മണത്തല ചന്ദനക്കുടം നേർച്ചയ്ക്കു കൊടിയേറി
1495480
Wednesday, January 15, 2025 7:25 AM IST
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഇന്നലെ രാവിലെ ജാറം പരിസരത്ത് മഹല്ല് പ്രസിഡന്റ്് പി.കെ. ഇസ്മായിൽ പതാക ഉയർത്തി.
നേർച്ചയുടെ വിളംബരമായ മുട്ടുംവിളിയോടെയായിരുന്നു ചടങ്ങ്. ഭാരവാഹികളായ ടി.കെ. മുഹമ്മദാലി ഹാജി, കെ.സി. നിഷാദ്, സെക്രട്ടറി കെ.വി. ഷാനവാസ്, എ. ഹൈദ്രോസ്, കെ. സക്കീർ ഹുസൈൻ, ടി.വി. അലിഹാജി, ഖത്തീബ് കമറുദീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഖൈതമി, ഇസ്മയിൽ അൻവരി തുടങ്ങിയവർ നേതൃത്വം നൽകി.
താബൂത്ത്കൂട് അലങ്കരിക്കാ നായി തെക്കഞ്ചേരിയിലേക്കുകൊണ്ടുപോയി. മർഹും ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 237-ാമത് ചന്ദനക്കുടം നേർച്ച 27, 28 തീയതികളിലാണ് ആഘോഷിക്കുന്നത്.