ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ഐ​എ​സ്ആ​ര്‍​ഒ സ്‌​പേ​സ് ഓ​ണ്‍ വീ​ല്‍​സ് എ​ക്‌​സി​ബി​ഷ​ന്‍
Sunday, September 29, 2024 1:43 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍ പൊ​തുസ​മൂ​ഹ​ത്തി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഐ​എ​സ്ആ​ര്‍​ഒ ഒ​രു​ക്കി​യി​രി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ന്‍ ബ​സ് സ്‌​പേ​സ് ഓ​ണ്‍ വീ​ല്‍​സ് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ​ത്തി.

ഐ​എ​സ്ആ​ര്‍​ഒ​യു​ടെ വി​വി​ധ ഉ​പ​ഗ്ര​ഹ, റോ​ക്ക​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ മോ​ഡ​ലു​ക​ള്‍, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക വി​ദ്യ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ബ​സി​ലു​ണ്ട്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ദ​ര്‍​ശ​നം വീ​ക്ഷി​ച്ചു.