വരടിയം സര്‍വീസ് സഹകരണ ബാങ്കിന്റെ വളർച്ചയിൽ പങ്കുവഹിച്ച ആദ്യകാല അംഗങ്ങൾക്കു പെന്ഷൻ
1495020
Tuesday, January 14, 2025 1:42 AM IST
വരടിയം: വരടിയം സര്‍വീസ് സഹകരണ ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച, 70 കഴിഞ്ഞ ആദ്യകാലത്തെ അംഗങ്ങൾക്കു പെന്ഷന് നല്കുന്നു. 266 പേര്‍ക്ക് ഒരുവര്‍ഷത്തെ പെന്ഷന് വിതരണം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ബാങ്കിന്റെ ലാഭത്തില്നിന്നാണു പെൻഷൻ നല്‍കുന്നത്.
ബാങ്കിലെത്താതെതന്നെ ഇടപാടുകൾ നടത്താൻ കഴിയുന്ന മൊബൈല്‍ ആപ്പ് ലോഞ്ചിംഗ് ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന് അംഗം ടി.കെ. വാസു നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എ.ആർ. ശരത്ത്, മിനി ഹരിദാസ്, തോംസണ്‍ തലക്കോടന്‍, അഞ്ജലി സതീഷ്, എൻ.കെ. രാധാകൃഷ്ണൻ, ഇ.പി. കുട്ടപ്പന്, പീറ്റര്‍ കൊളമ്പ്രന്, കെ.എസ്. സുഭാഷ്, പി.വി. ബിജു, പി.എ. വിജയന് എന്നിവര്‍ പ്രസംഗിച്ചു.