വയനാടിനൊരു കൈത്താങ്ങ്
1444153
Monday, August 12, 2024 1:42 AM IST
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകള്‍.
ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. ജോജോ പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി. കാറളം പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ്് ബിന്ദു പ്രദീപും വേളൂക്കര പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ്് കെ.എസ്. ധനീഷും രണ്ട് ലക്ഷം രൂപയുടെ ചെക്കുകള്‍ മന്ത്രിക്ക് കൈമാറി. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
വയനാടിനെ
ചേർത്തുപിടിക്കാൻ
പോത്തിറച്ചി വില്പന
കൂളിമുട്ടം: വയനാടിനെ ചേർത്തു പിടിക്കാൻ പോത്തിറച്ചി വില്പന. ഡിവൈഎഫ്ഐ കൂളിമുട്ടം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പോത്തിറച്ചി വില്പന സംഘടിപ്പിച്ചത്.
ആദ്യവില്പന മതിലകം പഞ്ചായത്ത് അംഗം വി.എസ് .രവീന്ദ്രൻ നിർവഹിച്ചു. തട്ടുങ്ങൽ സെന്ററിൽ സംഘടിപ്പിച്ച പോത്തിറച്ചി വില്‍പ്പനയ്ക്ക് നല്ല പിന്തുണയാണ് പ്രദേശവാസികൾ നൽകിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ്് ഇൻസാഫ്, മേഖല ഭാരവാഹികളായ അഖിൽ , വരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
ലോട്ടറി കച്ചവടം
നടത്തുന്ന ഓംകാര
ഇരിങ്ങാലക്കുട: ലോട്ടറി കച്ചവടം ചെയ്തു ജീവിക്കുന്ന പുല്ലത്തറ സ്വദേശികളായ മഞ്ഞനംകാട്ടില്‍ വേണുവിന്റെയും ശ്രീദേവിയുടേയും മകള്‍ ഓംകാര നാണയങ്ങള്‍ അടങ്ങുന്ന കുടുക്ക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് കൈമാറിയത്. 2018 ലെ പ്രളയകാലത്തും ഓംകാര ഇപ്രകാരം കുടുക്ക പൊട്ടിച്ച് പണം നല്‍കിയിരുന്നു. കാറളം വിഎച്ച്എസ്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ കൊച്ചുമിടുക്കി.