ഒല്ലൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 125-ാം വാർഷികാഘോഷം
1495023
Tuesday, January 14, 2025 1:42 AM IST
ഒല്ലൂർ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 125-ാം വാർഷികാഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പുംസമുചിതമായി ആഘോഷിച്ചു. റവന്യു മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. നിർമല പ്രോവിൻസ് സുപ്പീരിയർ സിസ്റ്റർ സാലി പോൾ അധ്യക്ഷത വഹിച്ചു.
മേരിമാതാ പള്ളി വികാരി ഫാ. റാഫേൽ വടക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ കൊച്ചുത്രേസ്യ, വി.ജെ. ലിംസി എന്നിവരെ ആദരിച്ചു.
സമ്മേളനത്തിൽ തൃശൂർ കോർപറേഷൻ കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കരോളിൻ ജെറിഷ് മുഖ്യപ്രഭാഷണം നടത്തി. മിനി ഡെന്നി, ഡോ. ഹേമമാലിനി, പി.എൽ. ലിലു, എൻ.എസ്. ശ്രീലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിത പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. പി ടിഎ പ്രസിഡന്റ് ജോസ് ചാക്കോള സ്വാഗതവും നീന പോൾ നന്ദിയും പറഞ്ഞു.