ഷാൾ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരി മരിച്ചു
1444658
Tuesday, August 13, 2024 11:38 PM IST
ചേലക്കര: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തുവയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജി - ബ്രിസ്റ്റിലി ദന്പതികളുടെ മകൾ എൽവിനയാണ് മരിച്ചത്.
മുറിയിലെ ജനാലയ്ക്കരികിൽ കളിക്കുന്പോൾ ഷാൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.