ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
1495465
Wednesday, January 15, 2025 7:24 AM IST
ചാലക്കുടി: ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വയലാത്ര സ്വദേശി ഡെൽവിൻ ഡേവിസ്, കോർമല സ്വദേശിയായ ചാൾസ് വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. മാനേജരടക്കം മൂന്നുപേരെ ആക്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം രാത്രി ഹോട്ടൽ അടച്ചതിന് ശേഷം ഡെൽവിൻ ഹോട്ടലിൽ ഭക്ഷണംകഴിക്കാനായി എത്തിയിരുന്നു. ഹോട്ടൽ അടച്ചത് സെക്യൂരിറ്റിയും ജീവനക്കാരും അറിയിച്ചപ്പോൾ വക്കേറ്റമുണ്ടായി. ഇതേതുടർന്ന് കൂട്ടുകാരനായ ചാൾസിനെയും കൂട്ടി ഹോട്ടലിലെത്തി സെക്യൂരിറ്റിയുമായി വാക്കുതർക്കം ഉണ്ടാകുകയും ഇരുവരും കെെയിൽ കരുതിയ കല്ലുപയോഗിച്ച് ജീവനക്കാരെ ആക്രമിച്ചുവെന്നാണ് കേസ്.