സെന്റ് തോമസ് കോളജിൽ സെമിനാർ
1460031
Wednesday, October 9, 2024 8:36 AM IST
തൃശൂർ: സെന്റ് തോമസ് ഫിനിഷിംഗ് സ്കൂൾ വിദ്യാർഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. യെസ് ബാങ്ക് സീനിയർ വൈ സ് പ്രസിഡന്റ് ഡെൽജോ ഡേവിസ് "കാന്പസിൽനിന്ന് കോർപറേറ്റിലേക്ക്' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ജോലി അഭിമുഖത്തിന് ആവശ്യമായ ആശയവിനിമയരീതികൾ, റെസ്യൂമെ തയാറാക്കൽ, ആശയവിനിമയപ്രാവീണ്യം വർധിപ്പിക്കൽ, ജോലിസ്ഥലത്തെ സമ്മർദം എന്നീ വിഷങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. കെ.എ. മാർട്ടിൻ അധ്യക്ഷനായി.