മർച്ചന്റ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് നടത്തി
1495477
Wednesday, January 15, 2025 7:25 AM IST
ചാവക്കാട്: മർച്ചന്റ്സ് അസോസിയേഷനും പല്ലിശേരി ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി യും ചേർന്ന് മെഡിക്കൽ കാരവൻ ക്യാമ്പ് നടത്തി.
ചാവക്കാട് എംആർആർ എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സൗ ജന്യ ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി എംഎ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു.
ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ നേതൃത്വം നൽകി. സിഎംഎ വൈസ് പ്രസിഡന്റ്് കെ.എൻ. സുധീർ, സെക്രട്ടറിമാരായ പി.എം. അബ്ദുൾജാഫർ, എ.എസ്. രാജൻ, യൂത്ത്വിംഗ് പ്രസിഡന്റ്് ഷഹീർ, ഫെസ്റ്റ ലൗവിൻ, രതി രാജൻ എന്നിവർ പ്രസംഗിച്ചു.