ശ്രീവില്വാദ്രിനാഥക്ഷേത്രത്തിൽ പുത്തരിനിവേദ്യം
1453506
Sunday, September 15, 2024 5:21 AM IST
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ പുതുവർഷ പുത്തരി നിവേദ്യം നടന്നു. രാവിലെ ശീവേലി എഴുന്നെള്ളിപ്പിനുശേഷം കുണ്ടിൽ അയ്യപ്പൻ കാവിൽ എത്തിച്ച പുന്നെല്ലിന്റെ അരി കുത്തുവിളക്കുകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കീഴ്ശാന്തി വെട്ടിയമ്പാടി മന സന്ദീപ് നമ്പൂതിരിയുടെ നേതൃത്വത്തിൽ തിടപ്പിള്ളിയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്നു.
തുടർന്ന് പുത്തരി നിവേദ്യവും പായസവും തയാറാക്കി. എരിശേ രി, കാളൻ, ഓലൻ, ഇഞ്ചിത്തൈര്, ഉപ്പേരി, പഴംപുഴുങ്ങിയത്, മെഴുക്കുപുരട്ടി തുടങ്ങി കറികളുംകൂട്ടി ഭഗവാന് ഉത്രാട സദ്യ നിവേദിച്ചു. മേൽശാന്തിമാരായ കുന്നത്തുമന കേശവൻ നമ്പൂതിരി, മുണ്ടക്കൽ വാമനൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 10 നും 10.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണു പുത്തരിനിവേദ്യം നടന്നത്.