സെന്റ് തോമസ് കോളജിൽ പരിശീലന പരിപാടി
1495022
Tuesday, January 14, 2025 1:42 AM IST
തൃശൂർ: ദേശീയ ദുരന്തനിവാരണസേനയുടെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്കീമിന്റെയും നാ ഷണൽ കേഡറ്റ് കോർപ്സിന്റെയും സഹകരണത്തോ ടെ സെന്റ് തോമസ് കോളജിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു. അടിയന്തര അപകടസാഹചര്യങ്ങളിലും ദുരന്തങ്ങളിലും എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചായിരുന്നു പരിശീലനം.
ദേശീയ ദുരന്തനിവാരണസേന കമാൻഡർ എസ്ഐ വിരേന്ദ്രർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത് അധ്യക്ഷത വഹിച്ചു. ടീം മെന്പർ ടി.എസ്. മുരളീകൃഷ്ണൻ ക്ലാസ് നയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീ സർ ഡോ. ഡെയ്സൻ പാണേങ്ങാടൻ, എൻസിസി ഓഫീസർ ഡോ. എ.എസ്. സാബു, ഡോ. റീജ ജോണ്സണ്, വി. സനീഷ്, കെ.എം. രഞ്ജിത്, കെ. അഖിൽ, സനോജ്, പി.ടി. പ്രഭിത് എന്നിവർ നേതൃത്വം നൽകി.