ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി
1495024
Tuesday, January 14, 2025 1:42 AM IST
ചൊവ്വന്നൂർ: ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും റപ്പായേൽ മാലാഖയുടെയും സംയുക്ത തിരുനാൾ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കും. തിരുനാളിന് ഇടവകവികാരി ഫാ. തോമസ് ചൂണ്ടൽ കൊടിയേറ്റി.
തിരുനാളിന്റെ തലേദിവസമായ 19 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, കൂടുതുറക്കൽ, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. തിരുനാൾ ദിനമായ 20ന് രാവിലെ 6.30ന് വിശുദ്ധകുർബാന. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ആന്റണി ആലുക്ക മുഖ്യകാർമികത്വം വഹിക്കും. ഫാ. ലിയോ പുത്തൂർ സന്ദേശം നൽകും.
വൈകീട്ട് നാലിന് വിശുദ്ധ കുർബാനയ്ക്കുശേഷം പ്രദക്ഷി ണം ഉണ്ടാകും. രാത്രി ഏഴിന് കൊച്ചിൻ കലാഭവന്റെ ഗാനമേള. തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ 18 ന് നടക്കും.
ചെറുവത്തൂർ ടാബു, മുരിങ്ങാത്തേരി ഡില്ലൻ, താണിക്കൽ റപ്പായി, ജനറൽ കൺവീനർ മണ്ടുംപാൽ ഷാജി, ജോയിന്റ് കൺവീനർ പാറയ്ക്കൽ ഷിജു എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.