മണത്തല സർക്കാർ സ്കൂളിന് അവഗണന: കോൺഗ്രസ് ധർണ നടത്തി
1495478
Wednesday, January 15, 2025 7:25 AM IST
ചാവക്കാട്: മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനോടുള്ള സർക്കാരിന്റെയും നഗരസഭയുടെയും അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.
1300 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 25 ഡിവിഷൻ മാത്രമാണു നിലവിലുള്ളത്. ഏഴുവർഷം മുൻപ് പൊളിച്ച പഴയ കെട്ടിടത്തിനുപകരം പണിതുടങ്ങിയ പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന് സമരക്കാർ ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.വി. യൂസഫലി അധ്യക്ഷനായിരുന്നു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.എസ്. സറൂഖ്, കെ. നവാസ്, നൗഷാദ് കൊട്ടിലിങ്ങൽ, ടി.എച്ച്. റഹീം, ഷോബി ഫ്രാൻസിസ്, മിസ്രിയ മുസ്താഖ്, സി.കെ. ബാലകൃഷ്ണൻ, കെ.എസ്. സന്ദീപ്, കെ.വി. ലാജുദ്ദീൻ, കെ.കെ. ഹിരോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഡിഇഒക്ക് നിവേദനം നൽകി.