്യാര്‍ഥികള്‍ അഭിനയിക്കും. അവർതന്നെയാണ് പരിഭാഷയും നാടകവത്കരണവും നിർവഹിച്ചത്. പുസ്തകത്തിന്റെ മലയാളപരിഭാഷയുടെ കവർപേജ് പ്രകാശനവും നടക്കും. പൊന്നാനി കേന്ദ്രീകരിച്ചുള്ള വിപിഎസ് കളരിയിലെ ഷൈജു ആശാന്റെ ശിക്ഷണത്തിൽ സുജിത്ത് കലാമണ്ഡലം കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നു. രംഗസംഗീതം നാരായണൻ. അലക്സ് സണ്ണിയാണു ദീപസംവിധാനം. രംഗവിതാനം ഷാന്റോ ആന്റണി, വസ്ത്രാലങ്കാരം സ്റ്റനു സ്റ്റാലിൻ. സീറ്റ് ബുക്കിംഗിന്- 7510464367, 9074329268. പത്രസമ്മേളനത്തിൽ നജ്മാൻ ഷാഹി, കെ.ജി. അച്ചു, അലിയാർ അലി എന്നിവരും പങ്കെടുത്തു.
ഇസാഫ് സ്വാശ്രയ കോ-ഓപ്പറേറ്റീവ് വാർഷിക പൊതുയോഗം നടത്തി
തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനാലാം വാർഷികപൊതുയോഗം സംഘടിപ്പിച്ചു. ചെയർപേഴ്സണ്‍ സെലീന ജോർജ് അധ്യക്ഷത വഹിച്ചു. 2024-2025 വാർഷിക റിപ്പോർട്ട് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പ്രകാശനം ചെയ്തു. ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കരയിൽ വിക്ടർ വാർഷികകണക്ക് അവതരിപ്പിച്ചു. "സ്നേഹവീട്' പദ്ധതിയുടെ ഗുണഭോക്താക്കൾക്കു താക്കോൽ കൈമാറി. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷൻ പച്ചത്തുരുത്ത് പദ്ധതിയിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിജയികളായ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ കൊരട്ടി ഗ്രാമപഞ്ചായത്തിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവും പഞ്ചായത്തംഗങ്ങളും ആദരം ഏറ്റുവാങ്ങി. ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിതയും അംഗങ്ങളും ആദരം ഏറ്റുവാങ്ങി. രണ്ടാംസ്ഥാനം നേടിയ എളവള്ളി ഗ്രാമപഞ്ചായത്തിനായി പ്രസിഡന്റ് ജിയോ ഫോക്സും പഞ്ചായത്ത് അംഗങ്ങളും ആദരം സ്വീകരിച്ചു. മൂന്നാംസ്ഥാനം നേടിയ മൂരിയാട്, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇന്ദിരമോഹൻ എന്നിവരും ആദരം ഏറ്റുവാങ്ങി. ഇസാഫ് കോഓപ്പറേറ്റീവ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബീന ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ജി. നന്പൂതിരി എന്നിവർ പ്രസംഗിച്ചു.
സ്വപ്നസൗധങ്ങളുമായി ആക്ട്സിന്റെ 25-ാം വാർഷികാഘോഷ സമാപനം
തൃശൂർ: റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നൽകുന്ന ആക്ട്സിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ സമാപനം സെന്റ് തോമസ് കോളജിൽ സ്ഥാപകപ്രസിഡന്റ് അൽകേഷ് കുമാർ ശർമ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി ആക്ട്സും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമിച്ചുനൽകുന്ന 25 വീടുകളിലെ അഞ്ചു വീടുകൾക്കുള്ള സാന്പത്തികസഹായം മുൻ ജില്ലാ കളക്ടറും സ്ഥാപകപ്രസിഡന്റുമായ അൽകേഷ് കുമാർ ശർമ ആക്ട്സിന്റെ നിലവിലെ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനു കൈമാറി. ആക്ട്സ് ജനറൽ സെക്രട്ടറിയും മേയറുമായ എം.കെ. വർഗീസ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, മുൻ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനൻ എന്നിവർ പ്രസംഗിച്ചു.
ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ചതിനു ജനം മറുപടിനൽകും: ദീപാദാസ് മുൻഷി
ഗുരുവായൂർ: ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച പിണറായി വിജയൻ സർക്കാരിന് ആറുമാസത്തിനുള്ളിൽ ജനങ്ങൾ മറുപടിനൽകുമെന്ന് ദീപാദാസ് മുൻഷി. കെപിസിസിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്കു ഗുരുവായൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെനട കൃഷ്ണപിള്ള സ്ക്വയറിൽ നടന്ന സ്വീകരണസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റൻ ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.പി. ശ്രീകുമാർ, നേതാക്കളായ ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്,അരവിന്ദൻ പല്ലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഒല്ലൂരിൽ റപ്പായേൽ മാലാഖയുടെ തിരുനാളിനു കൊടിയേറി
ഒല്ലൂർ: "ചിന്നറോമ'യിൽ നവനാൾദിനങ്ങളായി. സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ പ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകീട്ട് അഞ്ചിനു നടന്ന ദിവ്യബലിക്കും ലദീഞ്ഞിനുംശേഷം വികാരി ഫാ. വർഗീസ് കൂത്തൂർ കൊടിയേറ്റം നിർവഹിച്ചു. അസി. വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരൻമാരായ ഷോണി ജോർജ് അക്കര, ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ, കൺവീനർമാരായ പോൾ കുണ്ടുകുളം, എം.ഡി. ആന്റണി, റാഫി ചെമ്മണം, സെബി വല്ലച്ചിറക്കാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 22, 23, 24 തീയതികളിലാണ് തിരുനാൾ. 22നു വൈകീട്ട് നാലിന് ദിവ്യബലി, മാലാഖയുടെ ദാസി-ദാസൻ സമർപ്പണം, വളസമർപ്പണം. ഫാ. ആന്റണി ചിറ്റിലപ്പിള്ളി കാർമികത്വം വഹിക്കും. രാത്രി ഏഴിനു ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ നിര്‍വഹിക്കും. 23 നു രാവിലെ ആറിനും 7.30 നും 10.30 നും ദിവ്യബലി. വൈകീട്ട് നാലിനു പൊന്തിഫിക്കല്‍ ദിവ്യബലിക്കും കൂടുതുറക്കൽശുശ്രൂഷയ്ക്കും സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദം. വിവിധ മേഖലകളില്‍നിന്നുള്ള വളയെഴുന്നള്ളിപ്പ് രാത്രി 11 നു പള്ളിയില്‍ സമാപിക്കും. പ്രധാന തിരുനാള്‍ദിനമായ 24നു രാവിലെ ആറുമുതൽ തുടർച്ചയായ ദിവ്യബലി. 10ന് ആഘോഷമായ തിരുനാള്ദിവ്യബലിക്കു വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ദിവ്യബലിക്ക് ഒല്ലൂര്‍ ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നാണ് തിരുനാള്‍പ്രദക്ഷിണം.
പുത്തൂരിലേക്ക് ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ നടത്തി
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂരിൽനിന്നു പാർക്കിലേക്കു പോകുന്ന കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ നടന്നു. ഇളന്തുരുത്തി മുതലാണ് സുവോളജിക്കൽ പാർക്കിലേക്കു ട്രയൽ റൺ നടത്തിയത്. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ.ആർ. രവി തുടങ്ങിയവർ പങ്കടുത്തു. ഇന്നു രാവിലെ 9.30നു വീണ്ടും ട്രയൽ റൺ നടക്കും. തൃശൂർ ശക്തൻ നഗറിൽനിന്നു പുറപ്പെട്ട് റൗണ്ട് ചുറ്റിയതിനുശേഷം പുത്തൂർ സുവോളജിക്കൽ പാർക്കിൽ ബസ് എത്തുന്ന രീതിയിലാണ് ട്രയൽ റൺ. മന്ത്രിമാരായ കെ. രാജൻ, കെ.ബി. ഗണേഷ് കുമാർ എന്നിവർ ട്രയൽ റണ്ണിൽ പങ്കെടുക്കും. ബസിനു പാർക്കിൽ വൻസ്വീകരണവും ഒരുക്കിയിട്ടുണ്ട്.
കുറുപ്പംകുളം നവീകരണ നിര്‍മാണോദ്ഘാടനം
ആമ്പല്ലൂര്‍: കുറുപ്പംകുളം നവീകരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വില്സന്, സോജന് ജോസഫ്, പ്രവീണ്‍ ആമ്പല്ലൂര്‍, ഡേവിസ് ഐനിക്കല്‍, ഗ്രാമപഞ്ചായത്തംഗം സജന ഷിബു, ചിറ്റൂര്‍ കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു. കുറുപ്പംകുളം പ്രദേശത്ത് കുടിവെള്ളക്ഷാമ പരിഹാരത്തിനും കാര്‍ഷിക ജലസേചനത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കുറുപ്പംകുളം നവീകരിക്കുന്നത്.
വിശ്വാസസംരക്ഷണ യാത്രയ്ക്കു സ്വീകരണംനൽകി
ചേലക്കര: ജനങ്ങള്‍ക്ക് സംരക്ഷകരാകേണ്ട സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നു എഐസിസി സെക്രട്ടറി പി.വി. മോഹനന് പറഞ്ഞു. ശബരിമല സ്വര്‍ണം കൊള്ള യടിച്ച പിണറായി സര്‍ക്കാരിനെതിരേ കെപിസിസി സംഘടിപ്പിച്ച വിശ്വാസസംരക്ഷണയാത്രയ്ക്ക് ചേലക്കരയില്‍ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.വി. മോഹനന്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷതവഹിച്ചു. ശബരിമലയില്‍ ഉള്‍പ്പടെ സ്വര്‍ണം കട്ടവരെ കണ്ടെത്താൻ ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാര്‍ഥസാരഥി ക്ഷേത്രത്തിലും ദേവസ്വം മന്ത്രി ആചാരങ്ങള്‍ ലംഘിച്ചിരിക്കുന്നു. മുന്‍ എംപി ടി.എന്‍. പ്രതാപന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ്, എം.പി. വിന്‍സന്റ്, ഒ.അബ്ദുള്‍ റഹ്മാന്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫുട്ബോൾ പ്രേമികളുടെ അഭിലാഷം സഫലം; ഐ.എം. വിജയൻ ടർഫ് ഗ്രൗണ്ട് നാടിനു സമർപ്പിച്ചു
ഗുരുവായൂർ: നഗരസഭ ചാവക്കാട് ഗവ. സ്കൂളിൽ നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ഗ്രൗണ്ട് ഫുട്ബോൾ പ്രേമികളുടെ സാനിധ്യത്തിൽ ഐ.എം. വിജയൻ നാടിന് സമർപ്പിച്ചു. താൻ കളിച്ചുവളർന്ന കാലത്തുനിന്ന് വ്യത്യസ്തമായി തുടക്കക്കാർക്ക് ഏറെ അനുകൂലസാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വിജയൻ പറഞ്ഞു. കേരളത്തിൽ മറ്റൊരു സ്കൂളിലും ഇത്തരത്തിലുള്ള ഒരു ഗ്രൗണ്ട് ഉണ്ടാകില്ലെന്നും ഈ സാഹചര്യം അനുകൂലമാക്കി ദേശീയ ടീമിലേക്ക് എത്താവുന്ന തരത്തിലുള്ള താരങ്ങൾ ഇവിടെനിന്ന് ഉണ്ടാകണമെന്നും ഐ.എം. വിജയൻ കുട്ടിച്ചേർത്തു. 162 മീറ്റർ നീളവും 62 മീറ്റർ വീതിയിലും 2.65 കോടി ചിലവഴിച്ചാണ് നഗരസഭ ഗ്രൗണ്ട് നിർമിച്ചത്. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഫുട്ബോൾ താരം ജോപോൾ അഞ്ചേരി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് എന്നിവർ മുഖ്യാതിഥിയായി. എഇടി ജെ. ജിജോ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, ടി.ടി. ശിവദാസൻ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, എച്ച്. അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അന്തിക്കാട്: പുത്തൻപീടിക സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും തൃശൂർ ഐഎം എ യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുരിങ്ങാത്തേരി അധ്യക്ഷത വഹിച്ചു. ഐഎംഎ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ എസ് .എം. ബാലഗോപാലൻ ബോധവത്കരണക്ലാസ് നടത്തി. പ്രിൻസിപ്പാൾ സ്മിത പി.ജോസ്, പിടിഎ പ്രസിഡന്റ്് സി.സി. ജോസഫ്, പ്രധാനാധ്യാപകൻ കെ.കെ. ഫ്രാൻസിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.എൻ. സോന എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷെറിൻ ജോജോ, റീന ജേക്കബ്, എൻഎസ്എസ് ലീഡർമാരായ ആൻവി വിജോ, സന ഫാത്തിമ, ടി.എസ് . ദേവികൃഷ്ണ, ടി.വി. അശ്വജിത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 120 ഓളം പേർ രക്തം ദാനം ചെയ്തു.
രാത്രിയുടെ മറവിൽ മാലിന്യം തള്ളിയതായി പരാതി
വടക്കാഞ്ചേരി: രാത്രിയുടെ മറവിൽ ജനവാസമേഖലയിൽ മാലിന്യം തള്ളിയതായി പരാതി. മച്ചാട് ഗവ. സ്കൂളിനുസമീപം കേറ്റിപാടത്തേയ്ക്കുപോകുന്ന വഴിയിലെ കാനയിലാണ് മാലിന്യചാക്ക് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. കാന നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമീപത്തെ കിണറുകളിലേക്ക് മാലിന്യംനിറഞ്ഞ വെള്ളം ഒഴികിയെത്തുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. പനിയും അനുബന്ധരോഗങ്ങളും പടർന്നുപിടിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കത്തോലിക്ക കോൺഗ്രസ് യാത്ര; വിളംബരജാഥയ്ക്കു തുടക്കമായി
തൃശൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നടക്കുന്ന അവകാശസംരക്ഷണയാത്രയുടെ മുന്നോടിയായി തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിളംബരജാഥയ്ക്ക് ലൂർദ് കത്തീഡ്രലിൽനിന്നു തുടക്കമായി. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു മണ്ണുത്തി, പട്ടിക്കാട്, പുത്തൂർ, കല്ലൂർ, മണ്ണംപേട്ട തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി. ഇന്നു രാവിലെ 8.15നു പുത്തൻപള്ളിയിൽനിന്ന് ആരംഭിക്കുന്ന ജാഥ വിയ്യൂർ, കൊട്ടേക്കാട്, മുണ്ടുർ, ചൂണ്ടൽ, മറ്റം, പറപ്പൂർ, പാവറട്ടി, പാലയൂർ, കുന്നംകുളം, മരത്തംകോട്, വെള്ളറക്കാട്, എരുമപ്പെട്ടി, വടക്കഞ്ചേരി, ഓട്ടുപാറ, മങ്ങാട്, അത്താണി, തിരൂർ, ചേറൂർ വഴി തൃശൂരിൽ എത്തിച്ചേരും. നാളെ വൈകീട്ട് മൂന്നിന് എരുമപ്പെട്ടിയിലും അഞ്ചിനു തൃശൂരിലും അവകാശയാത്രയ്ക്കു സ്വീകരണം നൽകും. ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, ട്രഷറർ റോണി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ലീല വർഗീസ്, ജോയിന്റ് സെക്രട്ടറി ആന്റോ തൊറയൻ, മറ്റു ഭാരവാഹികളായ വി.ഡി. ഷാജൻ, ഫ്രാൻസി ആന്റണി, നോബി മണ്ണുത്തി, അൽഫോൻസ, ബാബു ഒളരിക്കര, ആന്റോ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ചട്ടം പാലിക്കാതെ പഞ്ചായത്ത് കമ്മിറ്റി: യുഡിഎഫ് പ്രതിഷേധിച്ചു
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് അജൻഡ നോട്ടീസ് കത്തിച്ചു. കമ്മിറ്റി വിളിക്കുന്നതിന് മൂന്നുമുതൽ ഏഴുവരെ അവധിയില്ലാത്ത ദിവസങ്ങളുടെ മുൻകൂർ നോട്ടീസ് പഞ്ചായത്ത് പ്രസിഡന്റ് നൽകണമെന്നിരിക്കെ തലേദിവസം രാത്രി വാട്സ്ആപ്പ് സന്ദേശംവഴി അറിയിച്ച് കമ്മിറ്റി നടത്തുകയായിരുന്നു എന്ന് മെമ്പർമാർ ആരോപിച്ചു. ചട്ടവിരുദ്ധമായി മീറ്റിംഗ് വിളിച്ചതു പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ വിശദീകരണം നൽകാതെ ഏകാധിപത്യപരമായി പ്രസിഡന്റ് പെരുമാറിയെന്നും ചട്ടം ചൂണ്ടിക്കാണിച്ച് വിയോജനക്കുറിപ്പ് രേഖാമൂലം എഴുതിക്കൊടുത്ത് പ്രതിപക്ഷ അംഗങ്ങൾ സഭ വിടുകയായിരുന്നുവെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ അജൻഡ നോട്ടീസ് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷനേതാവ് ബാബു തോമസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ഷൈജു കുരിയൻ, സി.എസ്. ശ്രീജു, സുശീല രാജൻ എന്നിവരാണ് പ്രതിഷേധിച്ചത്.
ഫുട്പാത്ത് കൈയേറി വാഹന പാർക്കിംഗ്; നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്
തൃശൂർ: ഫുട്പാത്ത് കൈയേറി വാഹനപാർക്കിംഗ് നടത്തിയതിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളോട് ആർടിഒ ഓഫീസിൽ ഹാജരാകാനും നിർദേശം. അയ്യന്തോൾ കളക്ടറേറ്റിന്റെ സമീപമുള്ള മോഡൽ റോഡിലെ ഫുട്പാത്തിൽ കാർ പാർക്ക് ചെയ്ത് ഫുട്പാത്തിലെ ടൈലുകൾ കേടുവരുത്തിയ സംഭവത്തിലാണ് നടപടി. ആർടിഒ എൻഫോഴ്സ്മെന്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പി.വി. ബിജുവും സംഘവുമാണ് പരിശോധന നടത്തിയത്.
എലിപ്പനി ബാധിച്ച് മരിച്ചു
കണ്ണാറ: ചോരക്കുന്ന് പുത്തൻ വീട്ടിൽ ജനാർദനൻ (58) എലിപ്പനി ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജാനകി. മക്കൾ: പരേതനായ ഷിനു, മഞ്ജു. മരുമക്കൾ: ദിവ്യ, രഞ്ജു.
നടക്കാനിറങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു
പുന്നയൂർക്കുളം: വന്നേരി സ്കൂൾ ഗ്രൗണ്ടിൽ വെളുപ്പിന് നടക്കാനിറങ്ങിയ മോട്ടോർ മെക്കാനിക്ക് കുഴഞ്ഞു വീണു മരിച്ചു. എരമംഗലം പുഴക്കര റോഡിൽ പരേതനായ പത്തിരുത്തിൻമേൽ മാധവന്റെ മകൻ ശ്രീജിത്ത് (48) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. പനന്പാട് മോട്ടോർ മെക്കാനിക്ക് ആയിരുന്നു. ഇന്നലെ വെളുപ്പിന് കൂട്ടുകാരുമൊത്ത് സ്കൂൾ ഗ്രൗണ്ടിൽ നടന്നു കൊണ്ടിരിക്കെ കുഴഞ്ഞു വീഴാൻ പോകുന്നത് കണ്ട് കൂടെയുള്ളവർ പെരുന്പടപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: കുഞ്ഞിമാളു. ഭാര്യ: പ്രജിത. മക്കൾ: അശ്വിൻ, ഹലൻ, അലോഷ്.
ബാബു എം. പാലിശേരിക്ക് നാട് യാത്രാമൊഴിയേകി
കുന്നംകുളം: മുൻ എംഎൽഎ ബാബു എം. പാലിശേരിക്കു നാടിന്റെ യാത്രാമൊഴി. തങ്ങളുടെ നേതാവിനെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനും നിരവധിപേരാണ് ഇന്നലെ രാവിലെമുതൽ കൊരട്ടിക്കരയിലെ വീട്ടിലേക്കെത്തിയത്. ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു സംസ്കാരച്ചടങ്ങുകൾ. രണ്ടുമണിക്കുതന്നെ യൂണിഫോം ധരിച്ച പാർട്ടി വോളന്റിയർമാർ മൃതദേഹം വീടിന്റെ പിൻവശത്ത് ഒരുക്കിയ ചിതയിലേക്കെടുത്തു. സഹോദരൻ എം. ബാലാജി ഉൾപ്പെടെ വോളന്റിയർമാർ ചേർന്നു മൃതദേഹം ചിതയിലേക്കു വച്ചു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം പാർട്ടിനേതാക്കളായ എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, മുൻ സെക്രട്ടറി എം.എം. വർഗീസ്, എം.കെ. കണ്ണൻ, പി.കെ. ബിജു തുടങ്ങിയവർ മുദ്രാവാക്യംവിളിയോടെ ഉപചാരമർപ്പിച്ചു. ബാബു എം. പാലിശേരിയുടെ മക്കളായ അശ്വതിയും അഖിലും ചേർന്നു ചിതയ്ക്കു തീകൊളുത്തി.
മോഷ്ടാവ് തട്ടിയെടുത്ത പണം തിരികെനല്‍കി വ്യാപാരികളുടെ സാന്ത്വനം
ചാലക്കുടി: മോഷ്ടാവ് തട്ടിക്കൊണ്ടുപോയ പണം ലോട്ടറി വില്പനക്കാരന് നൽകി വ്യാപാരികളുടെ സാന്ത്വനം. മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളാണു പ്രവൃത്തിയിലൂടെ മാതൃകയായത്. ബസ് സ്റ്റാൻഡിലെ ലോട്ടറി വില്പനക്കാരനായ കെ.കെ. ഷാജുവിനാണ് നഷ്ടപ്പെട്ട പണമായ 20,000 രൂപ നൽകിയത്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ടെനന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഷാജുവിന് പണം നൽകിയത്. കഴിഞ്ഞ 29-നായിരുന്നു സംഭവം. ലോട്ടറിവില്പനക്കായി രാവിലെ എത്തിയപ്പോഴാണ് മോഷ്ടാവ് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിയത്. അംഗപരിമിതനായ ഷാജു മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും പിടികിട്ടിയില്ല. പോലിസിൽ പരാതി നൽകിയെങ്കിലും മോഷ്ടാവിനെ പിടികൂടിയിട്ടില്ല. ലോട്ടറി വില്പനക്കാരൻന്റെ പരിതാപകരമായ അവസ്ഥ കണ്ടാണ് അസോസിയേഷൻ അംഗങ്ങൾ ചേർന്ന് ആ തുക സമാഹരിച്ചുനൽകിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷിബു വാലപ്പൻ ഷൈജുവിന് തുക കൈമാറി. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.എൻ. അഖിലേശൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ്്സ്് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, അസോസിയേഷൻ സെക്രട്ടറി സന്തോഷ് കുര്യൻ, പി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
സബ് കളക്ടറുടെ നേതൃത്വത്തിൽ സൈറ്റ് ഇൻസ്പെക്ഷൻ
കൊരട്ടി: ദേശീയപാത 544 വികസനത്തിന്റെ ഭാഗമായി അടിപ്പാതനിർമാണവും അനുബന്ധ ജോലികളും പുരോഗമിക്കുന്ന ചിറങ്ങരയിൽ ജില്ലാ സബ് കളക്ടർ അഖിൽ വി. മേനോന്റെ നേതൃത്വത്തിൽ സൈറ്റ് ഇൻസ്പെക്്ഷൻ നടന്നു. ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും സുരക്ഷാ മുന്നൊരുക്കത്തിലും നിർമാണ പ്രവൃത്തികളിലും ഗുരുതരമായ അലംഭാവം ഉണ്ടാകുകയും ചെയ്തതിനെത്തുടർന്ന് പാലിയേക്കര ടോൾ പിരിവിനു കഴിഞ്ഞ രണ്ടു മാസമായി കോടതി താത്കാലികമായി വിലക്ക് ഏർപ്പെ ടുത്തിയിരുന്നു. വിഷയം വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ കോടതിയുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറും സംഘവും ഇന്നലെ അഞ്ചോടെ ചിറങ്ങരയിലെത്തിയത്. ചാലക്കുടി ഡിവെെഎസ്പി പി.സി. ബിജുകുമാർ, കൊരട്ടി സിഐ അമൃത് രംഗൻ, തൃശൂർ ആർടിഒ അനന്തപത്മനാഭൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, നാഷണൽ ഹൈവേ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പിഎസ്ടി പ്രോജക്ട് മാനേജർ ചന്ദ്രശേഖർ, ജെ.ആർ. കൺസൾട്ടൻസി പ്രതിനിധികൾ തുടങ്ങിയവരാണ് സബ് കളക്ടർക്കൊപ്പം ഉണ്ടായിരുന്നത്. സംഘം നിർമാണ പുരോഗ തികൾ വിലയിരുത്തി. നിർമാണം നടക്കുന്ന ഇടങ്ങളിലും വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സർവീസ് റോഡുകളിലും അറ്റകുറ്റപ്പണികൾക്ക് കൃത്യമായ മെക്കാനിസം ഉറപ്പുവരുത്തണമെന്ന് എൻഎച്ച്എഐ പ്രതിനിധികൾക്ക് അദ്ദേഹം നിർദേശം നൽകി. റോഡുകളിൽ കുഴികൾ രൂപപ്പെട്ടാൽ അത് അടയ്ക്കുവാനും മറ്റു കേടുപാടുകൾ സംഭവിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുമുള്ള ആസൂത്രണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്നും ദിശാബോർഡുകളും സൂചന ബോർഡുകളും അവശ്യസ്ഥലങ്ങളിൽ ബ്ലിംഗിംഗ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ നീക്കം ചെയ്ത് ഗതാഗതസ്തംഭനത്തിന് കാരണമാകാതിരിക്കാൻ മുൻകരുതൽ ഒരുക്കണമെന്നും പറഞ്ഞിട്ടുണ്ട്. കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് നിർമാണത്തിന് വേഗം കൂട്ടണമെന്നും അദ്ദേഹം നിർമാണക്കമ്പനിയോടും എൻഎച്ച്എഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വോളിബോള്‍ കോര്‍ട്ട് കേന്ദ്രമന്ത്രി നാടിനു സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ബഹിഷ്കരണത്തിനിടയില്‍ വോളിബോള്‍ കോര്‍ട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിനു സമര്‍പ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് എഴാം വാര്‍ഡില്‍ 2022- 23 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനപ്പറമ്പ് ഉന്നതിയില്‍ 20 സെന്റ് സ്ഥലത്ത് നിര്‍മിച്ച വോളിബോള്‍ കോര്‍ട്ടാണ് മന്ത്രി നാടിനുസമര്‍പ്പിച്ചത്. വാര്‍ഡ് മെമ്പര്‍ പ്രഭാത് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനച്ചടങ്ങ് ബിജെപിക്കാരനായ വാര്‍ഡ് മെമ്പര്‍ എകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഭരണപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതിയിലെ എല്‍ഡിഎഫ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുത്തില്ല. ഭരണസമിതിയിലെ ബിജെപി പ്രതിനിധികളായ ബിജോയ് കളരിക്കല്‍, നിഷ പ്രണീഷ്, ശ്രീജിത്ത് മണ്ണായില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അങ്കണവാടി അധ്യാപിക ആശ സ്വാഗതവും കുടുംബശ്രീ എഡിഎസ് അംഗം വിമി പ്രദീപ് നന്ദിയും പറഞ്ഞു.
ഷോളയാർ അണക്കെട്ട് പിഎപി കരാറിൽനിന്നു പുറത്തുവരണം
ചാലക്കുടി: കേരള ഷോളയാർ അണക്കെട്ട് പിഎപി കരാറിൽനിന്നു പുറത്തുവരണമെന്ന് ജലജാഗ്രതാ സമിതിയും റിവർ പ്രൊട്ടക്്ഷൻ ഫോറവും ആവശ്യപ്പെട്ടു. പറന്പിക്കുളം-ആളിയാർ പദ്ധതി പിഎപി കരാർപ്രകാരം ഓരോ വർഷവും ജൂലൈ ഒന്നുമുതൽ അടുത്തവർഷം ജൂണ്‍ 30 വരെയാണ് ജലവർഷമായി കണക്കാക്കുന്നത്. ഒരു ജലവർഷത്തിൽ കേരള ഷോളയാറിൽ ഉപയോഗിക്കാനാകുന്നത് 12300 ദശലക്ഷം ക്യൂബിക് അടി (348 ദശലക്ഷം ക്യൂബിക് മീറ്റർ) ജലമാണ്. മഴയില്ലാത്ത സമയങ്ങളിൽ ചാലക്കുടിപ്പുഴത്തടത്തിലെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഇതിൽ ഏകദേശം മൂന്നിലൊന്ന് ജലംമാത്രം ഉപയോഗിച്ച് മൂന്നിൽ രണ്ടുഭാഗം ഡിസംബർ മുതലുള്ള സമയത്തേക്കു കരുതിവയ്ക്കണം. നവംബർ 30 വരെ വൈദ്യുതി ഉത്പാദനം തുടർന്നാൽ കേരള ഷോ ളയാറിൽ അവശേഷിക്കുക 120-130 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമായിരിക്കും. ഇത് ഉപയോഗിച്ച് ഡിസംബർ മുതലുള്ള മേയ് വരെ ചാലക്കുടി പുഴത്തടത്തിലെ വേനൽക്കാല ജലആവശ്യങ്ങൾ നിറവേറ്റുക അസാധ്യമാണ്. മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്നും വേനൽക്കാലത്തെ വരൾച്ച ഭീഷണിയിൽനിന്നുമുള്ള മോചനത്തിനായി കേരള ഷോളയാർ അണക്കെട്ട് പിഎപി കരാറിൽനിന്നു പുറത്തുകൊണ്ടുവരണം. തമിഴ്നാട് ഷോളയാറിൽ ഇരു സംസ്ഥാനങ്ങൾക്കുമുള്ള വിഹിതം നിർണയിക്കുകയും കേരളത്തിനുള്ള വിഹിതം ഉപകാരപ്രദമായ സമയങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി കരാർ പുതുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ചാലക്കുടി ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി
കൊരട്ടി: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ചാലക്കുടി ഉപജില്ല ശാസ്ത്രോത്സവത്തിനു കൊരട്ടിയിൽ തുടക്കമായി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇത്തരം ശാസ്ത്രോത്സവങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാനും നാടിന് അനിവാര്യമായ പ്രതിഭകളെ വാർത്തെടുക്കാനും കഴിയുമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. എംഎഎം എച്ച്എസ്എസ് കൊരട്ടി, എംഎഎം എച്ച്എസ് കൊരട്ടി, ചർച്ച് എൽപിഎസ് കൊരട്ടി, ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ കോനൂർ, സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാൾ കോനൂർ, കൊരട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് വേദി ഒരുക്കി യിരിക്കുന്നത്. ചാലക്കുടി ഉപജില്ലയിലെ എൽപി മുതൽ ഹയർസെക്കൻഡറി വരെ യുള്ള 90 വിദ്യാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ലീ ല സുബ്രഹ്മണ്യൻ, എഇഒ പി.ബി. നിഷ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സുമേഷ്, നൈനു റിച്ചു, വർഗീസ് തച്ചുപറമ്പൻ, സ്കൂൾ മാനേജർ ഫാ. ജോൺസൺ കക്കാട്ട്, ആർ. കുമാർ, പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ, പ്രധാനാധ്യാപികമാരായ സിനു കുര്യൻ, സിസ്റ്റർ സിനി എം. സെബാസ്റ്റ്യൻ, പിടിഎ ഭാരവാഹികളായ സി.കെ. രാംദാസ്, ജോമോൻ ആട്ടോക്കാ രൻ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: ഉപജില്ല ശാസ്ത്രോത്സവത്തില്‍ എല്എഫ്സിഎച്ച് എസ് ജേതാക്കള്‍. 722 പോയിന്റാണ് ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ നേടിയത്. 608 പോയിന്റുനേടി ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 543 പോയിന്റ് നേടി എന്‍എച്ച്എസ്എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. 87 സ്കൂളുകള്‍ മാറ്റുരച്ച ശാസ്ത്രോത്സവത്തില്‍ ഏകദേശം 3500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കല്പറമ്പ് ബിവിഎംഎച്ച്എസില് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് സമ്മാനദാനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ബിവിഎംഎച്ച്എസ് എസ് കല്പറമ്പ് മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍, ജിയുപിഎസ് വടക്കുംകര എച്ച്എം പി.എസ്. ഷിനി, ബിവി എംഎച്ച്എസ്എസ് കല് പറമ്പ് എച്ച്എം എ.ജെ. ജെന്‍സി, എച്ച്സിസി എല്‍പിഎസ് കല്പറമ്പ് എച്ച്എം സിസ്റ്റര്‍ പി.ഒ. സിന്‍സി, കല്പറമ്പ് ബിവിഎം എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് മേരി കവിത, സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ്് കെ.കെ. ഡേവിസ്, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ ആര്.വി. വര്‍ഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലക്കപ്പാറയിൽ കാട്ടാന ആക്രമണം
മലക്കപ്പാറ: മലക്കപ്പാറയിൽ കാട്ടാന ആക്രമണം. ഒരു ചായക്കടയ്ക്കും ചില വീടുകൾക്കുനേരേയും കാട്ടാന ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മലക്കപ്പാറ സ്വദേശി മുരുകന്റെ ചായക്കടയാണു കാട്ടാന തകർത്തത്. അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടമാണ് കട തകർത്തത്. കൂടാതെ നല്ല മുടി എസ്റ്റേറ്റ്, നല്ല മുടി പൂഞ്ചോല, ഐഫോറസ്റ്റ് എന്നിവിടങ്ങളിൽ വീടുകൾക്കുനേരേയും ആക്രമണം ഉണ്ടായിട്ടുണ്ട്.
കുരിയച്ചിറയിലെ നായ്ശല്യം: പ്രതിഷേധക്കൂട്ടായ്മ 18ന്
തൃശൂർ: കുരിയച്ചിറയിലെ തെരുവുനായശല്യം പരിഹരിക്കണമെന്നു കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷൻ. സ്കൂൾപരിസരങ്ങൾ, ബസ് സ്റ്റോപ്പുകൾ, ദേവാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷം. സ്കൂൾകുട്ടികൾക്കു പിന്നാലെ ഓടുന്നതും ഭക്ഷണാവശിഷ്ടങ്ങൾ തേടി സ്കൂൾവളപ്പിൽ പ്രവേശിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. രാവിലെ ദേവാലയങ്ങളിൽ പോകുന്ന വയോധികരും ഭീതിയിലാണ്. ഇവയെ പിടികൂടാൻ അടിയന്തരനടപടിയെടുക്കണം. തൃശൂരിൽമാത്രം ഈവർഷം ഓഗസ്റ്റ് വരെ 23,580 പേർക്കാണ് കടിയേറ്റത്. സംസ്ഥാനത്തൊട്ടാകെ രണ്ടരലക്ഷം പേർക്കു കടിയേറ്റു. സുപ്രീം കോടതി ഇക്കാര്യത്തിൽ ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. കോർപറേഷനും സർക്കാരും നിസംഗതയാണു പുലർത്തുന്നത്. ഫലപ്രദമായ നടപടികൾക്കു ഫണ്ട് അനുവദിക്കാതെ കടിയേറ്റവർക്കു കുത്തിവയ്പു നൽകി പ്രശ്നം പരിഹരിക്കാമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. തെരുവുനായശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു18നു വൈകീട്ട് അഞ്ചിനു കുരിയച്ചിറ സെന്ററിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സൈമണ്‍ വടക്കേത്തല, ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, ഫിനാൻസ് സെക്രട്ടറി ഷാജി പറന്പൻ എന്നിവർ പറഞ്ഞു.
കൈതോറക്കുളം അധികൃതരുടെ അവഗണനമൂലം നശിക്കുന്നു
എരുമപ്പെട്ടി: കടങ്ങോട് സ്വാമിപ്പടി കൈതോറക്കുളം അധികൃതരുടെ അവഗണനമൂലം നശിക്കുന്നു. കുളം സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. കടങ്ങോട് പഞ്ചായത്തിലെ നാലാം വാർഡിൽ സ്വാമിപ്പടി പാടശേഖരത്തിനോടുചേർന്നാണ് കൈതോറക്കുളമുള്ളത്. ഏകദേശം അര ഏക്കറോളം വിസ്തൃതിയുള്ള പഞ്ചായത്തുകുളം പുല്ലും പാഴ്മരങ്ങളും വളർന്ന് നശിച്ച അവസ്ഥയിലാണ്. കാർഷിക ജലസേചനത്തോടൊപ്പം പ്രദേശവാസികൾ കുളിക്കുവാനും തുണിയലക്കുവാനും ഉപയോഗിച്ചിരുന്ന കുളം 15 വർഷത്തിലധികമായി ഉപയോഗശൂന്യമാണ്. കുളം നവീകരിക്കണമെന്ന് മാറിമാറി ഭരിച്ച ത്രിതല പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കോൺഗ്രസും സിപിഎമ്മും ബിജെപിയും വാർഡ് മാറിമാറി ഭരിച്ചെങ്കിലും കുളത്തിന്റെ പുനരുദ്ധാരണം നടത്താൻ വിമുഖത കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പുല്ലുമുടി പറമ്പുപോലെ കിടക്കുന്ന കുളം അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് കുളത്തിൽവീണ പോത്ത് പുല്ലിനുള്ളിൽ കുടുങ്ങി കരകയറാൻ കഴിയാതെ ചത്തു. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുളത്തിലേക്കിറങ്ങാൻ സാധിച്ചില്ല. കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമസഭയിലും പഞ്ചായത്തിലും നിരന്തരം അപേക്ഷകൾ സമർപ്പിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പഞ്ചായത്തിലെ ഒട്ടനവധി കുളങ്ങൾ ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. ഈ ഭരണകാലം അവസാനിക്കുന്നതിന് മുമ്പ് കുളത്തിന്റെ നവീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വരന്തരപ്പിള്ളി പഞ്ചായത്തിനെതിരേ കോൺഗ്രസിന്റെ ഏകദിന ഉപവാസസമരം
വരന്തരപ്പിള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ ഏകദിന ഉപവാസ സമരവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഉപവാസസമരം ഡിസിസി വൈസ് പ്രസിഡന്റ് ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാംപിള്ളി, ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി, കെ.എല്‍. ജോസ്, ഡേവീസ് അക്കര, പി. ഗോപാലകൃഷ്ണന്, രഞ്ജിത്ത് കൈപ്പിള്ളി, ബിജു കുന്നേല്‍, ഔസേഫ് ചെരടായി, ജോജോ പിണ്ടിയാന്‍, കെ.ആര്. രാധിക, സുഹ്റ മജീദ്, രജനി ഷിനോയ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് ഉദ്ഘാടനം ചെയ്തു.
തെരുവുവിളക്കുകൾ കത്തുന്നില്ല; വാർഡ് മെമ്പർ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു
വിലങ്ങന്നൂർ: വാർഡിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുന്നില്ലെന്ന് ആരോപിച്ച് വാർഡ് മെമ്പർ ഷൈജു കുരിയൻ വൈദ്യുതി പോസ്റ്റിന് മുന്നിൽ ചൂട്ടുത്തിച്ച് പ്രതിഷേധിച്ചു. തെരുവു വിളക്കുകളുടെ പരിപാലനത്തിനായി പഞ്ചായത്ത് തുക വകയിരിത്തിയിട്ടുണ്ടെങ്കിലും കരാറുകാരന് തുക നൽകുന്നതിന് കാലതാമസം വരുത്തുന്നതാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണം. മാത്രമല്ല അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ രാഷ്ട്രീയ താല്പര്യം മുൻനിർത്തി വാർഡുകളെ തരംതിരിച്ചതായും പ്രതിപക്ഷാംഗങ്ങളുടെ വാർഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്. വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന റോഡുകളിൽ തെരുവുവിളക്കുകൾ കത്താത്തത് അവരുടെ ജീവന് ഭീഷണിയാണെന്നും വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി, മലയാളികളുടെ ഹൃദയത്തില്‍ കൊത്തിവച്ച പേര്: വി.ഡി. സതീശന്
ചാവക്കാട്: എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ കൊത്തിവച്ച, കാലത്തിനു മായ്ച്ചുകളയാന്‍ കഴിയാത്ത പേരാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളും ബ്ലോക്ക് ക്ഷീരവികസന കാര്യാലയവും ഉള്‍പ്പെടുന്ന ഉമ്മന്‍ ചാണ്ടി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കുന്നതില്‍ നിലവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 63. 33 ലക്ഷം രൂപ ചെലവിലാണ് മന്ദിരം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ജില്ലാപഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, മിസ്രിയ മുസ്താഖ് അലി, കെ. ആഷിദ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സ്ഥിരംസമിതി അധ്യക്ഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയ പരിപാടിയാണിതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
ലോട്ടറിയുടെ വ്യാജന് നല്കി പണംതട്ടി; തെളിവെടുത്തു
കാട്ടൂര്‍: സമ്മാനാര്‍ഹമായ ലോട്ടറിടിക്കറ്റിന്റെ വ്യാജന് നല്കി 15,000 രൂപ തട്ടിയ കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയായ ഇയ്യാല്‍ സ്വദേശി മാങ്കുന്നത്ത് വീട്ടില്‍ പജീഷിനെ (40)യാണ് കാട്ടൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കാട്ടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനിലുള്ള പൊഞ്ഞനം സ്വദേശി നെല്ലിപ്പറമ്പില്‍ തേജസിന്റെ (43) ലോട്ടറിക്കടയില്‍ വന്ന പ്രതി 5000 രൂപയുടെ സമ്മാനമുള്ള മൂന്ന് ലോട്ടറിടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സമ്മാനാര്‍ഹമായ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്കി 15,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സമ്മാനാര്‍ഹമായ ലോട്ടറി മാറുന്നതിനായി ഏജന്‍സിയിലും ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിലും ചെന്നപ്പോഴാണ് വ്യാജ ലോട്ടറിയാണെന്നും താന്‍ തട്ടിപ്പിനിരയായെന്നും തേജസിനു മനസിലായത്. തുടര്‍ന്ന് പരാതി നല്‍കിയതുപ്രകാരം കാട്ടൂര്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തി വരവെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ലോട്ടറിക്കടയില്‍ സമാനമായ രീതിയില്‍ 5000 രൂപയുടെ തട്ടിപ്പ് നടത്തിയതിന് പജീഷിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി തൃശൂര്‍ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാട്ടുരില്‍ തട്ടിപ്പ് നടത്തിയതും പജീഷ് ആണെന്നുകണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കോടതിയുടെ അനുമതിയോടെ പജീഷിനെ ജയിലില്‍ചെന്ന് അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ്, ജിഎസ്സിപിഒ ധനേഷ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കാട്ടൂർ: വീട്ടിലേക്ക് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാറളം താണിശേരി കാട്ടുങ്ങൽ ബിജു(47)വിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാഴ്ചമുന്പ് വഴിയിലെ പുല്ല് വെട്ടുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഈ വൈരാഗ്യത്തിൽ മിഥുൻ അയൽവാസിയായ ബിജുവിന്റെ വീട്ടിലേക്കു വടിവാൾ, ഇരുന്പുപൈപ്പ് എന്നിവയുമായി അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ഇരുന്പുപൈപ്പ് കൊണ്ട് അടിച്ചു നിലത്തുവീഴ്ത്തിയശേഷം വടിവാളുകൊണ്ട് ബിജുവിന്റെ തലയ്ക്കു വെട്ടി. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥുൻ കാട്ടൂർ, ചേർപ്പ്, മണ്ണുത്തി, തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലായി ഏഴു ക്രമിനൽ കേസുകളിൽ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐ ബാബു ജോർജ്, എഎസ്ഐ മിനി, ജിഎസ്സിപിഒമാരായ ധനേഷ്, ജിതേഷ്, മിഥുൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ട്രെയിൻ ഇൻക്ലൂസീവ് വാക്കത്തോൺ
തൃശൂർ: ട്രസ്റ്റ് ഫോർ റീട്ടെയ്ലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേറ്റ്സ് ഓഫ് ഇന്ത്യ (ട്രെയിൻ), ദർശന സർവീസ് സൊസൈറ്റി, തൃശൂർ ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ട്രെയിൻ ഇൻക്ലൂസീവ് വാക്കത്തോൺ സ്വരാജ് റൗണ്ടിൽ വേൾഡ് വൈറ്റ്കെയിൻ ഡേ 2025ന്റെ ഭാഗമായി നടന്നു. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ തൃശൂർ 318 ഡി ഗവർണർ ജയകൃഷ്ണൻ അധ്യക്ഷനായി. നടൻ ദേവൻ വിശിഷ്ടാതിഥിയായി. ട്രെയിൻ ട്രസ്റ്റ് റീജണൽ മാനേജർ ഡൊമിനിക് തോമസ്, തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് എന്നിവർ പങ്കെടുത്തു. ഇൻകം ടാക്സ് ഓഫീസർ അർജുന് കൃഷ്ണ, വിൽസൺ ജോർജ്, ലയൺസ് ജില്ലാ കോ ഓർഡിനേറ്റർ ഉണ്ണി വടക്കാഞ്ചേരി, സാന്ത്വനം ഡയറക്ടർ ഫാ. ജോസ് വട്ടക്കുഴി, മുൻ ലയൺസ് ഗവർണർ ജെയിംസ് വളപ്പില, ദർശന സർവീസ് സൊസൈറ്റി ആൻഡ് ദർശന ക്ലബ് സ്ഥാപകൻ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ബാബു എം. പാലിശേരി കുന്നംകുളത്തെ കരുത്തനായ സിപിഎം നേതാവ്
കുന്നംകുളം: കുന്നംകുളത്തു സിപിഎമ്മിന്റെ ശക്തനായ ഒരു നേതാവിനെയാണ് ബാബു എം. പാലിശേരിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഡിവൈഎഫ്ഐ കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറിയായി സംഘടനാജീവിതം ആരംഭിച്ച്, ബ്ലോക്ക് സെക്രട്ടറിയായി, ജില്ലാ സെക്രട്ടറിയായി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരവെയാണ് സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറിയായി ബാബു ചുമതലയേൽക്കുന്നത്. രണ്ടുതവണ കുന്നംകുളത്ത് ഏരിയ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ചവച്ചു. ജില്ലാ കമ്മിറ്റി അംഗമായി, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് കുന്നംകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതും വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്നതും. 21,786 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആദ്യതവണ വിജയിച്ചത്. 2011 ൽ വീണ്ടും കുന്നംകുളത്തിന്റെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ഗ്രന്ഥശാലാസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഗ്രന്ഥശാലാസംഘം തൃശൂർ ജില്ലാ പ്രസിഡന്റ്, കേരള കലാമണ്ഡലം നിർവാഹകസമിതി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ശ്രദ്ധേയനായ നേതാവായിരുന്നു ബാബു എം. പാലിശേരി.
ശൈശവവിവാഹങ്ങൾ കൂടുതൽ തൃശൂരിൽ
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമെന്നു പുകൾപെറ്റ തൃശൂരിൽ ശൈശവവിവാഹങ്ങൾ വർധിക്കുന്നു. 2024 ഏപ്രിലിനും ഈ വർഷം ജനുവരിക്കുമിടയിലുള്ള കണക്കുപ്രകാരം കേരളത്തിൽ റിപ്പോർട്ടുചെയ്ത 18 ശൈശവവിവാഹ കേസുകളിൽ പത്തെണ്ണവും നടന്നത് തൃശൂർ ജില്ലയിലാണ്. വനിതാ ശിശുവികസന വകുപ്പാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. തൃശൂരിനു പിന്നിൽ രണ്ടാമത് മൂന്നു ശൈശവവിവാഹങ്ങൾ നടന്ന മലപ്പുറവും മൂന്നാംസ്ഥാനത്ത് രണ്ടു ശൈശവവിവാഹങ്ങൾ നടന്ന പാലക്കാടും തിരുവനന്തപുരവുമാണ്. ഏതാനും ദിവസങ്ങൾക്കുമുന്‍പ് മലപ്പുറത്തു ശൈശവവിവാഹത്തിനു ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. കേരളത്തിൽ 2022-23 വർഷത്തിൽ പന്ത്രണ്ടും 2023-24 വർഷത്തിൽ പതിനാലും ശൈശവവിവാഹങ്ങൾ നടന്നു. കേരള സർവകലാശാലയിലെ ജനസംഖ്യാവകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ബാലവിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ട്. 2022-23 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളിൽ 11 എണ്ണം പാലക്കാട്ടും മലപ്പുറത്തുമായിരുന്നു. 2023-24 ൽ മലപ്പുറത്തും തൃശൂരും നാലു കേസുകൾ റിപ്പോർട്ട് ചെയ്തു; ആറു കേസുകൾ പാലക്കാട്ടും. 2023-24ൽ 52 ശൈശവവിവാഹങ്ങൾ തടയാൻ സാധിച്ചപ്പോൾ 2022-23ൽ 108 കേസുകൾ തടയാൻ കഴിഞ്ഞു. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 48 ശൈശവവിവാഹങ്ങൾ തടയാൻ സാധിച്ചുവെന്നും വനിതാ ശിശുവികസന വകുപ്പ് പറയുന്നു.
ഒല്ലൂരിൽ മാലാഖയുടെ തിരുനാൾ ഇന്നു കൊടിയേറും
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ പ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിന് ഇന്നു കൊടിയേറും. വൈകീട്ട് അഞ്ചിനു നടക്കുന്ന ദിവ്യബലിക്കും ലദീഞ്ഞിനുംശേഷം വികാരി ഫാ. വർഗീസ് കൂത്തൂർ കൊടിയേറ്റം നിർവഹിക്കും. ഈ മാസം 22, 23, 24 തീയതികളിലാണ് തിരുനാൾ. 22നു വൈകീട്ട് നാലിന് ദിവ്യബലി, മാലാഖയുടെ ദാസി-ദാസൻ സമർപ്പണം, വളസമർപ്പണം. ഫാ. ആന്റണി ചിറ്റിലപ്പിള്ളി കാർമികത്വം വഹിക്കും. രാത്രി ഏഴിനു ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ നിര്‍വഹിക്കും. 23 നു രാവിലെ ആറിനും 7.30 നും 10.30 നും ദിവ്യബലി. വൈകീട്ട് നാലിനു പൊന്തിഫിക്കല്‍ ദിവ്യബലിക്കും കൂടുതുറക്കൽ ശുശ്രൂഷയ്ക്കും സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദം. വിവിധ മേഖലകളില്‍നിന്നുള്ള വളയെഴുന്നള്ളിപ്പ് രാത്രി 11 നു പള്ളിയില്‍ സമാപിക്കും. പ്രധാന തിരുനാള്‍ദിനമായ 24നു രാവിലെ ആറുമുതൽ തുടർച്ചയായ ദിവ്യബലി. 10ന് ആഘോഷമായ തിരുനാള്ദിവ്യബലിക്കു വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നല്‍കും. ഫാ. ഗോഡ്വിൻ ചെമ്മണ്ട സഹകാർമികനാകും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ദിവ്യബലിക്ക് ഒല്ലൂര്‍ ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണം.
ചിത്രകലാപ്രദർശനം ശ്രദ്ധേയം
തൃശൂർ: നിറങ്ങളും ഭാവങ്ങളും കലാപ്രപഞ്ചം തീർത്ത ഹേമട്ട് ആർട്ട് ആൻഡ് ക്രാഫ്റ്റ് ഗ്രൂപ്പിന്റെ ഏഴാമതു ചിത്രകലാപ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി മുന്നേറുന്നു. പതിവുപ്രദർശനങ്ങളിൽനിന്നു വ്യത്യസ്തമായി, അക്രിലിക്, മ്യൂറൽ, ത്രെഡ് വർക്ക്, മിനി ആർട്ട്, റിസിൻ ആർട്ട് തുടങ്ങി വിവിധ മാധ്യമങ്ങളിലായി കലാസൃഷ്ടികൾ അവതരിപ്പിക്കപ്പെട്ട ഇവിടെ സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള കലാകാരന്മാർ അവരുടെ സൃഷ്ടികളുമായി പങ്കുചേർന്നിരിക്കുകയാണ്. അരയടിമുതൽ അഞ്ചടിവരെ വലിപ്പമുള്ള കാൻവാസുകളിലാണ് ചിത്രങ്ങൾ. വിദ്യാർഥികളും വീട്ടമ്മമാരും പ്രഫഷണൽ കലാകാരന്മാരും ഉൾപ്പെടെ 20 മുതൽ 70 വരെ വിവിധ പ്രായക്കാരാണ് ഇവിടെ നിറക്കൂട്ടുകൾ ചാലിച്ചിരിക്കുന്നത്. പുതിയ കലാകാരന്മാർക്കു വേദിയൊരുക്കുക എന്നതാണ് കൂട്ടായ്മയയുടെ പ്രധാന ലക്ഷ്യമെന്നു സംഘാടകർ പറയുന്നു. ഫിദ തോപ്പിൽ, പോൾസൺ കാമിയോ, ഗീന ആലീസ്, രാജേഷ് മുദ്ര, ശിവദാസൻമേനോൻ പരിയാരം, രതി ബാബു, ഗിരിജ കൈമൾ തുടങ്ങിയവരടങ്ങിയ സംഘാടകസമിതിയാണ്, കലയുടെ വൈപുല്യവും വൈവിധ്യവും ഒരുമിച്ചനുഭവിക്കാവുന്ന പ്രദർശനത്തിനു ചുക്കാൻ പിടിക്കുന്നത്. ചിത്രങ്ങൾ വാങ്ങാനും അവസരമുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.
അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണത്തിന് ആയിരങ്ങൾ
ചൊവ്വന്നൂർ: അതിരൂപതയിലെ ശ്രേഷ്ഠവൈദികനും ചാരിറ്റി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകപിതാവുമായ ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 69-ാം ശ്രാദ്ധാചരണത്തിന് ആയിരങ്ങളെത്തി. സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ വിവിധ മേഖലകളിൽനിന്നുള്ള പദയാത്രകൾ എത്തിച്ചേർന്നു. തുടർന്നുനടന്ന ആഘോഷമായ വിശുദ്ധകുർബാ നയ്ക്കു ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ മുഖ്യകാർമികനായി. തുടർന്ന് കബറിടത്തിൽ പുഷ്പാർച്ചന, നേർച്ച ഊട്ട്, നവജാതശിശുക്കൾക്കു ചോറൂണ് എന്നിവയും ഉണ്ടായിരുന്നു. ശ്രാദ്ധാചരണതോടനുബന്ധിച്ചു സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കു മാർ തോമസ് തറയിൽ സമ്മാനങ്ങൾ നൽകി. പള്ളിവികാരി ഫാ. തോമസ് ചൂണ്ടൽ, ചാരിറ്റി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റിൻസി സിഎസ്സി, കൈക്കാരന്മാരായ ടി.ഐ. ജോസ്, പി.വി. ജോജി, സി.എൽ. ടാബു, ഫാ.എ.ജെ. ഊക്കൻ സ്മാരകസമിതി പ്രസിഡന്റ് പോൾ മണ്ടുംപാൽ, ജനറൽ കൺവീനർ എം.വി. വിൽസൻ, വിവിധ കമ്മിറ്റി കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.
മുഖംമിനുക്കാൻ തൃശൂരിന്റെ സ്വന്തം സീതാറാം ടെക്സ്റ്റൈൽസ്
തൃശൂർ: തൃശൂരിന്റെ വ്യാവസായിക ഭൂപടത്തിൽ വികസനം അടയാളപ്പെടുത്തിയ പൂങ്കുന്നത്തെ സീതാറാം ടെക്സ്റ്റൈൽസ് ഇനി പുതിയകാലത്തിനൊപ്പം. 1905-08 കാലയളവിൽ നഗരത്തിന്റെ വ്യവസായ പുരോഗതിയുടെ പ്രധാനഘടകമായി പ്രവർത്തനം തുടങ്ങിയ സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, കന്പനി വക ഭൂമി കൈവശക്കാർക്ക് തീറാധാര കൈമാറ്റവും മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാനത്ത് സാന്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസങ്ങളിൽ തന്നെ 23 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെത്തിയതായി മന്ത്രി പറഞ്ഞു. മിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ ചെയർപേഴ്സണ്‍ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി. സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ, യൂണിറ്റ് ഇൻ ചാർജ് എസ്. വിജയകുമാർ, കോർപറേഷൻ കൗണ്‍സിലർ എ.കെ. സുരേഷ്, തൊഴിലാളി സംഘടനാനേതാക്കളായ പി. ഹരിദാസ്, ടി.വി. ചന്ദ്രമോഹൻ, എം. രാധാകൃഷ്ണൻ, ബോർഡ് ഡയറക്ടർമാരായ എ.ആർ. കുമാരൻ, കെ.എം. വർഗീസ്, കെ.പി. ശശികുമാർ, ടി.വി. ബേബി, കേരള ബാങ്ക് വൈസ് ചെയർപേഴ്സണ്‍ എം.കെ. കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാർ തോമാശ്ലീഹയുടെ വിശ്വാസചൈതന്യമുള്ളവരായിരിക്കണം പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ: മാർ പൊഴോലിപ്പറന്പിൽ
ചെന്നൈ: ഭാരത അപ്പസ്തോലനായ മാർ തോമാശ്ലീഹയുടെ വിശ്വാസചൈതന്യമുള്ളവരായിരിക്കണം പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളെന്ന് ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ. ഹൊസൂർ രൂപതയുടെ 2025 -27 വർഷത്തെ പ്രഥമ പാസ്റ്ററൽ കൗണ്‍സിൽ യോഗം അയനാവരം പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരിലേക്കു വിശ്വാസം പകർന്നുകൊടുക്കേണ്ടതു നമ്മുടെ കടമയും ദൗത്യവുമാണ്. യേശു നമ്മെ ഏല്പിച്ച ദൗത്യത്തിന്റെ പൂർത്തീകരണം അപ്പോഴേ സാധ്യമാവൂ. അതാണു സുവിശേഷപ്രഘോഷണ ദൗത്യം. രൂപതയുടെ വളർച്ചയിൽ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെ പ്രവർത്തനവും സാന്നിധ്യവും നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട രൂപതയുടെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെ കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. പാസ്റ്ററൽ കൗണ്‍സിലിൽ സമർപ്പിതരും അല്മായരും വിവിധ ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റഡ് അംഗങ്ങളുമായി 119 പേർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഫാ. ലെസ്ലിൻ ചെറുപറന്പിൽ - ജനറൽസെക്രട്ടറി, ജേക്കബ് ചക്കാത്തറ - സെക്രട്ടറി, ബൈജു, റീന പോൾ - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. അജൻഡ കമ്മിറ്റി അംഗങ്ങളായി സോയി ജോസഫ്, ഡീന, മാത്യു ചാക്കോ എന്നിവരെയും ഫിനാൻസ് കൗണ്‍സിലിലേക്ക് കെ. മാത്യു, ഡെന്നി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു. വികാരി ജനറാൾ മോണ്‍. ജിജോ തുണ്ടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജേക്കബ് ചക്കാത്തറ നന്ദി പറഞ്ഞു. കഴിഞ്ഞ പാസ്റ്ററൽ കൗണ്‍സിൽ ഭാരവാഹികളായ ഫാ. സിബിൻ കോട്ടക്കൽ - ജനറൽ സെക്രട്ടറി, മാത്യു ചാക്കോ - സെക്രട്ടറി, സെബാസ്റ്റ്യൻ അനിത്തോട്ടം, ജയ ജേക്കബ് - ജോയിന്റ് സെക്രട്ടറിമാർ എന്നിവർക്കു നന്ദി പറഞ്ഞു.
കിണറുകളിലെ രാസമാലിന്യം; പ്രതിഷേധവുമായി കാട്ടൂരിലെ ജനങ്ങള്‍ തെരുവില്‍
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ കുടിവെള്ളമലിനീകരണ പ്രശ്നത്തിൽ ജനകീയ കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദുവിനെ പ്രതിഷേധമറിയിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. കാട്ടൂര്‍ മഹിളാ സമാജം ഹാളില്‍ വനിതാ ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രദേശവാസികൾ എത്തിയത്. വൈകീട്ട് നാലോടെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തുനിന്ന് 150ഓളം മന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് പ്രകടനം ആരംഭിച്ചു. പ്രതിഷേധക്കാരെ തടയുന്നതിന് കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. മന്ത്രി പങ്കെടുക്കുന്ന വേദിക്കു 100 മീറ്റര്‍ അകലെ പോലീസ് ബാരിക്കേഡ് വച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ ജനങ്ങള്‍ റോഡില്‍ കുത്തിയിരിപ്പു നടത്തി. വൈകീട്ട് ആറര വരെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേ ധം തുടർന്നു. ഇതിനിടെ മന്ത്രി ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. പ്രതിഷേധക്കാരെ കാണാനോ സംസാരിക്കാനോ മന്ത്രി ശ്രമിച്ചില്ല. ഇന്നലെ രാവിലെ 8.30ന് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു മുന്നില്‍ ആരംഭിച്ച ഉപരോധസമരം ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം പേരാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്. കുടിവെള്ളസംരക്ഷണസമിതി പ്രസിഡന്റ് അരുണ്‍ വന്‍പറമ്പില്‍ അധ്യക്ഷനായി. ഉപരോധ സമരത്തിനും റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധത്തിനും പഞ്ചായത്തംഗം മോളി പിയൂസ്, ട്രഷറര്‍ ജോയ് തോമസ് തുടങ്ങിയവർ നേതൃത്വം നല്കി. റോഡില്‍ കുത്തിയിരുപ്പു സമരം നടത്തിയ 30 ഓളം പേര്‍ക്കെതിരെ കാട്ടൂര്‍ പോലീസ് കേസെടുത്തു.
അമല മെഡിക്കൽ കോളജും ഐഐഐടി കോട്ടയവും ധാരണയിൽ
തൃശൂർ: സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും സംയോജിപ്പിച്ചു മുന്നേറ്റം കൈവരിക്കാൻ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും (ഐഐഐടി) തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും തമ്മിൽ ധാരണയായി. ക്വാണ്ടം- ക്ലാസിക്കൽ ന്യൂറൽ നെറ്റ്വർക്ക് എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് തലച്ചോറിലെ അസ്വാഭാവിക സിഗ്നലുകൾ കാരണം ഉണ്ടാകുന്ന അപസ്മാരം, ജെന്നി തുടങ്ങിയ നാഡീവ്യാധികളുടെ മുൻകൂട്ടിയുള്ള തിരിച്ചറിവും നിയന്ത്രണവും ലക്ഷ്യമിട്ട ഗവേഷണപദ്ധതികളാണു സഹകരണത്തിലൂടെ നടപ്പാക്കുക. യഥാർഥ ക്ലിനിക്കൽ ഡാറ്റയും എഐ സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത് നാഡീരോഗനിർണയവും ചികിത്സാസംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുകയാണു സംരംഭത്തിന്റെ ലക്ഷ്യം. കോട്ടയത്തു നടന്ന ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കലും ഐഐഐടി കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. അമലയിൽനിന്ന് അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. സുരേഷ്കുമാർ, ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ലാബ് ഡയറക്ടർ ഡോ. ടി.എ. അജിത്, അമല കാൻസർ റിസർച്ച് സെന്റർ ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ്, ഐഐഐടിയിൽനിന്നു കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് അധ്യാപകനും പദ്ധതിയുടെ കോഓഡിനേറ്ററുമായ ഡോ. ജോണ്‍പോൾ മാർട്ടിൻ, അക്കാദമിക്സ് ഇൻചാർജ് പ്രഫ. എസ്. അശോക്, അസോസിയേറ്റ് ഡീൻമാരായ ഡോ. എബിൻ ഡെനിരാജ്, ഡോ. ടി. ഭാക്യരാജ്, ഡോ. ജി.കെ. രാകേഷ്, സിഎസ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ജയകൃഷ്ണ സാഹു, ഡോ ക്രിസ്റ്റീന തെരേസ ജോസഫ്, ഡോ. എം.എസ്. സുചിത്ര, ഡോ. സി.ഡി. മാത്യു എന്നിവർ സന്നിഹിതരായി.
കൊമ്പൻ ഗോകുൽ ചരിഞ്ഞു
ഗുരുവായൂർ: രണ്ടു വയസുള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ കൊമ്പൻ ഗോകുൽ 33 ാം വയസിൽ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു ചരിഞ്ഞത്. ഹൃദയാഘാതമാണു മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആന ചികിത്സ യിലായിരുന്നു. കുറച്ചുദിവസങ്ങളായി തീറ്റ എടുക്കുന്നതു കുറവായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടി മണക്കു ളങ്ങര ക്ഷേത്രത്തിൽ നടന്ന എഴുന്നള്ളിപ്പിനിടെ ഗുരുവായൂർ ദേവസ്വം കൊമ്പൻ പീതാം ബരൻ ഗോകുലിനെ കുത്തിയിരുന്നു. അന്ന് ഗോകുലിന്റെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു. പിന്നീട് ആന ക്ഷീണിതനായിരുന്നു. മുറിവ് ഉണങ്ങിയശേഷം കഴിഞ്ഞ തൃശൂർ പൂരത്തിന് രാത്രി തിരുവ മ്പാടിക്കായി എഴുന്നള്ളിച്ചിരുന്നു. ഒന്നരമാസം മുമ്പുവരെയും ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്കും ആന എത്തിയിരുന്നു. 1994 ജനുവരി ഒമ്പതിന് കൊച്ചി ചുള്ളിക്കൽ അറക്കൽ വീട്ടിൽ രഘുനാഥാണു ഗോകുലിനെ ക്ഷേത്രത്തിൽ നടയിരു ത്തിയത്. രണ്ടാം വയസിൽ നടയിരുത്തിയപ്പോൾ ഗോകുൽ എല്ലാവർക്കും കൗതുകമായിരുന്നു. തെങ്ങുവീണ് പരിക്കേറ്റതിനെ തുടർന്ന് വർഷങ്ങൾക്കുമുമ്പ് ഗോകുലിന്റെ ഒരു കൊമ്പ് നീക്കം ചെയ്തിരുന്നു. ഫൈബർ കൊമ്പു പിടിപ്പിച്ചാണ് എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്നത്.മൂന്നു പ്രാവശ്യം ആനയോട്ടത്തിൽ ജേതാവായിരുന്നു.ഗോകുലിന്റെ വിയോഗത്തോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു. ഗോകുലിന് മർദനമേറ്റതായി ആക്ഷേപം ഗുരുവായൂർ: കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി വ്യാപക ആക്ഷേപം. ആനക്കോട്ടയിൽ കെട്ടുംതറിയിൽ തളച്ചിരുന്ന കൊമ്പൻ ഗോകുലിനെ സെപ്റ്റംബർ ഒമ്പതിന് രാത്രി10ന് മർദിച്ചതുമായി ബന്ധപ്പെട്ട് ഗോകുലിന്റെ രണ്ടാം പാപ്പാൻ ജി. ഗോകുൽ, മൂന്നാംപാപ്പാൻ കെ.എ. സത്യൻ എന്നിവരെ സെപ്റ്റംബർ 26 ന് ചേർന്ന ദേവസ്വംഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു. മർദനം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആനക്കോട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഈ സംഭവശേഷം ഗോകുൽ ഏറെ ക്ഷീണിതനായിരുന്നു. ആന തീറ്റയെടുക്കുന്നത് കുറഞ്ഞതോടെ ചികിത്സ ആരംഭിച്ചിരുന്നു. കൂടുതൽ ക്ഷീണിതനായതിനാൽ ഞായറാഴ്ച ആനയ്ക്ക് ഡ്രിപ്പ് നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്. ഗുജറാത്തിലെ ആനസംരക്ഷണകേന്ദ്രമായ വൻതാര ഫാമിലെ ഡോക്ടർമാരെ ദേവസ്വത്തിലെ ആനകളുടെ ചികിത്സയ്ക്ക് മേൽനോട്ടം നൽകുന്നതിനു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദേവസ്വത്തിലെ 70 ഓളം പാപ്പാന്മാർ കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർക്കു നിവേദനം നൽകി. ഇവിടത്തെ മികച്ച ചികിത്സാസൗകര്യങ്ങൾ ദേവസ്വത്തിൽ നടപ്പിലാക്കിയാൽ ആനകളുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചമാവുമെന്നാണു പാപ്പാന്മാരുടെ അഭിപ്രായം.
ജലനിരപ്പ് താഴ്ന്നു: ചാലക്കുടിപ്പുഴയിൽ മുതലകളും ചീങ്കണ്ണികളും വിലസുന്നു
അതിരപ്പിള്ളി: മഴ കുറഞ്ഞ് ചാലക്കുടിപ്പുഴയിൽ വെള്ളം താഴ്ന്നതോടെ തുരുത്തുകളിലും പാറപ്പുറത്തും മുതലകളും ചീങ്കണ്ണികളും പ്രത്യക്ഷമായി. ചതുപ്പൻ മുതലകൾ എന്ന് പ്രാദേശികമായി വിളിക്കുന്ന മുതലകളെയാണ് കൂടുതൽ കാണുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുതാഴെ മുതൽ തുമ്പൂർമുഴി വരെയുള്ള ഭാഗങ്ങളിലെ കയങ്ങളിലാണ് ചീങ്കണ്ണികളെയും മുതലകളെയും കൂടുതലായി കാണപ്പെടുന്നത്. കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെയും മുതലകളെയും കാണുന്നുണ്ട്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികൾ പ്രത്യക്ഷപ്പെട്ടു. പ്രളയത്തിൽ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ടുപെരുകി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ സ്ഥിരവാസക്കാരായതെന്നാണ് നിഗമനം. ചാലക്കുടിപ്പുഴയിലെ മത്സ്യക്കലവറയാണ് ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലഘടകം. സാധാരണയായി പുഴയിലെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചയോടെ വെയിൽകൊള്ളാൻ പാറപ്പുറത്തും പുഴയോരത്തും കിടക്കുകയും വൈകുന്നേരം ആഴങ്ങളിലേക്ക് മറയുകയുമാണ് പതിവ്. ആളനക്കമില്ലാത്ത സ്ഥലങ്ങളിൽ ഇവ മണലിൽ കയറി മുട്ടയിടാറുമുണ്ട്. പുഴയിലും തുരുത്തുകളിലുമായി ഇവയെ സ്ഥിരമായി കാണുന്നത് വംശ വർധനവ് മൂലമല്ലെന്നാണ് അധികൃതർ പറയുന്നത്. പുലിയടക്കമുള്ള ജന്തുക്കളും പരുന്തും മുട്ടവിരിയുന്ന വേളയിൽ കുഞ്ഞുങ്ങളെ തിന്നുന്നതിനാൽ വംശവർധനവ് കാര്യമായി ഉണ്ടാകാറില്ലെന്നും ഇവിടെയും ശത്രുജീവികൾ ധാരാളമുള്ളത് കാര്യമായ വർധനവിന് ഇടയാക്കില്ലെന്നും പറയുന്നു. ഇതുവരെയും ഉപദ്രവം ഉണ്ടായിട്ടില്ലെങ്കിലും അതിരപ്പിള്ളിയിൽ വരുന്ന വിനോദസഞ്ചാരികളടക്കമുള്ളവർ ചാലക്കുടിപ്പുഴയിലിറങ്ങുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും അധികാരികൾ അറിയിച്ചു.
ആളൂർ പോലീസ് സ്റ്റേഷൻ നിർമാണം: ജനകീയസമിതി സ്ഥലംവാങ്ങി
കല്ലേറ്റുംകര: ഒന്‍പതുവർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് ആളൂർ പഞ്ചായത്തിന്റെ 15 സെന്റ് സ്ഥലത്തിനു പുറമെ സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ നാലുസെന്റ് സ്ഥലംകൂടി വിലയ്ക്കുവാങ്ങി. ആളൂർ പോലീസ് സ്റ്റേഷൻ നിർമാണ ജനകീയസമിതിയുടെ നേതൃത്വത്തിൽ 12 ലക്ഷം രൂപ സമാഹരിച്ച് സ്ഥലം ഉടമയായ ഷീജാ ബാബു കൂനംമാവിന് കൈമാറി. സ്ഥലം പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജനകീയസമിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വർക്കിംഗ് കണ്‍വീനർ ഡേവിസ് തുളുവത്ത്, ട്രഷറർ കെ.ഡി. ജോയ് എന്നിവർ ചേർന്ന് ചെക്ക് കൈമാറി.
വിദ്യാലയങ്ങളില്‍ സാനിറ്റേഷന്‍ കോംപ്ലക്സ്: പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്
മുരിയാട്: ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ നിര്‍മിക്കുന്നതിനായി പഞ്ചായത്ത് 45 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചു. യുഎംഎല്പിഎസ് തുവന്‍കാട്, എസ്എന്‍ബിഎസ് എല്‍പിഎസ് പുല്ലൂര്‍, ജിയുപിഎസ് ആനന്ദപുരം, എസ്കെഎച്ച്എസ്എസ് ആനന്ദപുരം, എയുപിഎസ് മുരിയാട് എന്നിവിടങ്ങളിലാണ് സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ നിര്‍മിക്കുക. അഞ്ചിടങ്ങളിലും നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്ത്, ശുചിത്വ മിഷന്, സ്കൂള്‍ വിഹിതം എന്നിവ സംയോജിപ്പിച്ചാണ് പദ്ധതിക്കുള്ള ധനസമാഹരണം. നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്ന് വിദ്യാലയങ്ങളിലെ സാനിറ്റേഷന്‍ കോംപ്ലക്സുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി വിദ്യാലയങ്ങള്‍ക്ക് സമര്‍പ്പിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ എംപിടിഎ പ്രസിഡന്റും പഞ്ചായത്തംഗവുമായ നിജി വത്സന് അധ്യക്ഷതവഹിച്ചു. മാനേജര്‍ വാസു, ഹെഡ്മാസ്റ്റര് അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ലിയോ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് എന്നിവര്‍ സംസാരിച്ചു. തുറവന്‍കാട് യുഎംഎല്പിഎസ് സ്കൂളില്‍ വാര്‍ഡംഗം റോസ്മി ജയേഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെര്‍മിയ, മാനേജര്‍ സിസ്റ്റര്‍ ലെസ്ലി, പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ എസ്എന്‍ബിഎസ് എല്‍പി സ്കൂളില്‍ വാര്‍ഡംഗം നിഖിത അനൂപ് അധ്യക്ഷതവഹിച്ചു. മാനേജര്‍ രാമാനന്ദന്‍ ചെറാക്കുളം, ഹെഡ്മിസ്ട്രസ് മിനി, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, മണി സജയന് എന്നിവര്‍ സംസാരിച്ചു.
മൂന്നുപീടിക ബീച്ച് റോഡ്: ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത കയ്പമംഗലം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധം ശക്തം. കയ്പമംഗലം പഞ്ചായത്തിലെ സുപ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് റോഡ്. തീരദേശമേഖലയിൽനിന്നു ദേശീയപാതയിലേക്ക് എത്താനുള്ള ഗതാഗതമാർഗമാണിത്. ബീച്ച് റോഡ് വായനശാലയ്ക്കുസമീപം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. റോഡിലെ ഗർത്തങ്ങൾ കാരണം നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. അപകടങ്ങൾ ഈ മേഖലയിൽ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നുപീടിക മേഖലയിലെ ബാങ്കുകൾ, വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദം, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിരവധിപേരാണ് ഈ വഴി സഞ്ചരിക്കുന്നത്. നിരവധിതവണ അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഇതേവരെ ഉണ്ടായിട്ടില്ല. മൂന്നുപീടിക ബീച്ച് റോഡ് യാത്രക്കാരോടുള്ള കയ്പമംഗലം പഞ്ചായത്തിന്റെ ക്രൂരത അവസാനിപ്പിക്കുക, റോഡ് ടാറിംഗ് നടത്തി യാത്രായോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ മാർച്ചും നടത്തി. മൂന്നുപീടിക ബീച്ച് റോഡ് ദേവമംഗലം സെന്ററിൽനിന്നു പന്തം കൊളുത്തി ആരംഭിച്ച നൈറ്റ് മാർച്ച് മൂന്നുപീടികയിൽ സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധയോഗത്തിൽ ഇ.ആർ. ജോഷി അധ്യക്ഷതവഹിച്ചു. മുഫ്ത്തിക്കർ, ടി.വി. സുരേഷ്, വി.എം. നസീർ, നൂറുൽ ഹുദ, നൗഷാദ് മൂന്നുപീടിക തുടങ്ങിയവർ പ്രസംഗിച്ചു.
മുത്തിയുടെ സന്നിധിയിൽ കുഞ്ഞുങ്ങളെത്തി, ആദ്യക്ഷരം കുറിക്കാനും ചോറൂട്ടിനും...
കൊരട്ടി: മുത്തിയുടെ നടയിൽ ആദ്യക്ഷരം കുറിക്കാനും ചോറൂട്ടിനും കുഞ്ഞുങ്ങളുമായി നിരവധി മാതാപിതാക്കളെത്തി. പ്രാർഥനാശുശ്രൂഷകൾക്കും ചടങ്ങുകൾക്കും വികാരി ഫാ. ജോൺസൺ കക്കാട്ട് നേതൃത്വം നൽകി. രാവിലെ 10.30 നു ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളിയുടെ കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്കുശേഷമായിരുന്നു എഴുത്തിനിരുത്തും ചോറൂട്ടും നടന്നത്. വരുംദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് ആറിനു ജപമാല, പ്രദക്ഷിണം, ആഘോഷമായ വിശുദ്ധകുർബാന എന്നിവ ഉണ്ടായിരുന്നു. ഫാ. ജോസഫ് കൊടിയൻ കാർമികനായി. ജപമാലയ്ക്കും പ്രദക്ഷിണത്തിനും പാരിഷ് കൗൺസിൽ നേതൃത്വം നൽകി. ഇന്നു രാവിലെ 10.30 ന് ആഘോഷമായ ദിവ്യബലിക്കും അനുബന്ധ തിരുക്കർമങ്ങൾക്കും ഫാ. റിൻസ് പുതുശേരി നേതൃത്വം നൽകും. വൈകീട്ട് ആറിനു ഫാ. ലിന്റോ പുന്നശേരി ജപമാലപ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയ്ക്കു നേതൃത്വം നൽകും.
ടി.എൻ. പ്രതാപന് വർഷധാര പുരസ്കാരം സമ്മാനിച്ചു
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ടൂറിസം ഡവലപ്മെന്റ് സൊസൈറ്റി ഏർപ്പെടുത്തിയ വർഷധാര പുരസ്കാരം ടി.എൻ. പ്രതാപനു സമ്മാനിച്ചു. കോട്ടപ്പുറം മുസിരിസ് തീരത്തെ ആംഫി തിയറ്ററിൽ സംവിധായകൻ സത്യൻ അന്തിക്കാടാണ് പുരസ്കാരസമർപ്പണം നിർവഹിച്ചത്. കൊടുങ്ങല്ലൂരിന്റെ പൈതൃക-വിനോദസഞ്ചാര മേഖലകളിലും പദ്ധതിനിർവഹണത്തിലും നിർണായകപങ്കു വഹിച്ച വ്യക്തി എന്ന നിലയിലാണ് അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരത്തിനായി ടി.എൻ. പ്രതാപനെ തെരഞ്ഞെടുത്തത്. കോട്ടപ്പുറം മുസിരിസ് ടൂറിസം ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ വി.എം. ജോണി അധ്യക്ഷനായിരുന്നു. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, കവി സബാസ്റ്റിൻ, ഡാവിഞ്ചി സുരേഷ്, കെ.യു. രഞ്ജിത്ത് ജോഷി ചക്കാമാട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു.
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കേച്ചേരി: ചിറനെല്ലൂർ സെന്ററിനു സമീപം കഴിഞ്ഞദിവസം രാത്രി പത്തരയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയ ബൈക്ക് യാത്രികർ ഇയ്യാൽ സ്വദേശികളായ എടക്കളത്തൂർ വീട്ടിൽ ബെന്നിയുടെ മകൻ ബെൻസൺ(18), മണ്ടുപാൽ വീട്ടിൽ ബെന്നിയുടെ മകൻ ഹൃത്വിക്(18) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിത്തടം ഭാഗത്തുനിന്നും കേച്ചേരി ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണംവിട്ട് ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും പ്രദേശത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വടക്കാഞ്ചേരിയിലും തെക്കുംകരയിലും വികസന സദസുകൾ സംഘടിപ്പിച്ചു
വടക്കാഞ്ചേരി: നഗരസഭയിലും, തെക്കുംകര പഞ്ചായത്തിലുംവികസന സദസ് സംഘടിപ്പിച്ചു. നഗരസഭയിൽ ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിലും, തെക്കുംകരയിൽ പ്രിയ ഓഡിറ്റോറിയത്തിലും നടന്ന വികസനസദസ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. തെക്കുംകരയിൽ പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുനിൽകുമാറും അധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്തിൽ നടന്ന സദസിൽ തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ വികസനപത്രിക എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. രേണുകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സി.വി. സുനിൽകുമാർ, എം.കെ. ശ്രീജ, പി ആർ രാധാകൃഷ്ണൻ, സബിത സതീഷ്, കെ. രാമചന്ദ്രൻ, ഡോ. കെ. എസ്. കൃപകുമാർ, കെ.എം.രമണി, ഡോ. ബിനോജ്, ഇ. ഉമാലക്ഷ്മി, കെ.കെ. ലത തുടങ്ങിയവർ പ്രസംഗിച്ചു.
ചാരായം വാറ്റി വിൽപ്പന: വ്യാപാരി പിടിയിൽ
പട്ടിക്കാട്: പെയിന്റ് കടയുടെ ഗോഡൗണിൽ ചാരായംവാറ്റി വിൽപ്പന നടത്തിയ വ്യാപാരി പിടിയിൽ. പട്ടിക്കാട് സിറ്റി ഗാർഡനിൽ കുത്തൂർ വീട്ടിൽ ജേക്കബ് മകൻ എൽദോ (52) ആണ് അസിസ്റ്റന്റ്് എക്സൈസ് ഇൻസ്പെക്ടർ വി.എ. ഉമ്മറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഗോഡൗൺ കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപന നടത്തിവരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ടാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ രണ്ടര ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അമോണിയം യീസ്റ്റ്, പാത്രങ്ങൾ തുടങ്ങിയ വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരായ എൻ.ആർ രാജു, പ്രിവെന്റീവ് ഓഫീസർ ടി.ജെ. രഞ്ജിത്ത്, മുജീബ് റഹ്മാൻ, റെനിൽ രാജൻ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം
ഏനാമാക്കൽ: മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാശാസ്ത്രോത്സവത്തിന് ഏനാമാവിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മുല്ലശേരി ഉപജില്ലാ ശാസ്ത്രോത്സവം ഏനാമാക്കൽ സെന്റ്് ജോസഫ് ഹൈസ്കൂൾ, സെന്റ്് മേരീസ് എൽപി സ്ക്കൂൾ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 42 വിദ്യാലയങ്ങളിൽ നിന്ന് 1500ൽപരം ശാസ്ത്രപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ശാസ്ത്രമേള,ഗണിതശാസ്ത്രമേള, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മണലൂർ നിയോജക മണ്ഡലം എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അധ്യക്ഷത വഹിച്ചു. മുല്ലശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, സ്കൂൾ മാനേജർ ഫാ. ജെയ്സൺ തെക്കുംപുറം, ജന പ്രതിനിധികളായ എ.ടി. അബ്ദുൽ മജീദ്, ഗ്രേസി ജേക്കബ് അഷ്റഫ് തങ്ങൾ, എൻ.കെ. വിമല, മുല്ലശേരി ബിപിസി സംഗീത ശ്രീജിത്ത്, ജനറൽ കൺവീനർ വി. ജോഷി പോൾ, പിടിഎ പ്രസിഡന്റ് ജോസ് വാവേലി, മുല്ലശേരി ഉപജില്ലാ വികസന സമിതി കൺവീനർ ടി.യു. ജെയ്സൺ, എച്ച്എം ഫോറം കൺവീനർ സി.എഫ്. ജയ്സൺ, അധ്യാപക സംഘടന നേതാക്കളായ മുഹ്സിൻ പാടൂർ, സി.വി. സുഭാഷ്, എം.ജെ. സിനി, ബോബി ജോസ്, ടി.കെ. ഷാഹില, ആർ.എ. ആബിദ, ജൂഡി ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.
കേച്ചേരിയിൽ കാർ മറിഞ്ഞ് കടവല്ലൂർ സ്വദേശിക്ക് പരിക്ക്
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ എരനല്ലൂർ സ്പീഡ് സിഗ്നൽ കാമറയ്ക്ക് സമീപം ഇന്നലെ രാവിലെ 7.10ന് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് കടവല്ലൂർ സ്വദേശിയായ യുവാവിന് പരിക്ക്. കടവല്ലൂർ കാടൻപുളത്തിൽ മൊയ്തുണ്ണിയുടെ മകൻ അസ്ലാം (26) നാണ് പരിക്കേറ്റത്. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് വരുമ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് എതിരേവന്ന വാഹനത്തിൽ ഇടിക്കാതെ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചത് വൻ ദുരന്തം ഒഴിവാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. അപകടസമയത്ത് വാഹനത്തിൽ മൂന്നുപേരുണ്ടായിരുന്നെങ്കിലും അസ്ലാമിന് മാത്രമാണ് പരിക്കേറ്റത്. പരിക്കേറ്റ അസ്ലാമിനെ കേച്ചേരിയിലെ ആകട്സ് പ്രവർത്തകർ ഉടൻ തന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിനും മതിലിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ കവർന്നു
ഗുരുവായൂർ: ചാവക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മോഷണം.അലമാരയിൽ സൂക്ഷിച്ചിരുന്ന 40, 000 രൂപ കവർന്നു. സ്കൂളിന്റെ പുതിയ ബിൽഡിംഗിലെ പ്രിൻസിപ്പലിന്റെ മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. വാതിലിന്റെ രണ്ടു പൂട്ടുകളും തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് പണം കവർന്നത്. ഇന്നലെ രാവിലെ 8.15ന് സ്കൂൾ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രാത്രി 12.15ഓടെയാണ് മോഷണം നടന്നിട്ടുള്ളത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
പടിഞ്ഞാറേകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ
ഒല്ലൂർ: അഞ്ചേരി ത്രിവേണി നഗറിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിൽ നാലുപേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരം. ചേലക്കോട്ടുകര സ്വദേശികളായ കുണ്ടോളി വീട്ടിൽ വിനിൽ, വിമൽ, കല്ലിങ്ങൽ വീട്ടിൽ കിരൺ, കോയമ്പത്തൂർക്കാരൻ വീട്ടിൽ സുധീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ തലയ്ക്ക് വെട്ടേറ്റ കിരണിന്റെ നില അല്പം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ വൈകീട്ട് അഞ്ചേക്കാലോടെ അഞ്ചേരി സ്കൂളിനു സമീപം ത്രിവേണി നഗറിലായിരുന്നു സംഭവം. ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന വണ്ടി ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്. ഒല്ലൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റ് ഉൾപ്പെട്ട നിജോ, സഹോദരന്മാരായ നെൽസൺ, നിക്സൻ എന്നിവർ ബൈക്കിലെത്തി മുളകുപൊടി എറിഞ്ഞ് നാലുപേരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമത്തിൽ നിസാര പരിക്കേറ്റ പ്രതികൾ ഒല്ലൂർ മിഡാസ് ആശുപതിയിൽ ചികിത്സ തേടി. ഒല്ലൂർ പോലീസ് അന്വഷണം ആരംഭിച്ചു.
പാക്കനാർസംഘം കൊരട്ടി പള്ളിയിൽ
കൊരട്ടി: വൃതമെടുത്തും വിശ്വാസങ്ങൾക്കൊപ്പം പൈതൃക സ്മരണകൾ നെഞ്ചേറ്റിയും ആചാരപെരുമയോടെ പാക്കനാർ സംഘം കൊരട്ടി പള്ളിയിലെത്തി. പ്രധാന തിരുനാൾ ദിനമായ ഇന്നലെ നാല് അങ്ങാടി ചുറ്റിനടന്ന പ്രദക്ഷിണത്തിനോടനുബന്ധിച്ച് ഹൈന്ദവ ഭക്തന്മാർ നടത്തിയ വാദ്യമേളങ്ങളും മുടിയാട്ടവും ശ്രദ്ധേയമായി. ആറ്റപ്പാടത്തെ സമുദായ ക്ഷേത്രത്തില്‍ നിന്നും 26 കുടുംബങ്ങള്‍ തിരുനാള്‍ ദിവസം നടത്തുന്ന നേര്‍ച്ചയാണ് ഈ ആചാരം. മുടിയാട്ടവും താളമേളങ്ങളുമായി വ്രതം നോറ്റ സംഘം കാല്‍നടയായി കിഴക്കെ കപ്പേളക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. സ്ത്രീകളുടെ മുടിയാട്ടം അടക്കമുള്ള നാടന്‍ കലാരൂപങ്ങളും ഇവർ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന വിശ്വാസത്തിന്റെ ഭാഗമാണ്. മൂന്നു കിലോമീറ്റര്‍ അകലെയുള്ള വെളുത്തുപറമ്പില്‍ ഭദ്രകാളി മുത്തപ്പന് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട പറക്കൊട്ടിന് യാത്രയില്‍ പലയിടത്തും വരവേല്പ്പുണ്ടായി. പ്രദക്ഷിണം ദേവാലയത്തിലെത്തിയ ശേഷം തിരുനടയിൽ പറ നിറച്ചും വർഷംതോറും ലഭിക്കുന്ന ദക്ഷിണയും വാങ്ങിയായിരുന്നു ഇവരുടെ മടക്കം. കൊച്ചി രാജാക്കളുടെ ഭരണക്കാലത്ത് പ്രദേശത്തിന്റെ ചുമതല പറക്കാട്ടി തമ്പുരാട്ടിക്കായിരുന്നുവെന്നും കോടശേരി കര്‍ത്താക്കള്‍ പടയുമായി എത്തിയപ്പോള്‍ പാക്കനാരാണ് തമ്പുരാട്ടിക്ക് അഭയം നല്‍കിയതെന്നും വിശ്വസിക്കുന്നു. ഇതിനു പ്രത്യുപകാരമായി പാക്കനാര്‍ വംശത്തിന് നല്കിയ ഭൂമിയിലാണ് ക്ഷേത്രം സ്ഥാപിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ആരാധനാ കേന്ദ്രമായ കൊരട്ടി പള്ളിയിലേക്ക് എല്ലാവര്‍ഷവും ഇത്തരം സമര്‍പ്പണവും തുടങ്ങി. പറക്കൊട്ട് വഴിപാട് കാലങ്ങളായി തുടർന്ന് വരുന്ന ആചാരമാണ്.
കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി; 50 സെന്റ്് ഭൂമി അനുവദിച്ചു
മൂന്നുമുറി: മറ്റത്തൂരിലെ നിർദ്ദിഷ്ട കുഞ്ഞാലിപ്പാറ ഇക്കോടൂറിസം പദ്ധതിക്കായി 50 സെന്റ് ഭൂമി അനുവദിച്ചുകൊണ്ട് ജില്ല കളക്ടർ ഉത്തരവിറക്കിയതായി കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. മറ്റത്തൂർ പഞ്ചായത്തിലെ ഒമ്പതുങ്ങൽ പ്രദേശത്ത് കോടശേരി വില്ലേജിൽ സർവേ നമ്പർ 951 ൽ പെട്ട 50 സെന്റ് ഭൂമിയാണ് പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറാൻ ഉത്തരവായിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിക്ഷിപ്തമായിരിക്കും. ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഡെസ്റ്റിനേഷന്‍ ചാലഞ്ചിലുള്പ്പെടുത്തി മറ്റത്തൂർ ഗ്രാമപഞ്ചായത്തും ഡിടിപിസിയും സംയുക്തമായാണ് കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒാഗസ്റ്റിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ചിരുന്നു. ഒരു കോടിരൂപയോളം ചെലവുവരുന്ന പദ്ധതിയുടെ കരടുരൂപം ഡിടിപിസി തയ്യാറാക്കി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഭൂമി അനുവദിച്ചുകൊണ്ട് നടപടി ഉണ്ടായത്. പ്രവേശന കവാടം, പാർക്കിംഗ് സൗകര്യം, കഫ്ത്തീരിയ, ടോയലറ്റ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇവിടെ ഒരുക്കുക. ഏറെക്കാലമായി മറ്റത്തൂരിലെ ജനങ്ങള്‍ കാത്തിരിക്കുന്ന സ്വപ്നപദ്ധതിയാണ് കുഞ്ഞാലിപാറ ടൂറിസം.
എടത്തിരുത്തി പഞ്ചായത്തിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു
എടത്തിരുത്തി: കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിട്ട് ചെന്ത്രാപ്പിന്നി ഈസ്റ്റ് സൗഹൃദ റോഡ് പരിസരത്ത് മുറിത്തറ വീട്ടിൽ ഷംസുദ്ധീൻ വിട്ടു നൽകിയ സ്ഥലത്താണ് വാട്ടർ കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു വാട്ടർ കിയോസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വാസന്തി തിലകൻ, പഞ്ചായത്തംഗങ്ങളായ പി.എ.ഷെമീർ, പി.എച്ച്. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ചാലക്കുടി നഗരസഭ നാട്ടുചന്ത ആരംഭിക്കുന്നു
ചാലക്കുടി: നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്റെ നേതൃത്വത്തിൽ നാട്ടുചന്ത ആരംഭിക്കുന്നു. കർഷകർക്ക് അവരുടെ കാർഷിക ഉത്പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുന്നതിനുള്ള സൗകര്യമാണ് നാട്ടുചന്തയിൽ ഉണ്ടായിരിക്കുക. നഗരസഭ ഓഫീസിനോട് ചേർന്ന് കൃഷിഭവന്റെ മുൻഭാഗത്താണ് നാട്ടുചന്തയ്ക്ക് സൗകര്യം ഏർപ്പെടുത്തുന്നത്. എല്ലാ ആഴ്ചകളിലും ബുധനാഴ്ച ദിവസം രാവിലെ മുതൽ നാട്ടുചന്ത പ്രവർത്തിക്കും. കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ ഇവിടെ കൊണ്ടുവന്ന് സ്വന്തം ഉത്തരവാദിത്വത്തിൽ വിൽപ്പന നടത്താൻ സൗകര്യം ഉണ്ടാകും. ഇടനിലക്കാർ ഇല്ലാത്തതിനാൽ പരമാവധി വിലകുറച്ച് ഉത്പ്പന്നങ്ങൾ ആവശ്യക്കാർക്ക് ഇവിടെ നിന്നും ലഭ്യമാകും. നാട്ടുചന്തയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഇവിടെ ഒരുക്കും. 15ന് നാട്ടുചന്ത സനീഷ്കുമാർ ജോസഫ് എംഎൽ എ ഉദ്്ഘാടനം ചെയ്യും. നഗരസഭയുടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും കൃഷിഭവന്റെ കീഴിലുള്ള കാർഷിക വികസന സമിതിയും നാട്ടുചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതു സംബന്ധിച്ച് നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, പാർലമെന്ററി പാർട്ടിലീഡർ ബിജു എസ് ചിറയത്ത്, കാർഷിക വികസന സമിതി അംഗങ്ങളായ പോൾ പുല്ലൻ, പോൾ ടി കുര്യൻ, ഉഷ പരമേശ്വരൻ, ടി.ജെ. പോൾ, ജോസ് ജെ. പൈനാടത്ത്, ശിവരാമൻ തുമ്പരത്തി, എം.കെ. ചന്ദ്രൻ, കൃഷി വികസന ഓഫീസർ തോമസ് എന്നിവർ പ്രസംഗിച്ചു.
കയ്പമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം
കാളമുറി: കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം. ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വ്യക്തമാക്കിയാണ് കയ്പമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്. ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച സംസ്ഥാനത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിൽ 97.89 ശതമാനം എന്ന മികച്ച മാർക്ക് കരസ്ഥമാക്കിയാണ് കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം സിദ്ധിച്ചതെന്ന് അധികൃതർ അറിയിച്ചു. ഒപി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്ഫെക്ഷന് കണ്ട്രോള്, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ വിലയിരുത്തിയാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. എൻക്യുഎഎസ്, ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ രണ്ടര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ചു
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ കുടിവെള്ളശൃംഖല ശക്തിപ്പെടുത്താനും രണ്ടായിരത്തോളം ശുദ്ധജല കണക്ഷനുകള്‍ നല്‍കാനും ലക്ഷ്യമിടുന്ന 13.5 കോടി രൂപയുടെ അമൃത് 2 പദ്ധതി അന്തിമഘട്ടത്തില്‍. നഗരസഭയിലെ ക്രൈസ്റ്റ് കോളജ്, സിവില്‍ സ്റ്റേഷന് എന്നീ വാര്‍ഡുകളിലായി നടപ്പിലാക്കുന്ന 1.68 കോടി രൂപയുടെ പദ്ധതിയാണ് ആദ്യത്തേത്. അഞ്ച് കിലോമീറ്റോളം പഴയ പൈപ്പുകള്‍ മാറ്റുന്നതോടൊപ്പം രണ്ട് വാര്‍ഡുകളിലായി 200 കണക്ഷനുകളും നല്‍കാനുള്ള ഈ പദ്ധതി പീര്ത്തിയായിച്ചുണ്ട്. നഗരസഭയുടെ മൂര്‍ക്കനാട് കരുവന്നൂര്‍ ബംഗ്ലാവ് എന്നീ വാര്‍ഡുകളിലായി വിതരണ ശ്യംഖല ശക്തിപ്പെടുത്തുകയും 200 കണക്ഷനുകള്‍ നല്‍കാനുള്ള രണ്ടാമത്തെ പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. 84 ലക്ഷം രൂപയാണ് അടങ്കല്‍ തുക. കരുവന്നൂര്‍ ബംഗ്ലാവ് പരിസരം, ഇല്ലിക്കല്‍ ബണ്ട് മേഖലകളാണ് എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റുന്നതുമായിരുന്നു മൂന്നാമത്തെ പദ്ധതി. 7.9 കോടി രൂപയാണ് അടങ്കല്‍ തുക. ഗാന്ധിഗ്രാം, കോമ്പാറ ഈസ്റ്റ്, വെസ്റ്റ്, കൊരുമ്പിശേരി, കെഎസ് പാര്‍ക്ക്, സോള്‍വെന്റ് ചവിട്ടുപ്പാലം, ലൂണ പരിസരം, പുലിക്കുട്ടി മഠം റോഡ്, ചെറുത്യക്ക് അമ്പലപരിസരം, ഗായത്രി ഹാള്‍, എകെപി ജംഗ്ഷന് തെക്കേ നട, മടത്തിക്കര, തലയിണക്കുന്ന്, തളിയക്കോണം, എന്നിവയാണ് പദ്ധതി പ്രദേശങ്ങള്‍. 95 % പ്രവ്യത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷ്യമിട്ട 1500 കണക്ഷനുകളില്‍ 1425 കണക്ഷനുകള്‍ കൊടുത്ത് കഴിഞ്ഞിട്ടുണ്ട്. മങ്ങാടിക്കുന്നില്‍ നിന്ന് ചന്തക്കുന്ന് വരെ പമ്പിംഗ് മെയിന്‍ വലിക്കലും പച്ചക്കറി മാര്‍ക്കറ്റില്‍ പുതിയ ടാങ്ക് നിർമാണവും നൂറ് കണക്ഷന് നല്‍കലും ലക്ഷ്യമിട്ടിട്ടുള്ള നാലാമത്തെ പദ്ധതിക്കായി ചെലവഴിക്കുന്നത് 3.23 കോടി രൂപയാണ്. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉന്നതതല ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഗവ. ആശുപത്രി, മടത്തിക്കര, ചാലാംപ്പാടം, മാര്‍ക്കറ്റ് എന്നീ വാര്ഡുകളിലുള്ളവര്ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. മുഴുവന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ച സ്ഥിതിയില്‍ തദ്ദേശ തെരഞ്ഞടുപ്പിനു മുമ്പ് കമ്മീഷന് ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേന്ദ്രാവിഷ്ക്യത പദ്ധതിയായ അമൃതിന്റെ അമ്പത് ശതമാനം കേന്ദ്രവും 37.5 ശതമാനം സംസ്ഥാനവും 12.5 ശതമാനം നഗരസഭയുമാണ് വഹിക്കുന്നത്.
കടയുടമയെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കടയിൽനിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമക്കേസുകളിൽ പ്രതികളായ മൂന്നുപേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം വയലാർ ദേശത്ത് നാലുമക്കൽ വീട്ടിൽ മുരളീധരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 നാണ് കടയിലെത്തിയ പ്രതികൾ പണം നൽകാതെ കത്തികൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത്. ഇത് ചോദ്യംചെയ്ത മുരളീധരനെ പ്രതികൾ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും മർദിക്കുകയും കഴുത്തിനുനേർക്ക് കത്തിവീശി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ലോകമലേശ്വരം ആശാൻപറമ്പ് പുളിക്കലകത്ത് വീട്ടിൽ അസറുദ്ധീൻ (24), എടവിലങ്ങ് പേരകത്ത് വീട്ടിൽ മിഹാസ് (24 ), എറിയാട് കൊല്ലത്തുവീട്ടിൽ ഫർസാൻ (20) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ കെ. സാലിം, ജൂണിയർ എസ്ഐ മനു ചെറിയാൻ, ജിഎസ്ഐ ഷാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അമൽദേവ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വീണ്ടും ആളിക്കത്തും ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം
തൃശൂർ: കനൽകെടാതെ കിടന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വീണ്ടും ആളിക്കത്തുന്നു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ കേസിൽ 2023ൽ സമൻസ് അയച്ച വിവരം പുറത്തുവന്നതോ ടെയാണ് വീണ്ടും ലൈഫ് മിഷൻ കേസ് ചൂടുപിടിക്കുന്നത്. തെരഞ്ഞെടുപ്പുസമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ലൈഫ് മിഷൻ കേസ് പിന്നീട് ആരും ഏറ്റുപിടിച്ചിരുന്നില്ല. മുൻ എംഎൽഎ അനിൽ അക്കര മാത്രമാണ് ലൈഫ് മിഷൻ കേസിനു പിന്നാലെ സജീവമായി നിന്നിരുന്നത്. 2023 ഫെബ്രുവരി 14നു രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊ ച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചുള്ള സമൻസിൽ അന്നു മുഖ്യമന്ത്രിയുടെ മകൻ ഹാജരായിരുന്നില്ല. ലൈഫ് മിഷൻ കേസ് വിവാദം കേരളത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കോടികളുടെ കമ്മീഷൻ ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടിൽ നടന്നെന്നു തെളിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകൻ ഇഡിക്കുമുന്നിൽ ഹാജരാകാതിരുന്ന സംഭവത്തിൽ തുടർനടപടികളൊന്നുമുണ്ടായില്ലെന്നാണ് വിവരം. ഇക്കാര്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധപരിപാടികൾക്കു പ്രതിപക്ഷം രൂപംനൽകുന്നുണ്ട്. വടക്കാഞ്ചേരിയിൽ നൂറിലേറെ കുടുംബങ്ങൾക്കായി വിഭാവനംചെയ്ത ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയം ഇപ്പോൾ കാടുംപടലും പിടിച്ച് ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്. മുൻ ചീഫ് സെക്രട്ടറി എം. ശിവശങ്കറും സ്വപ്ന സുരേഷുമൊക്കെ ഉൾപ്പെട്ട ലൈഫ് മിഷൻ കേസ് രാഷ്ട്രീയകേരളത്തെ ഏറെ പിടിച്ചുലച്ച വിവാദമായിരുന്നു. കേന്ദ്ര ഏജൻസികളും സംസ്ഥാന വിജിലൻസുമൊക്കെ ഈ കേസിൽ അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഫ്ലാറ്റ് നിർമാണം മുന്നോട്ടുപോയില്ലെങ്കിലും ലൈഫ് മിഷൻ ഫ്ലാറ്റിന്റെ പേരിലുള്ള വിവാദങ്ങൾ വീണ്ടും ആളിക്കത്തുമെന്ന സൂചനയാണുള്ളത്.
ലഹരിവര്‍ജന സന്ദേശവുമായി സഹൃദയ വാക്കത്തണ്‍
തൃശൂർ: കേരള സര്‍ക്കാര്‍ ലഹരി വര്‍ജന മിഷന് - വിമുക്തിയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിക്കുചുറ്റും സ്വരാജ് റൗണ്ടില്‍ സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും സംയുക്തമായി നടത്തിയ റൗണ്ട് ദി റൗണ്ട് വാക്കത്തണ്‍ റവന്യൂ മന്ത്രി കെ. രാജന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിവിമുക്ത ജീവിതാന്തരീക്ഷം സൃഷ്ടിക്കാനുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം ഓര്‍മിപ്പിക്കുകയും കേരള സര്‍ക്കാരിന്റെ ഈ യജ്ഞത്തില്‍ പങ്കുചേരുന്ന സഹൃദയയുടെ അധ്യാപക - അനധ്യാപക - വിദ്യാര്‍ഥി സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്തു. കേരള എക്സൈസ് വകുപ്പ് അസി. കമ്മീഷണര്‍ എ. ആര്. നിഗീഷ് വാക്കത്തണിന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. സഹൃദയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ലഹരിവര്‍ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മിഷന് ജില്ലാ കോ-ഒാർഡിനേറ്റര്‍ ഷഫീഖ് യൂസഫ്, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിനോ ജോണി, ഡയറക്ടര്‍ ഡോ. ധന്യ അലക് സ്, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റ ഡീസ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ മുന്നൂറോളംപേര്‍ വാക്കത്തണില്‍ പങ്കുചേര്‍ന്നു.
ജ്യോതി എൻജിനീയറിംഗ് കോളജ്: ബിരുദ സമർപ്പണം
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിലെ ബിടെക്, എംടെക് ബിരുദസമർപ്പണം നടന്നു. വിഎസ്എസ്സി- ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ എസ്.ആർ. ബിജു ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ മോണ്‍. ജോസ് കോനിക്കര, എക്സിക്യുട്ടീവ് മാനേജർ ഫാ. ഡേവിസ് നെറ്റിക്കാടൻ, പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ, അക്കാദമിക് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണന്പുഴ, രജിസ്ട്രാർ വി.എം. സേവിയർ, വകുപ്പു മേധാവികൾ എന്നിവർ പ്രസംഗിച്ചു.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി മലയോരകർഷകർ പലായനം ചെയ്യുന്നു: ജോസഫ് ടാജറ്റ്
തൃശൂര്‍: വന്യമൃഗശല്യംകൊണ്ടു പൊറുതിമുട്ടിയ മലയോരകർഷകർ സ്ഥലങ്ങളെല്ലാം വിറ്റൊഴിഞ്ഞ് അന്യദേശങ്ങളിലേക്കു പലായനം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു നയിക്കുന്ന വാഹന പ്രചാരണജാഥയുടെ ജില്ലാതല ഉദ്ഘാടനം ചേലക്കര ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖല ഒന്നാകെ ഭീതിയിലാണ്. വന്യമൃഗശല്യം തീരാത്ത ദുരന്തമായി കർഷകരെയും മലയോരവാസികളെയും ബാധിച്ചിട്ടും സർക്കാർ ചെറുവിരൽപോലും അനക്കുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് നടപ്പാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വനനിയമം ഭേദഗതിചെയ്തതെന്നും കുറ്റപ്പെടുത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ചാലിശേരി, ഇ. വേണുഗോപാലമേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവുനികത്താനുള്ള ശ്രമങ്ങൾ നടക്കുന്നു: മന്ത്രി
തൃശൂര്‍: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്കിൽവിടവു നികത്താനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ സ്കില്‍ ഡെവലപ്മെന്റ് എന്റർപ്രണേഴ്സ് സെൽ സജീവമായി പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിൽ സ്കിൽ പൂരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ പ്രസംഗിച്ചു. സംസ്ഥാനത്തെ അഞ്ഞൂറിൽപരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പ്ലേസ്മെന്റ് ഓഫീസർമാരും എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർമാരും വിദ്യാർഥിപ്രതിനിധികളും ശില്പശാലയിൽ പങ്കെടുത്തു.
സംവരണവാർഡ് നറുക്കെടുപ്പ് ഇന്നുമുതൽ
നെഞ്ചിടിപ്പുമായി മുന്നണികൾ സ്വന്തം ലേഖകൻ തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണസീറ്റുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നുമുതൽ. നെഞ്ചിടിപ്പോടെ സ്ഥാനാർഥിമോഹികൾ. 2015, 2020 വർഷങ്ങളിൽ തുടർച്ചയായി സംവരണമായ വാർഡുകൾ സ്വാഭാവികമായും ഇത്തവണ ജനറൽ വാർഡുകളായി മാറും. വിഭജനത്തോടെ നിലവിൽവന്ന പുതിയ വാർഡുകളിൽ മുന്‍പുണ്ടായിരുന്ന വാർഡുകളിലെ 50 ശതമാനം ജനസംഖ്യയുണ്ടെങ്കിൽ അതു നിലവിലുള്ള സംവരണവാർഡായി കണക്കാക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി സീറ്റുകളിൽ കണ്ണുവച്ചാണു കൂടുതൽപേർ രംഗത്തുള്ളത്. പഞ്ചായത്ത് വാർഡുകളിൽ കാര്യമായ തള്ളിക്കയറ്റം ഉണ്ടാകാറില്ലെങ്കിലും ഇക്കുറി മാറ്റമുണ്ടാകുമെന്നു കരുതുന്നു. മത്സരിക്കാൻ താത്പരരായി സ്ത്രീകളടക്കം മുന്നോട്ടുവന്നിട്ടുണ്ട്. കിലയടക്കമുള്ള സ്ഥാപനങ്ങൾ ഇവർക്കു മുൻകൂർ പരിശീലനവും നൽകുന്നുണ്ട്. ഭൂരിഭാഗം പഞ്ചായത്തുകളിലും വാർഡുകളിലെ എണ്ണത്തിൽ വർധനയുണ്ട്. തൃശൂർ കോർപറേഷനിൽ 56 ഡിവിഷനുകളുണ്ട്. പഴയ ഡിവിഷനുകളുടെ നന്പറുകളും മാറി. പള്ളിക്കുളമടക്കമുള്ള ഡിവിഷനുകൾ ഇല്ലാതായി. പുതിയ പട്ടിക വന്നപ്പോൾ അതിർത്തികളിൽ മാറ്റമുണ്ടായെങ്കിലും ആദ്യ ഒൻപതു ഡിവിഷനുകളുടെ പേരിലും നന്പറിലും മാറ്റമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാന്ദികുറിക്കുന്ന പോരാട്ടമായതിനാൽ നറുക്കെടുപ്പ് കഴിയുന്നതോടെ മുന്നണികൾക്കു തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ടിവരും. സ്ഥാനാർഥികളെ ഉയർത്തിക്കാട്ടിയുള്ള നീക്കങ്ങൾ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്കു ആരംഭിക്കാണ് ഇടതുവലതു മുന്നണികളുടെയും എൻഡിഎയുടെയും നീക്കം. ഇന്നുമുതൽ 21 വരെ തൃശൂർ കളക്ടറേറ്റിലാണു ബ്ലോക്കുകളിലേക്കും പഞ്ചായത്ത് അടിസ്ഥാനത്തിലുമുള്ള നറുക്കെടുപ്പ് ആരംഭിക്കുക. ചാവക്കാട്, വടക്കാഞ്ചേരി, പുഴയ്ക്കൽ, മാള എന്നീ ബ്ലോക്കുകൾക്കു കീഴിലുള്ള പഞ്ചായത്തുകളിൽ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്നുനടക്കും. ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശേരി, കൊടകര ബ്ലോക്കുകളിലേക്കു നാളെയും തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട - 15നും വെള്ളാങ്കല്ലൂർ, ചാലക്കുടി, ഒല്ലൂക്കര, മതിലകം - 16നും നടക്കും. എല്ലാ ബ്ലോക്കുകളിലുമുള്ള വാർഡുകളിലേക്ക് 18നും തൃശൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള നറുക്കെടുപ്പ് 21നും നടക്കും. തൃശൂർ കോർപറേഷനിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 18ന് കൊച്ചിയിലും നടക്കും.
കൊരട്ടിമുത്തിയുടെ തിരുനാൾ ഭക്തിസാന്ദ്രം; ദർശനപുണ്യംതേടി പതിനായിരങ്ങൾ
കൊരട്ടി: ഐതിഹ്യ പെരുമകളേറെയുള്ള കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ ഞായറാഴ്ച മാത്രം ഭക്തജനങ്ങൾക്കു വണങ്ങാൻ മദ്ബഹ യിൽ നിന്നും താഴെ ഇറക്കി വയ്ക്കാറുള്ള മുത്തിയുടെ അത്ഭു ത രൂപത്തിന്റെ ദർശനപുണ്യംതേടി ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങളാണു ദേവാലയത്തിലെത്തിയത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും നാനാജാതി മതസ്ഥ രായ വിശ്വാ സികളും ഒഴുകിയെത്തിയതോടെ പള്ളിമുറ്റം ജനസമുദ്രമായി മാറി. ഭക്തജനങ്ങളുടെ തിരക്ക് മുന്നിൽകണ്ട് പള്ളിമുറ്റത്ത് നാലിടങ്ങളിൽ എൽഇഡി വാളുകൾ സ്ഥാപിച്ചിരുന്നു. അത്ഭുതരൂപം പുറത്തേക്ക് ഇറക്കുന്ന സമയം ഇരുകൈകളും ഉയർത്തി മാതൃസ്തുതികളോടെയാണു വിശ്വാസികൾ എതി രേറ്റത്. വികാരി ഫാ. ജോൺസൺ കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകളും വിശുദ്ധ കുർബാനയും. തുടർന്ന് അത്ഭുത രൂപം രൂപപ്പുരയിലേക്ക് കൊണ്ടുപോയി. ഭക്തർക്ക് മുത്തിയുടെ രൂപം വണങ്ങാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. രാവിലെ 10.30 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ വേരൻപിലാവ് കാർമികനായി. ഉച്ചതിരിഞ്ഞ് 2.30 ന് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ നടന്ന ആഘോ ഷമായ തിരുനാൾ പാട്ടുകുർബാനയിലും വൻപങ്കാളിത്തം ഉണ്ടായിരുന്നു. തുടർന്ന് നാല് അങ്ങാടി ചുറ്റി നടന്ന പ്രദക്ഷി ണത്തിലും മഴയെ അവഗണിച്ച് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. വികാരി ഫാ. ജോൺസൺ കക്കാട്ട്, സനീഷ്കുമാർ ജോസഫ് എംഎൽഎ, അസി. വികാരിമാരായ ഫാ. അരുൺ തേരുളി, ഫാ. ലിജോ കുരിയേടൻ, ഫാ. ജോമോൻ കൈപ്ര മ്പാടൻ, ഫാ. ജിബിൻ എടത്തിപ്പറമ്പൻ, കൈക്കാരന്മാരായ വി.ഡി. ജൂലിയസ്, ജോമോൻ ജോസ്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ്, സുനിൽ ജോസ്, കേന്ദ്രസമിതി വെെസ് ചെയർമാൻ ഡോ. ജോജോ നാൽപ്പാട്ട് എന്നിവർ നേതൃത്വം നൽകി. രാവിലെ മുതൽ രാത്രി 10വരെ തുടർച്ച യായി ഒരുക്കിയ വിശുദ്ധ കുർബാനകളിൽ ഒട്ടേറെ വിശ്വാസി കളും പങ്കെടുത്തു. രാത്രി പതിനൊന്നരയോടെ അത്ഭുതരൂപം മദ്ബഹയി ലേക്കു കയറ്റിവച്ചു. ഇന്ന് മുതൽ 17 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 നും ഏഴിനും ഒമ്പതിനും ഉച്ചതിരിഞ്ഞ് മൂന്നിനും അഞ്ചിനും ദിവ്യബലിയും രാവിലെ 10.30 ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ ഏഴിനുള്ള ദിവ്യബലിയെ തുടർന്ന് വാനങ്ങളുടെ വെഞ്ചരിപ്പും 10.30 നുള്ള പ്രാർഥനാശുശ്രൂഷകൾക്കുശേഷം കുഞ്ഞുങ്ങളുടെ ചോ റൂട്ടും എഴുത്തിനിരുത്തും വൈകുന്നേരം ആറിന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. 17ന് രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് കുഞ്ഞിപൈതങ്ങളുടെ സമർപ്പണവും ഒരുക്കിയിട്ടുണ്ട്. 18, 19 തീയതികളിൽ ഏട്ടാമിടവും 25, 26 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.
ഡ്രൈവിംഗിനിടെ ചാറ്റും റീൽസും; അപകടവാതിൽ തുറന്ന് യുവതലമുറ
സി.ജി. ജിജാസൽ തൃശൂർ: ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിക്കുന്നത് ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായി! വാഹനമോടിക്കുമ്പോൾതന്നെ റീൽസ് കാണലും ചാറ്റിംഗും തുടങ്ങി കൂടുതൽ അപകടകരമായ ശീലങ്ങളിലേക്കാണ് യുവതലമുറ ഇന്നു വഴിമാറുന്നത്. ചിരിച്ചുകൊണ്ട് ഫോണിൽ മുഴുകുന്ന ഈ യാത്രകൾ പലർക്കും കണ്ണീരിനു കാരണമാകുമ്പോഴും അതിന്റെ ഗൗരവം യൂത്തിനു ബോ ധ്യപ്പെടുന്നില്ല. സംസ്ഥാനത്തു ദിവസേനയുണ്ടാകുന്ന അപകടങ്ങളിൽ ഫോണിന്റെ അമിത ഉപയോഗം പ്രധാന കാരണമാണെന്നു ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ എഐ കാമറകളും വീഡിയോ നിരീക്ഷണങ്ങളും പിഴവ്യവസ്ഥകളും നിയമലംഘനങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്പോഴും, ഫോണിൽ മുഴുകി ഡ്രൈവ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുകതന്നെയാണ്. മോട്ടോർ വാഹന നിയമം 1988 പ്രകാരം ഡ്രൈവ് ചെയ്യുന്പോൾ ഫോൺ ഉപയോഗിക്കുന്നതു നിയമലംഘനമാണ്. സെക്ഷൻ 184 പ്രകാരം അപകടം സൃഷ്ടിക്കുന്ന ഡ്രൈവിംഗിന് 2,000 രൂപ മുതൽ 5,000 രൂപ വരെ പിഴയും, കുറ്റം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഷനുംവരെ ലഭിക്കാം. എങ്കിലും, നിയമം അറിയാവുന്ന ഡ്രൈവർമാരിൽപോലും ബോധവത്കരണത്തിന്റെ കുറവ് വ്യക്തമാണ്. ഹെൽമെറ്റ് ഇല്ലാതെ ഫോണിൽ മുഴുകി യാത്രചെയ്യുന്നവരേറെ. കാൽനടയാത്രികർവരെ ഇപ്പോൾ മൊബൈൽ സ്ക്രീനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വില്ലൻ, സോഷ്യൽ മീഡിയ റോഡിൽ ശ്രദ്ധ നഷ്ടപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്കു വലിയ പങ്കുണ്ട്. റീൽസ് കാണാനും ലൈവിൽ വരാനുമുള്ള ആകാംക്ഷ, യാത്രയ്ക്കിടെ തന്നെ വീഡിയോ പകർത്താനും പോസ്റ്റ് ചെയ്യാനുമുള്ള മോഹം തുടങ്ങിയവ നിരവധി യുവാക്കളെയും യുവതികളെയും അപകടത്തിലേക്കു തള്ളിവിടുന്നു. ലൈക്കുകൾക്കും കമന്റുകൾക്കുംവേണ്ടിയുള്ള മത്സരത്തിനിടെ പലരും ഡ്രൈവിംഗിലെ ഉത്തരവാദിത്വം മറക്കുന്നു. റോഡിലെ യാത്രയാണോ റീലിലെ പ്രകടനമാണോ പ്രധാനം എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോൾ വ്യക്തമല്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൊബൈൽ സ്റ്റാൻഡുകളും പ്രശ്നം ഇരുചക്രവാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. യാത്രയ്ക്കിടെ ഫോൺസ്ക്രീനിൽ റീൽസ്, നാവിഗേഷൻ, ചാറ്റ് തുടങ്ങിയവ കാണാനാകുന്നതിനാൽ ഡ്രൈവറുടെ ശ്രദ്ധ പൂർണമായി വഴിമാറുകയാണ്. മുന്‍പ് കൈയിൽ പിടിച്ചുകൊണ്ടുള്ള ഫോൺ ഉപയോഗം അപകടസാധ്യത കൂട്ടിയിരുന്നു. ഇപ്പോൾ സ്റ്റാൻഡുകൾ ഫോൺ ഉപയോഗം കൂടുതൽ എളുപ്പമാക്കി. പലരും യാത്രയ്ക്കിടെ വീഡിയോ റിക്കാർഡ് ചെയ്യുന്നതിനും ലൈവിൽ വരുന്നതിനുമുള്ള സൗകര്യമായി സ്റ്റാൻഡുകൾ ഉപയോഗിക്കുന്നു. ഗതാഗതവകുപ്പ്, എംവിഡി, പോലീസ് എന്നിവർ ബോധവത്കരണ പരിപാടികളും പരിശോധനകളും നടത്തുന്നുവെങ്കിലും, യുവതലമുറയുടെ മനോഭാവത്തിൽ മാറ്റംവരാതെ ഗുണമുണ്ടാവില്ലെന്നതാണ് അവസ്ഥ. ഫോണിൽ മുഴുകി ഡ്രൈവ് ചെയ്യുന്നത് അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നതിനും ഗുരുതരമായ പരിക്കുകൾക്കും ഒപ്പം ഇൻഷ്വറൻസ് നഷ്ടപ്പെടുന്നതുൾപ്പെടെ പല പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സുകുമാരൻ നായരുടെ തീരുമാനം നായർ സമുദായത്തിന് അപമാനം: തിരുവില്വാമല കരയോഗം
തിരുവില്വാമല: ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെടുത്ത തീരുമാനത്തിനെതിരേ കരയോഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ ചേർന്ന തിരുവില്വാമല ടൗൺ എൻഎസ്എസ് കരയോഗം ജനറൽബോഡി യോഗത്തിൽ, സുകുമാരൻ നായരുടെ അനവസരത്തിലെ തീരുമാനം നായർ സമുദായത്തിന് അപമാനമാണെന്ന് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കരയോഗ മന്ദിരത്തിൽ ഇന്നലെ രാവിലെ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൻ. രാംകുമാർ അധ്യക്ഷനായിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത സമുദായ സ്നേഹികളെ ഉപദ്രവിക്കുകയും അവർക്കെതിരേയെടുത്ത കേസുകൾ ഇന്നും നിലനിൽക്കുകയും ചെയ്യുമ്പോൾ കണ്ണടച്ചിരുട്ടാക്കി സുകുമാരൻ നായരുടെ നടപടി ഉചിതമായില്ലെന്ന് അംഗങ്ങൾ പറഞ്ഞു. ഈ കാര്യത്തിലുള്ള ശക്തമായ എതിർപ്പും വിയോജിപ്പും മേൽഘടകമായ തലപ്പിള്ളി താലൂക്ക് കരയോഗം യൂണിയൻ ഭാരവാഹികളെ അറിയിക്കുവാനും യോഗം തീരുമാനിച്ചു. സെക്രട്ടറി എം.ജി. ശശിധരൻ നായർ, ട്രഷറർ വി. അരവിന്ദാക്ഷൻ നായർ എന്നിവർ സംസാരിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഭിന്നശേഷി സംവരണം: കോടതിയിലേക്കു വലിച്ചിഴയ്ക്കാതെ ഉത്തരവിറക്കണം
Kerala
2
ന്യൂനപക്ഷ കമ്മീഷൻ : കേന്ദ്ര നിലപാട് തേടി ഡൽഹി ഹൈക്കോടതി
National
3
വേൾഡ് ഫുഡ് പ്രോഗ്രാം പ്രതിസന്ധിയിൽ ; കൈമലർത്തി അമേരിക്ക
International
4
ലക്ഷ്യം "ലക്ഷം'; സ്വര്‍ണം പവന് 94,520 രൂപ
Business
5
രഞ്ജി ട്രോഫി: നിധീഷിന് നാലു വിക്കറ്റ്, മഹാരാഷ്ട്രയെ എറിഞ്ഞൊതുക്കി 179/7
Sports
ADVERTISEMENT
LATEST NEWS
തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; നേതാക്കൾ വീട്ടിലെത്തി കണ്ടു
വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 199 റൺസ് വിജയലക്ഷ്യം
ആലപ്പുഴയിൽ കഞ്ചാവുമായി സൈനികനും വാങ്ങാനെത്തിയ യുവാക്കളും അറസ്റ്റിൽ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD