ക്രൈസ്റ്റ് കോളജിലെ അന്തര്‍ദേശീയ ഗണിതശാസ്ത്ര സമ്മേളനം സമാപിച്ചു
1459751
Tuesday, October 8, 2024 8:09 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്രവിഭാഗം സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും കേരള മാത്തമറ്റിക്കല്‍ അസോസിയേഷന്റെയും സഹകരണത്തോടെ, ഗ്രാഫ് തിയറി ആന്‍ഡ് ഇറ്റ്സ് ആപ്ലിക്കേഷന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു.
സ്പെക്ട്രല്‍ ഗ്രാഫ് തിയറി, ഓള്ജിബ്രെക്ക് ഗ്രാഫ് തിയറി, ഫസ്സി ഗ്രാഫ് തിയറി എന്നിങ്ങനെ മുപ്പതോളം വിഷയങ്ങള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി അവതരിപ്പിച്ചു.
അവലോകന യോഗത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗണിതശാസ്ത്രജ്ഞരായ പ്രഫ. അയ്മാന്‍ ബഡാവി, ജി. ഇന്ദുലാല്‍, പ്രഫ. എന്‍.കെ. സുദേവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രഫ. മധുമംഗള്പാല്, ഡോ. സത്യനാരായണ റെഡ്ഢി എന്നിവര്‍ കോണ്‍ഫറന്‍സിനെ വിലയിരുത്തി. ഗണിതശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫ. ടിന്റുമോള്‍ സണ്ണി, ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ. വി. സീന എന്നിവര്‍ പ്രസംഗിച്ചു.