അലീനയ്ക്കു നാടിന്റെ യാത്രാമൊഴി
1495026
Tuesday, January 14, 2025 1:42 AM IST
പട്ടിക്കാട്: പീച്ചി റിസർവോയറിൽ മുങ്ങിമരിച്ച പട്ടിക്കാട് ചുങ്കത്ത് ഷാജൻ- സിജി ദന്പതികളുടെ മകൾ അലീനയ്ക്കു നാടിന്റെ യാത്രാമൊഴി.
പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി. ഇന്നലെ വൈകീട്ട് അഞ്ചിനു വീട്ടിൽ ആരംഭിച്ച സംസ്കാരശുശ്രൂഷയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു.
രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തൃശൂർ സെന്റ് ക്ലെയേഴ്സ് സ്കൂളിൽ പൊതുദർശനം കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം മെട്രോനഗറിലെ വീട്ടിൽ കൊണ്ടുവന്നത്.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, റവന്യൂ മന്ത്രി കെ. രാജൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ തുടങ്ങി നിരവധിപ്പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.