വഴിവിളക്കുകള്‍ പുനഃസ്ഥാപിച്ചില്ല; കരുവന്നൂര്പാലം ഇരുട്ടിൽ
1453984
Wednesday, September 18, 2024 1:28 AM IST
കരുവന്നൂര്‍: അപകടമരണങ്ങള്‍ തുടര്‍ക്കഥയായ പാലത്തില്‍ സുരക്ഷാവേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്കുമുന്‍പ് അഴിച്ചുമാറ്റിയ വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയുടെ ഭാഗമായ കരുവന്നൂര്‍ പാലത്തിനുമുകളില്‍ രാത്രി ഇരുട്ടുമൂടിയ സ്ഥിതിയാണ്.
പാലത്തിന്റെ തെക്കുഭാഗത്ത് നടപ്പാതയോടുചേര്‍ന്നുള്ള ഭാഗം തകര്‍ന്ന് കുഴിയായി കിടക്കുകയാണ്. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ രാത്രി കാല്‍നടയാത്രികര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡിന്റെ നവീകരണം നടത്തുന്ന കെസ്ടിപിഎ കരാര്‍ കമ്പനിയാണു പാലത്തിന്റെ ഇരുകൈവരികളിലും സുരക്ഷാവേലി സ്ഥാപിച്ചത്.
പാലത്തില്‍ അടിയന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നു കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം 33,35 ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി സതീഷ് വിമലന്, റപ്പായി കോറോത്തുപറമ്പില്‍, കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എം. ധര്മരാജന്, കെ.എ. അബൂബക്കര്‍, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.