പാനയോഗം പുരസ്കാര വിതരണം
1444694
Wednesday, August 14, 2024 1:10 AM IST
ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ പുരസ്കാര വിതരണ വേദി കലാകാരന്മാരുടെ സംഗമമായി. കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്മാന് ടി.വി.ചന്ദ്രമോഹന് അധ്യക്ഷനായി. മേള പ്രാമാണി പെരുവനം കുട്ടന്മാരാര് മുഖ്യാതിഥിയായി. പാനയോഗം ആചാര്യന് ഗോപി വെളിച്ചപ്പാടിന്റെ അനുസ്മരണ ഭാഗമായുള്ള പുരസ്കാരം തിമില പ്രാമാണി ചോറ്റാനിക്കര വിജയന് മാരാര്‍ക്കും ചങ്കത്ത് ബാലന് നായര്‍ പുരസ്കാരം മേളം കലാകാരന് ചൊവ്വല്ലൂര്‍ മേഹനനും സമ്മനിച്ചു.
കല്ലൂര്‍ ശങ്കരന്, എടവന മുരളീധരന്, അകമ്പടി രാധാകൃഷ്ണന് നായര്‍ എന്നിവരുടെ സ്മരണയ്ക്കായുള്ള പുരസ്കാരങ്ങള്‍ നാഗസ്വരം കലാകാരന് പേരകം അശോകന്, കഥകളി സംഗീതജ്ഞന് കോട്ടയ്ക്കല്‍ മധു, കൃഷ്ണനാട്ടം വേഷം കലാകാരന് വെട്ടിക്കാട്ടൂര് കൃഷ്ണന് നമ്പൂതിരി എന്നിവര്ക്ക്്നല്കി. കൂടാതെ വിവിധ മേഖലകളില്പ്രശസ്തരായ ജയരാജ വാര്യര്‍, ശിവജി ഗ ുരുവായൂര്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, ജി.കെ.പ്രകാശന്, വടശേരി ശിവദാസന്‍, മച്ചാട് പദ്മകുമാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന് എന്നിവരെ ആദരിച്ചു. വിനോദ് കണ്ടങ്കാവില്‍, ശശി വാറണാട്ട്, ബാലന് വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.