പഞ്ചായത്ത് സേവനങ്ങൾ ഏപ്രിൽ ഒന്നുമുതൽ കെ സ്മാർട്ടിലൂടെ: മന്ത്രി എം.ബി. രാജേഷ്
1494782
Monday, January 13, 2025 1:32 AM IST
ഗുരുവായൂർ: ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്തുകളിൽ കെ. സ് മാർട്ട് നടപ്പിലാകുന്നതോടെ ഒറ്റ സോഫ്റ്റ് വെയറിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനവും നൽകുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഫെബ്രു വരി 18, 19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന തദ്ദേശദിനാഘോ ഷ സംഘാടകസമിതി രൂപവത് കരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭകളിൽ കെ സ്മാർട്ട് നടപ്പാക്കിയ സമയത്ത് വിമർശിച്ചവർപോലും ഇപ്പോൾ കെ സ്മാർട്ടിനെ അനുകൂലിക്കുന്നസ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. എൻ.കെ. അക്ബർ എം എൽഎ അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ്, കില ഡയറക്ടർ ജനറൽ എ. നിസാമുദീൻ, ബി.പി. മുരളി, കെ.എം. ഉഷ, കെ.വി. നഫീസ, ടി.വി. സുരേന്ദ്രൻ, തദ്ദേശവകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി. അജിത്കുമാർ, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പ്രസംസാരിച്ചു.