ഹൃദയാഘാതം: ബസ് കണ്ടക്ടർ മരിച്ചു
1459819
Tuesday, October 8, 2024 11:20 PM IST
എരുമപ്പെട്ടി: ഹൃദയാഘാതത്തെ തുടർന്ന് ബസ് കണ്ടക്ടറായ യുവാവ് മരിച്ചു. മരത്തംകോട് കിടങ്ങൂർ പിഎസ്പി നഗറിൽ കുഴിപ്പറമ്പിൽ പരേതനായ കുമാരന്റെ മകൻ ഷൈജു(48) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീട്ടിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ടിവിഎസ് ബസിലെ കണ്ടക്ടറാണ്. സംസ്കാരം നാളെ രാവിലെ എട്ടിന്. മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ഷാമിനി. മക്കൾ: കീഷൻ കുമാർ, കൃതിക.