സഹകരണമേഖലയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ല: ചെന്നിത്തല
1495471
Wednesday, January 15, 2025 7:24 AM IST
നെല്ലായി: കേരളത്തിലെ സഹകരണപ്രസ്ഥാനം ശക്തമാണെന്നും ഏതാനും സംഘങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ടായതിന്റെപേരില്‍ സഹകരണമേഖലയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല.
നെല്ലായി - പറപ്പൂക്കര സര്‍വിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോണ്‍ഫറന്‍സ്ഹാള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വായ്പ ലഭിക്കുന്നതിന് സാധാരണക്കാര്‍ക്ക് ആശ്രയം സഹകരണ ബാങ്കുകളാണ്. സഹകരണ സംഘങ്ങളിലെ ഭരണസമിതിയും ജീവനക്കാരും സത്യസന്ധമായി പ്രവര്‍ത്തിച്ച് സ്ഥാപനത്തിനും ജനങ്ങള്‍ക്കും ഗുണകരമായ കാര്യങ്ങള്ചെയ്യണം. വായ്പയെടുക്കുന്ന സഹകാരികള്‍ കൃത്യമായി തിരിച്ചടക്കാന്‍ തയാറായാലേ സഹകരണസംഘങ്ങള്‍ മുന്നോട്ടുപോകൂവെന്നും ചെന്നിത്തല പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് എസ്. ഹരീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, കൊടകര ബ്ലോക് മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു.