സർദാർദിനം സംഘാടകസമിതി
1495467
Wednesday, January 15, 2025 7:24 AM IST
എടത്തിരുത്തി: സിപിഐ, സിപിഎം പാർട്ടികൾ സംയുക്തമായി 26ന് സംഘടിപ്പിക്കുന്ന സർദാർദിനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കെ.സി. കാളിക്കുട്ടി സാംസ്കാരികനിലയത്തിൽനടന്ന യോഗം സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ്ബാബു ഉദ്ഘാടനംചെയ്തു.
പി.കെ. ഷാജു അധ്യക്ഷനായി. ഇ.ടി. ടൈസൺ എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, അഡ്വ.വി.കെ. ജ്യോതിപ്രകാശ്, കെ.ആർ. സീത, എ.വി. സതീഷ്, ഷീന വിശ്വൻ, ടി.കെ. ചന്ദ്രബാബു, സി.ബി. അബ്ദുൾ സമദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ.വി. സതീഷ് - കൺവീനർ, പി.കെ. ഷാജു - ചെയർമാൻ, ഷീന വിശ്വൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. 21ന് പതാകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ചുകളിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടക്കും.
വൈകീട്ട് നാലിനു സർദാർ അന്ത്യവിശ്രമംകൊള്ളുന്ന വട്ടപ്പരത്തി കടപ്പുറത്തുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പതാകയും പൈനൂരിൽനിന്ന് കൊടിമരം പ്രകടനമായി എടത്തിരുത്തി പുളിച്ചോടുള്ള സർദാർനഗറിൽ എത്തിച്ചേരും. തുടർന്ന് സർദാർനഗറിൽ പതാക ഉയർത്തും. 26ന് വൈകീട്ട് നാവിന് എടമുട്ടത്തുനിന്ന് കേന്ദ്രീകരിച്ച പ്രകടനവും പുളിച്ചോടുവച്ച് പൊതുസമ്മേളനവും നടക്കും.