വടക്കാഞ്ചേരി: 17കാരനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുള്ളൂർക്കര മണ്ഡലംകുന്ന് സ്വദേശി ദിനേശന്റെ മകൻ ഡിപിനെ(17)യാണ് ഇന്നലെ ഉച്ചയ്ക്ക് മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
തൃശൂർ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.