മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
1495211
Tuesday, January 14, 2025 11:24 PM IST
മാള: കോട്ടമുറിയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് തെങ്കാശി സ്വദേശി വെള്ള ദുരെ(64)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ പുലർച്ചെ അടുത്തമുറിയിൽ താമസിക്കുന്ന ആളാണ് രക്തത്തിൽ കുളിച്ചനിലയിൽ വെള്ളദൂരെ താഴെ വീണുകിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് കുഴൂരില് താമസിക്കുന്ന വെള്ള ദുരൈയുടെ മകളും ഭർത്താവും സ്ഥലത്തെത്തിയെങ്കിലും ദുരൈ മരിച്ചിരുന്നു.
മാള പോലിസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടമുറിയിലെ ആക്രിക്കടയിലെ ജീവനക്കാരനായ വെള്ള ദൂരെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.