സ്നേഹഭവനം നൽകി; തലചായ്ക്കാൻ ഇടമായി
1453972
Wednesday, September 18, 2024 1:28 AM IST
പുന്നയൂർക്കുളം: അന്തിയുറങ്ങാൻ വീടില്ലാത്ത നിർധന കുടുംബത്തിന് വീടും സ്ഥലവും നൽകി.
പരൂർ സെവൻസ് ഗ്രൂപ്പിന്റെ നേതൃത്വ ത്തിലാണ് വീട് നൽകിയത്. സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം ഗുരുവായൂർ എസിപി ടി. എസ്. സിനോജ് നിർവഹിച്ചു.
വീട് നിർമിച്ച അഞ്ച് സെന്റ്് സ്ഥല ത്തിന്റെ പ്രമാണവും കുടുംബനാഥനു കൈമാറി.പഞ്ചായത്തു പ്രസിഡന്റ്് ജാസ്മിൻ ഷെഹീർ, കാരുണ പ്രവർത്തകനും ഗായകനും മായ സലീം കോടത്തൂർ, ഗായിക ഹന്ന സലീം മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഷിബു കെ. മുഹമ്മദ്, ഷെക്കീർ വാക്കത്തി എന്നിവർ പ്രസംഗിച്ചു.