ജില്ലകൾ താണ്ടിയെത്തി കുട്ടിപ്പുലിക്കൂട്ടത്തിലെ ഇരട്ടപ്പുലികൾ
1454257
Thursday, September 19, 2024 1:42 AM IST
തൃശൂർ: കുട്ടിപ്പുലികൾ വിഹരിച്ച പുലിക്കളി മാമാങ്കത്തിൽ ജില്ലകൾ താണ്ടിയെത്തി ഇരട്ടപ്പുലികളും. കോട്ടയം കുടമാളൂർ കൈലാസ് വീട്ടിൽ ഉണ്ണി- ദിവ്യ ദന്പതികളുടെ മക്കളും കുടമാളൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളുമായ നദാനും നിദാനമുണ് ശങ്കരംകുളങ്ങര ദേശത്തിനുവേണ്ടി പുലികളായത്.
യുട്യൂബിൽ അല്ലാതെ പുലിക്കളി നേരിട്ടുകാണാത്ത കുട്ടികൾ പുലിക്കളി ആദ്യമായി കാണുന്നത് അതിന്റെ ഭാഗമായിട്ടാണെന്ന പ്രത്യേകതയുമുണ്ട്.
വല്യമ്മയുടെ മകൻ ചാലക്കുടി പേരാന്പ്ര സെന്റ് ആന്റണീസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ഒന്പതുവയസുകാരൻ ധ്യാനും പുലിവേഷത്തിൽ കൂടെയുണ്ടായിരുന്നു. കൈലാസ് വീട്ടിൽ ബിനു- രമ്യ ദന്പതികളുടെ മകനാണ് ധ്യാൻ.
വരുംവർഷങ്ങളിലും കുട്ടിപ്പുലിക്കൂട്ടത്തിൽ മുൻപന്തിയിൽതന്നെ ഉണ്ടാകുമെന്നു കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞു. 12 കുട്ടികളാണ് ഇത്തവണ ശങ്കരംകുളങ്ങര ദേശത്തിനുവേണ്ടി പുലിവേഷം അണിഞ്ഞത്.