കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​പ​രി​സ​രം ശു​ചീ​ക​രി​ച്ച് സെന്‍റ് ജോ​സ​ഫ്‌​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍
Sunday, September 29, 2024 1:43 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ്വ​ച്ഛ​താ ഹി ​സേ​വാ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​പ​രി​സ​രം ശു​ചീ​ക​രി​ച്ചു. ശു​ചി​ത്വ​മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടു ന​ട​ന്ന പ​രി​പാ​ടി മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ​യെ​ടു​ത്തു​കൊ​ണ്ടാ​ണ് ആ​രം​ഭി​ച്ച​ത്.

ക്ഷേ​ത്ര​പ​രി​സ​ര​വും ക്ഷേ​ത്ര​ത്തി​നു മു​മ്പി​ലും ചു​റ്റി​ലു​മാ​യു​ള്ള റോ​ഡു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​രി​ച്ചു.

ക്യാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍​എ​സ്എ​സി​ന്‍റെ ദ​ത്തുഗ്രാ​മ​മാ​യ പ​ത്തൊ​മ്പ​താം വാ​ര്‍​ഡ് ശു​ചീ​ക​ര​ണം, ക്യാ​മ്പ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​ലി​ന്യ മു​ക്ത​പ്ര​തി​ജ്ഞ, സ്വ​ച്ഛ​താ ഹി ​സേ​വാ സ​ന്ദേ​ശം പ​തി​പ്പി​ച്ചു കൊ​ണ്ട് എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ ത​യ്യാ​റാ​ക്കി​യ പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍ ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യ​ല്‍ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സെ​ന്‍റ് ജോ​സ​ഫ്‌​സി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ വീ​ണ സാ​നി, ഡോ. ​എ​ന്‍. ഉ​ര്‍​സു​ല, അ​ധ്യാ​പ​ക​രാ​യ ഡി. ​മ​ഞ്ജു, കെ.​ഡി. ധ​ന്യ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.