ഊരകം കുമ്മാട്ടി മഹോത്സവം വർണാഭമായി
1454256
Thursday, September 19, 2024 1:42 AM IST
ചേർപ്പ്: നാലോണനാളിൽ നടന്ന ഊരകം കുമ്മാട്ടി മഹോത്സവം ആഘോഷ നിർഭരമായി. ഊരകത്തമ്മ തിരുവടി ക്ഷേത്ര പരിസരത്തുനടന്ന കുമ്മാട്ടി മഹോത്സവത്തിൽ ഊരകം തെക്കുമുറി കുമ്മാട്ടി സംഘം, യുവജന കുമ്മാട്ടി സമാജം, കിസാൻകോർണർ കലാസമിതി, അമ്പലനട കുമ്മാട്ടി സംഘം, തിരുവോണം കുമ്മാട്ടിസംഘം, വാരണ കുളം, കിഴക്കുമുറി കുമ്മാട്ടി, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കൊറ്റംകുളങ്ങര കുമ്മാട്ടി തുടങ്ങിയ എട്ട് കുമ്മാട്ടി സംഘങ്ങൾ പങ്കെടുത്തു.
വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും കുമ്മാട്ടി മഹോത്സവത്തെ വർണാഭമാക്കി. വിലമതിക്കുന്ന വിവിധ രൂപങ്ങളുടെ കുമ്മാട്ടി മുഖങ്ങളും ആസ്വാദകരിൽ മുഖ്യ ആകർഷണമായി.
ചേർപ്പ് കുമ്മാട്ടി
മഹോത്സവം
ചേർപ്പ്: ഭഗവതി ക്ഷേത്രനടയിൽ കുമ്മാട്ടി മഹോത്സവം നടത്തി.
അമ്പലനട, കരിക്കുളം, വടക്കുംമുറി കുമ്മാട്ടി സംഘങ്ങളുടെ കുമ്മാട്ടിക്കളി, നിശ്ചല ദൃശ്യം, നാസിക് ഡോൾ എന്നിവയുണ്ടായിരുന്നു.