കാടുകുറ്റി: മാള ഉപജില്ല ഗെയിംസിന്റെ ഭാഗമായി ചെസ്, ഹാൻഡ്ബോൾ മത്സരങ്ങൾ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, വാർഡ് മെമ്പർ മോളി തോമസ്, മാള ഉപജില്ല വികസനസമിതി കൺവീനർ സി.എ. മുഹമ്മദ് റാഫി, സ്കൂൾ മാനേജർ സി.എ. ഷാജി, പിടിഎ പ്രസിഡന്റ് പി.ആർ. രാജേഷ്, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, സംസ്ഥാന ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി വി. പെരേപ്പാടൻ, ഷിജോ തറയിൽ എന്നിവർ പ്രസംഗിച്ചു.