എളവള്ളിയിൽ സമര്‍പ്പിതരുടെ സംഗമം
1444004
Sunday, August 11, 2024 6:48 AM IST
എളവള്ളി: എളവള്ളി സെന്റ്് ആന്റണീസ് ഇടവകയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടന്ന സമര്‍പ്പിതരുടെ സംഗമം ഭക്തിസാന്ദ്രമായി.
ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമര്‍പ്പിതരുടെ സംഗമം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹദിവ്യബലി നടന്നു.
ഇടവകയുടെ പ്രഥമ സമര്പ്പിതന് ഫാ. ജോര്‍ജ് എടക്കളത്തൂര്‍, ഫാ. നോബി അമ്പൂക്കന്, ഫാ.ജോണ്സണ് അന്തിക്കാട്ട്, ഫാ.സാജന് വടക്കന്‍ തുടങ്ങിയവര്‍ സഹകാർമികരായി.
വികാരി ഫാ. ഫ്രാങ്ക്ളിന് കണ്ണനായ്ക്കല്‍, സിസ്റ്റര്‍ ലീന പോള്‍, ട്രസ്റ്റിമാരായ വിന്‍സെന്റ്് കാഞ്ഞിരത്തിങ്കല്‍, ലിന്റോ വടക്കന്‍, ഡെനീഷ് ഡേവീസ്, സെക്രട്ടറി വര്‍ഗീസ് കൈതാരത്ത് തുടങ്ങിയവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്കി.