ഇ​രി​ങ്ങാ​ല​ക്കു​ട: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 13 ല​ക്ഷ​ത്തോ​ളം രൂ​പ നീ​ക്കി​വ​ച്ച് പി​ണ്ടി​പ്പെ​രു​ന്നാ​ള്‍ മാ​തൃ​ക​യാ​കു​ന്നു. സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ തി​രു​നാ​ളി​നോ​ടു​ബ​ന്ധി​ച്ചു ന​ട​ന്ന പ്ര​സു​ന്തേ​ദി​വാ​ഴ്ച​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 12,92,000 രൂ​പ ദി​വ്യ​ബ​ലി​മ​ധ്യേ ബി​ഷ​പ്പി​നു കൈ​മാ​റി. 1292 പേ​ര്‍ ആ​യി​രം രൂ​പ​വീ​തം ന​ല്‍​കി സ​മാ​ഹ​രി​ച്ച തു​ക പ്ര​സു​ദേ​ന്തി ക​ണ്‍​വീ​ന​ര്‍ വി​ല്‍​സ​ണ്‍ തെ​ക്കേ​ക്ക​ര, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ജോ​സ് മാ​മ്പി​ള്ളി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ബി​ഷ​പ്പി​നു കൈ​മാ​റി​യ​ത്.

വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍, ഫാ. ​ഗ്ലി​ഡി​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി, ട്ര​സ്റ്റി​മാ​രാ​യ തി​മോ​സ് പാ​റേ​ക്കാ​ട​ന്‍, സി.​എം. പോ​ള്‍ ചാ​മ​പ​റ​മ്പി​ല്‍, ബാ​ബു ജോ​സ് പു​ത്ത​ന​ങ്ങാ​ടി, ജോ​മോ​ന്‍ ത​ട്ടി​ല്‍ മ​ണ്ടി ഡേ​വി, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സെ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ പൗ​ലോ​സ് താ​ണി​ശേ​രി​ക്കാ​ര​ന്‍, സാ​ബു കൂ​ന​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ റൂ​ബി ജൂ​ബി​ലി സ്മാ​ര​ക​മാ​യു​ള്ള സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്കും ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി​യാ​യ ക​നി​വ് പ​ദ്ധ​തി​ക്കു​മാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. ഈ ​വ​ര്‍​ഷം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​സ​മൂ​ഹം ചെ​ല​വ​ഴി​ക്കു​ക. കോ​മ്പാ​റ അ​മ്പ് ഫെ​സ്റ്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 50,000 രൂ​പ കൈ​മാ​റി.

കോ​മ്പാ​റ അ​മ്പ് ഫെ​സ്റ്റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജു പാ​റേ​ക്കാ​ട​ന്‍ ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​ജു ചി​റ​യ​ത്തി​നു തു​ക കൈ​മാ​റി. മ​ണാ​ര്‍​ക്കാ​ട് അ​ഡി.​ഡി​സ്ട്രി​ക്ട് ജ​ഡ്ജ് ജോ​മോ​ന്‍ ജോ​ണ്‍, ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ല്‍, ഫാ. ​റി​ന്‍റോ തെ​ക്കി​നേ​ത്ത് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.