ചേലക്കരയിൽ 10 വയസുകാരൻ വീടിനുള്ളിൽ മരിച്ചനിലയിൽ
1444887
Wednesday, August 14, 2024 11:02 PM IST
ചേലക്കര: ചേലക്കരയിൽ 10 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ചേലക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.