ജൂബിലി മിഷനിൽ നഴ്സിംഗ് വിദ്യാർഥികളുടെ ദീപം തെളിയിക്കൽ
1495474
Wednesday, January 15, 2025 7:25 AM IST
തൃശൂർ: ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെയും നഴ്സിംഗ് സ്കൂളിലെയും വിദ്യാർഥികളുടെ രോഗീപരിചരണത്തിനു മുൻപുള്ള ദീപം തെളിയിക്കൽ ചടങ്ങ് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
22- ാ മത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെയും 60 -ാം ബാച്ച് ജനറൽ നഴ്സിംഗ് വിദ്യാർഥികളുടെയും ദീപം തെളിയിക്കൽ ചടങ്ങാണ് നടന്നത്.
ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. കോയന്പത്തൂരിലുള്ള ജെം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് പ്രിൻസിപ്പൽ ഡോ. ലിസി രവീന്ദ്രൻ, ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എയ്ഞ്ചല ജ്ഞാനദുരൈ, വൈസ് പ്രിൻസി പ്പൽമാരായ സിസ്റ്റർ ഡോ. ഫിലോ രശ്മി, സിസ്റ്റർ ഡോ. ട്രീസാന്റോ, ജൂബിലി നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ, കോർ പറേഷൻ കൗണ്‍സിലർ മേഴ്സി അജി, നഴ്സിംഗ് പിടിഎ പ്രസിഡന്റ് കെ.ഡി. ബാബു എന്നിവർ പങ്കെടുത്തു.