വാഴാനി പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി
1444159
Monday, August 12, 2024 1:42 AM IST
വടക്കാഞ്ചേരി: വാഴാനി പുഴയിൽ മത്സ്യങ്ങളെ ചത്തനിലയിൽ കണ്ടെത്തി. മേലേതിൽ പാലത്തിന്റെ പരിസരത്താണ് ചത്ത മീനുകൾ ഒഴുകിവരുന്നതായി കണ്ടെത്തിയത്.
നഞ്ചു കലക്കിയതുപോലുള്ള അനധികൃത മീൻപിടിത്തമാണോ സംഭവത്തിനു കാരണമായതെ ന്നാണു നാട്ടുകാരുടെ സംശയം. ഡിവിഷൻ കൗൺസിലർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സുജിത്തിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തി.