നമ്മുടെ കോളജുകളിലും വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചം: മന്ത്രി
1444682
Wednesday, August 14, 2024 1:10 AM IST
കയ്പമംഗലം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കോളജുകളും വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ വലിയ മേൽക്കൈ നേടിയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ചെന്ത്രാപ്പിന്നി ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുമോദനസദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി. എടത്തിരുത്തി പഞ്ചായത്ത് അസി. എൻജിനീയർ നിഷി റിപ്പോർട്ട് അവതരിപ്പിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. നിഖിൽ, ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ, വാർഡ് മെമ്പർ കെ.എസ്. അനിൽകുമാർ, പിടിഎ പ്രസിഡന്റ് സി.ബി. അബ്ദുൾ സമദ്, വിദ്യാകിരണം കോ - ഓർഡിനേറ്റർ എൻ.കെ. രമേഷ്, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ജിനേഷ്, പ്രധാനാധ്യാപിക എൻ.എസ്. ഷീബ, എംപിടിഎ പ്രസിഡന്റ്് സാജിത റിയാസ്, വിദ്യാലയ സംരക്ഷണസമിതി പ്രസിഡന്റ് പി.കെ. ഹംസ, ഒസാക്സ് പ്രസിഡന്റ് എം.സി.എം താജുദ്ദീൻ, പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഇന്ദു, വികസനസമിതി കൺവീനർ പ്രഫുലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മുൻ പ്രധാനാധ്യാപകൻ കെ.വി. പ്രേമചന്ദ്രനെ മന്ത്രി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
കിഫ്ബി ഫണ്ടിൽനിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ആധുനിക സജ്ജീകരണത്തോടുകൂടി ബഹുനിലകെട്ടിടം പണിപൂർത്തീകരിച്ചത്.