മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1444693
Wednesday, August 14, 2024 1:10 AM IST
പൊങ്ങണംകാട്: കെസിവൈഎം യൂണിറ്റും കത്തോലിക്ക കോൺഗ്രസും സംയുക്തമായി തൃശൂർ വൈഎംസിഎയും, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയും, ഡോ. സ്നേഹാസ് ഹോമിയോപ്പതി കെയർ എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊങ്ങണംകാട് സെന്റ് മേരീസ് ഇടവക വികാരി ഫാ.ജോബി ചുള്ളിക്കാടൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡീക്കൻ. ലിയോ ടോം താടിക്കാരൻ, കെസിവൈഎം പ്രസിഡന്റ് പോൾ ചിറയ്ക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഫെയ്സൻ പുലിക്കോട്ടിൽ, കൈക്കാരന്മരായ രാജു മണ്ണൂർ, ജോൺസൺ പുലിക്കോട്ടിൽ, ജോഷി ചെറുമഠം, ജോമോൻ പല്ലൻ, ഏകോപനസമിതി കൺവീനർ ആന്റണി, വൈഎംസിഎ പ്രസിഡന്റ് ജോജു മഞ്ഞില, ജനറൽ സെക്രട്ടറി ജിൽസൻ ജോസ്, ട്രഷറർ ഷാജി ചെറിയാൻ, പ്രോഗ്രാം ചീഫ് കോഡിനേറ്റർ ജോയ്സൺ കൊമ്പൻ എന്നിവർ നേതൃത്വം നൽകി.