ദേവാലയങ്ങളില്‍ തിരുനാളാഘോഷം: കൊടകര പള്ളിയിൽ
1495464
Wednesday, January 15, 2025 7:24 AM IST
കൊടകര: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 18 മുതല്‍ 20 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്നുരാവിലെ കുര്‍ബാനയ്ക്കുശേഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റം നിര്‍വഹിക്കും.
18നു രാവിലെ ഫാ. തോമസ് കൂട്ടാലയുടെ കാര്‍മികത്വത്തിലുള്ള ആഘോഷമായ ദിവ്യബലിക്കുശേഷം രൂപംഎഴുന്നള്ളിച്ചുവയ്ക്കല്, യൂണിറ്റുകളിലേക്ക് അമ്പ്, ലില്ലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 11ന് യൂണിറ്റുകളില്‍നിന്നുള്ള അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് സൗണ്ട് ഷോ, ഫയര്‍ ഷോ എന്നിവ ഉണ്ടാകും.
19നു രാവിലെ 10.15നുള്ള തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോബി ഇല്ലിമൂട്ടില്‍ സഹകാര്‍മികനാകും. ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ സന്ദേശംനല്കും. ഉച്ചകഴിഞ്ഞ് 3.45ന് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്ന് ടൗണ്‍ചുറ്റി പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപനം. തുടര്‍ന്ന് സൗണ്ട്-ഫയര്‍ ഷോ.
20ന് രാവിലെ ഏഴിന് പൂര്‍വികര്‍ക്കായുള്ള അനുസ്മരണദിവ്യബലിയില് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും. രാവിലെ 8.30ന് കച്ചവടസ്ഥാപനങ്ങളിലേക്ക് അമ്പ്, ലില്ലി എഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് മഠം കപ്പേളയില്‍ ലദീഞ്ഞ്, തുടര്‍ന്ന് പ്രദക്ഷിണം. രാത്രി 11.30ന് അമ്പ് ടൗണ്‍ അമ്പ് പള്ളിയില്‍ സമാപനം.
പത്രസമ്മേളനത്തില്‍ വികാരി ഫാ. ജെയ്സന് കരിപ്പായി, അസിസ്റ്റന്റ് വികാരി ഫാ. സിബിന് വാഴപ്പിള്ളി, കൈക്കാരന്മാരായ വര്‍ഗീസ് കോമ്പാറക്കാരന്‍, വര്‍ഗീസ് തൊമ്മാന, ജോസ് മാത്യു ഊക്കന്‍, പിആര്‍ഒ ജോയ്സ് തെക്കുംതല എന്നിവര്‍ പങ്കെടുത്തു.
പരിയാരം പള്ളിയിൽ
പരിയാരം: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 17നു രാവിലെ 6.30ന് കൊടിയേറും. കൊടിയേറ്റം ഷി ക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും. സോവനീറിന്റെ പ്രകാശനവും ബിഷപ് നിർവഹിക്കും.
തിരുനാളിന്റെ ഭാഗമായി നടത്തുന്ന ജീവകരുണ്യപ്രവർത്തനമായി ഇടവകയിലെ അമ്പതോളം ഭവനങ്ങൾ പുനരുദ്ധരിച്ചുനൽകുന്നതിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിക്കും.
24ന് രാത്രി ഏഴിന് പള്ളിയുടെ ദീപാലങ്കാരം സ്വിച്ച്ഓൺ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് നിർവഹിക്കും. തുടർന്ന് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്ന പിണ്ടിയിൽ ദനഹാവിളക്കുകൾ നൂറോളംപേർ ഒരുമിച്ച് തെളിയിക്കും.
25ന് രാവിലെ 6.30ന് കുർബാന, വിശുദ്ധരുടെ രൂപങ്ങൾ പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. വികാരി ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നുള്ളിപ്പ്. രാത്രി 9.30ടെ 15 ഓളം സമുദായങ്ങളിൽനിന്നു ദേവാലയത്തിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടത്തും.
തിരുനാൾദിവസമായ ഞായറാഴ്ച രാവിലെ ആറിന് ആഘോഷമായ ദിവ്യബലി, പ്രസുദേന്തിവാഴ്ച, ഫാ. ക്രിസ്റ്റിൻ പുത്തൻപുരയിൽ കർമികത്വംവഹിക്കും. 8.30ന് കുർബാനയ്ക്ക് ഫാ. ജോയ് വെമ്പിളിയാനും രാവിലെ 10.30ന് കുർബാനയ്ക്ക് ഫാ. ജോൺ പടിഞ്ഞാക്കരയും നേതൃത്വംനൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾപാട്ടുകുർബാന, ഫാ. ജേക്കബ് കുറ്റിക്കാടൻ കാർമികത്വംവഹിക്കും. ഫാ. റോബിൻ ചിറ്റുപറമ്പിൽ തിരുനാൾസന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, വർണമഴ, 7.30ന് വോയ്സ് ഓഫ് കൊച്ചിൻ നേതൃത്വം കൊടുക്കുന്ന സൂപ്പർഹിറ്റ് ഗാനമേള. തിങ്കളാഴ്ച രാത്രി 10ന് ടൗൺ അമ്പ് ഇടവകദേവാലയത്തിൽ എത്തിച്ചേരും.
വികാരി ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, കൈക്കാരന്മാരായ ജോൺ തെക്കേക്കര ജൂണിയർ, ജിജോ പരുത്തിപ്പറമ്പൻ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ വയലിൽ, സോവനീർ കമ്മിറ്റി കൺവീനർ ജോൺ തെക്കേക്കര, സൈമൺ വെണ്ണാട്ടുപറമ്പിൽ, ഫിനാൻസ് കൺവീനർ ജോസ് പാറക്ക എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.