തൃശൂർ: യുവാക്കളിലെ ഹൃദ്രോഗമരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമല കാർഡിയോളജി വിഭാഗത്തിൽ ആരംഭിച്ച ഹൃദയസ്പർശം പദ്ധതിയുടെ ഉദ്ഘാടനം ലോകഹൃദയദിനാചരണവേളയിൽ മുൻ സംസ്ഥാന ചീഫ്സെക്രട്ടറിയും സിയാൽ ഡയറക്ടറുമായ ഭരത് ഭൂഷണ് നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, കാർഡിയോളജി വിഭാഗം മേധാവി ഡോ.ടി.ജി. ജയകുമാർ, കാർഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത, പിആർഇ ബിനിജ ടി. രാജ് എന്നിവർ പ്രസംഗിച്ചു. സൗജന്യ മെഡിക്കൽ ക്യാന്പ്, ഫ്ളാഷ് മോബ്, ബോധവത്കരണം എന്നിവയും ഉണ്ടായിരുന്നു.