വീണ്ടും കടന്നൽ ആക്രമണം; ഒമ്പതുപേർക്കു പരിക്ക്
1495479
Wednesday, January 15, 2025 7:25 AM IST
പുന്നയൂർക്കുളം: ആൽത്തറ പനന്തറ റോഡിൽ കടന്നൽ ആക്രമണം വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കറ്റു. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കാണ് കുത്തേറ്റത്. വഴിയാത്രക്കാരായ നാലുപേർക്കും പരിക്കേറ്റു. ഇവരെ പുന്നുക്കാവ് ശാന്തി നഴ് സിംഗ് ഹോമിൽ എത്തിച്ചു.
ഇവരിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർക്ക് പ്രഥമശുശ്രൂഷ നൽകി വിട്ടു. കടന്നൽ കൂട്ടമായി എത്തി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവർക്കു കുത്തേറ്റത്. നാലുദിവസം മുമ്പ് 10 പേർക്കു കട ന്നൽക്കുത്തേറ്റിരുന്നു.