ചാവക്കാട് ലോറി താഴ്ചയിലേക്കു മറിഞ്ഞു; ഡ്രെെവർക്കു പരിക്ക്
1459758
Tuesday, October 8, 2024 8:09 AM IST
ചാവക്കാട്: നിയന്ത്രണംവിട്ട ചരക്കുലോറി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർക്ക് നിസാര പരിക്കേറ്റു. തൃശൂർ ആമ്പല്ലൂർ സ്വദേശി ഡ്രൈവർ ഷിനോയിയെ (52) ചാവക്കാട് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 നായിരുന്നു അപകടം. അഞ്ചങ്ങാടിയിൽ സിമന്റ് ഇറക്കി എറണാംകുളം ഭാഗത്തേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതകാലിൽ ഇടിച്ച് റോഡിന്റെ താഴ്ചയിലേക്കു മറിയുകയായിരുന്നു. ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.