കലവറക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ചും ധര്‍ണയും
1459759
Tuesday, October 8, 2024 8:09 AM IST
വരന്തരപ്പിള്ളി: കലവറക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരെ നിയമിക്കുക, ഒപി സമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെയാക്കുക, രോഗികള്‍ക്കു മരുന്നു ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്കു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഔസേഫ് ചെരടായി അധ്യക്ഷത വഹിച്ചു. ഡേവീസ് അക്കര, മോളി ജോസഫ്, ഫൈസല്‍ ഇബ്രഹീം, വിനയന് പണിക്കവളപ്പില്‍, ലൈസ ലിജോ, പി. ഗോപാലകൃഷ്ണന്, ഇ.എ. ഓമന, തോമസ് കാറളത്തുകാരന്‍, ജോജോ പിണ്ടിയാന്‍, വാസുദേവന്‍ മുപ്ലിയം, പി.സി. ജോസ്, സുധിനി രാജീവ് എന്നിവര്‍ സംസാരിച്ചു.