സൈലേജ് നിർമിക്കുന്നതിലൂടെ പാൽ ഉത്പാദനം ലാഭകരമാക്കാം: മന്ത്രി
1495031
Tuesday, January 14, 2025 1:43 AM IST
കയ്പമംഗലം: വ്യാവസായിക അടിസ്ഥാനത്തിൽ ചോളം കൃഷി ചെയ്ത് സൈലേജ് നിർമിച്ച് നൽകുന്നതിലൂടെ പാൽ ഉത്പാദനം കൂടുതൽ ലാഭകരമാക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കുന്നതിനും സാധിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞു. ജില്ലാ ക്ഷീരസംഗമം മതിലകം ബ്ലോക്കിലെ ശ്രീനാരായണപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് സമഗ്ര ഇൻഷ്വറൻസ് പദ്ധതിയിലൂടെ കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്ന് വർഷം കൊണ്ട് ഇൻഷ്വർ ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. ശ്രീനാരായണപുരം ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന ചടങ്ങിൽ ഇ.ടി . ടൈസൺ എംഎൽഎ അധ്യക്ഷനായി. തൃശൂർ ജില്ലയിലെ മികച്ച ക്ഷീര കർഷകരെ മന്ത്രി ആദരിച്ചു.
ശ്രീനാരായണപുരം എസ്ബി അവന്യൂ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ എം.ടി. ജയൻ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി . നഫീസ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. മോഹനൻ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിനിത മോഹൻദാസ് എന്നിവർ തൃശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മികച്ച ക്ഷീര കർഷകരെയും മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീരസംഘങ്ങളെയും ക്ഷീരവികസന യൂണിറ്റുകളെയും ആദരിച്ചു.
വിവിധ മത്സരങ്ങൾക്ക് വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ബി. അജിത് ബാബു, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഹഫ്സ ഒഫൂർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വീണ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. വത്സമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ .എസ്. ജയ, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭന ശാർങ്ങധരൻ, എം.കെ. ഫൽഗുനൻ, മിൽമ ഭരണസമിതി അംഗങ്ങൾ, മിൽമ എറണാകുളം മേഖല യൂണിയൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.