കുടിവെള്ളപദ്ധതി നാടിനു സമര്‍പ്പിച്ചു
1495469
Wednesday, January 15, 2025 7:24 AM IST
മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ മൂന്നാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ചേര്‍പ്പുംകുന്ന് സാംസ്കാരികനിലയം കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു. അയ്യങ്കാളി സാംസ്കാരികനിലയത്തില്നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ നിഖിത അനൂപ്, സേവിയര്‍ ആളുക്കാരന്‍, ക്ഷീരസംഘം പ്രസിഡന്റ് കെ.എം. ദിവാകരന്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം പി.പി. പരമു, കോ-ഓര്‍ഡിനേറ്റര്‍ ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.