ഡോ. രാജു ഡേവിസ് സ്കൂള്‍ ജേതാക്കള്‍
1495470
Wednesday, January 15, 2025 7:24 AM IST
മാള: സെന്‍ട്രല്‍ സഹോദയയുടെ നേതൃത്വത്തില്‍ നടന്ന കിഡ്സ്ഫെസ്റ്റില് മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓവറോള്‍ വിജയികളായി.
മതിലകം പീസ് പബ്ലിക് സ്കുളില്നടന്ന കിന്റര്‍ ഗാര്‍ട്ടന്‍ - എല്‍പി വിഭാഗം മത്സരങ്ങളില്‍ 40 ഓളം സ്കൂളുകളില്‍നിന്ന് 1400 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹോളിഗ്രേസ് അക്കാദമി രണ്ടാംസ്ഥാനവും എസ്.എന്‍. വിദ്യാഭവന് ചെന്ത്രാപ്പിനി മൂന്നാംസ്ഥാനവുംനേടി. കെജി വിഭാഗത്തില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒന്നാംസ്ഥാനവും എസ്എന്‍ വിദ്യാഭവന് ചെന്ത്രാപ്പിന്നി രണ്ടാംസ്ഥാനവും ശാന്തിനികേതന്‍ സ്കൂള്‍, ഇരിങ്ങാലക്കുട മൂന്നാംസ്ഥാനവുംനേടി.
എല്‍പി വിഭാഗത്തില്‍ മാള ഹോളിഗ്രേസ് അക്കാദമി, മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍നേടി.
സമാപനസമ്മേളനം ചീഫ് പേട്രന്‍ ഡോ. രാജു ഡേവിസ് പെരെപ്പാടന്‍ ഉദ്ഘാടനംചെയ്തു.
സെക്രട്ടറി പി.എൻ. ഗോപകുമാര്‍, പ്രിന്‍സിപ്പാള്‍ സിസ്റ്റർ സോഫിയ, ട്രസ്റ്റി ഷമീം മുഹമ്മദ്, ഷെറീന ഇസ്മയില്‍, ബെന്നി ജോണ്‍, പ്രിന്‍സിപ്പല്‍മാരായ സിസ്റ്റർ ദീപ്തി കളപ്പുരയ്ക്കല്‍, എം. ബിനി, ജിമ്മി എന്നിവര്‍ സമ്മാനദാനംനടത്തി.